1. 2024 – 25 സംസ്ഥാനതല കർഷക ദിനാഘോഷവും ഈ വർഷത്തെ കാർഷിക അവാർഡ് വിതരണവും ട്രിനിറ്റി കോളേജ് പള്ളിച്ചലിൽ വച്ച് നടത്തുമെന്ന് കൃഷിവകുപ്പ് ഡയറക്ടർ അറിയിച്ചു.
2. കേരള കാർഷിക സർവകലാശാല കാർഷിക കോളേജ് വെള്ളാനിക്കരയിൽ മുളക് വഴുതന തക്കാളി എന്നിവയുടെ ഗ്രാഫ്റ്റഡ് തൈകളും സാധാരണ തൈകളും വില്പനയ്ക്ക് തയ്യാറായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് വിളിക്കണ്ട നമ്പർ 9188248481.
3. കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന ജൈവ കാർഷിക മിഷൻ പദ്ധതിയുടെ ഭാഗമായി പൂർണ്ണമായും ജൈവകൃഷി ചെയ്യുന്ന ജൈവകർഷകരുടെ ഉൽപ്പന്നങ്ങൾക്ക് അന്താരാഷ്ട്ര നിലവാരമുള്ള ജൈവ സർട്ടിഫിക്കേഷന്‍ ലഭ്യമാക്കുവാനുള്ള നടപടിയുടെ ഭാഗമായി കൃഷിഭവൻ മുഖാന്തരം അപേക്ഷകൾ സ്വീകരിക്കുന്നു. കർഷകർ അടുത്തുള്ള കൃഷിഭവനുമായി ബന്ധപ്പെടുക.
4. ഈ സമൃദ്ധി പദ്ധതി കേരളത്തിലൂടെനീളം നടപ്പാക്കുമെന്ന് മന്ത്രി ചിഞ്ചു റാണി. വിവര സാങ്കേതികവിദ്യയുടെ സഹായത്തോടെ പശുവിൻറെ പൂർണ്ണ വിവരങ്ങൾ ലഭ്യമാക്കുന്ന പദ്ധതിയാണ് ഇത്. കേരള ഡിജിറ്റൽ സർവകലാശാലയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പശുവിന്റെ വാക്സിനേഷൻ വിവരങ്ങൾ, നൽകുന്ന പാലിന്റെ അളവ്, ഉടമയുടെ വിവരങ്ങൾ തുടങ്ങിയവ ഇതുവഴി ലഭ്യമാകും. ഇതിനൊപ്പം വീട്ടുമുറ്റത്ത് മൃഗചികിത്സാ സേവനം ലഭ്യമാക്കുന്നതിന് 152 ആംബുലൻസുകൾ സജ്ജമാക്കും.
5. കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള തൃശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ “പഴം പച്ചക്കറി സംസ്കരണം” എന്ന വിഷയത്തിൽ ഈ മാസം 12 മുതൽ 15 വരെ മൂന്ന് ദിവസത്തെ പരിശീലന പരിപാടി നടത്തുന്നു. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ 94 00 48 37 54.
6. സംസ്ഥാന പൊതുമേഖല സ്ഥാപനമായ കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷനിൽ ‘ഹാച്ചറി സൂപ്പർവൈസർ കം ടെക്നീഷ്യൻ’ തസ്തികയിലേക്ക് കരാർ നിയമനത്തിനായുള്ള അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഈ മാസം പതിനാറാം തീയതിയിലേക്ക് മാറ്റിയതായി മാനേജിങ് ഡയറക്ടർ അറിയിച്ചു.
Discussion about this post