കൃഷി വകുപ്പ് നടപ്പിലാക്കി വരുന്ന സബ്മിഷൻ ഓൺ അഗ്രികൾച്ചറൽ മെക്കനൈസേഷൻ എന്ന കാർഷിക യന്ത്രവൽക്കരണ പദ്ധതിയിൽ കർഷകർക്കും കർഷക സംഘങ്ങൾക്കും സംരംഭകർക്കും വിവിധതരം കാർഷിക യന്ത്രങ്ങൾ/ ഉപകരണങ്ങൾ വാങ്ങുന്നതിനും കാർഷിക യന്ത്രങ്ങളുടെ കസ്റ്റം ഹയറിംഗ് സെന്ററുകൾ ഫാം മെഷിനറി ബാങ്കുകൾ എന്നിവ സ്ഥാപിക്കുന്നതിനും സാമ്പത്തിക സഹായം അനുവദിക്കും.
ഇതിനായി www.agrimachinery.nic.in ൽ വഴി രജിസ്റ്റർ ചെയ്തതിനുശേഷം അപേക്ഷ ഓൺലൈൻ ആയി സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് അതതു ജില്ലകളിലെ കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയറിങ് കാര്യാലയവുമായോ തൊട്ടടുത്ത കൃഷിഭവനുമായോ ബന്ധപ്പെടുക.
Discussion about this post