Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിവാർത്ത

കർഷകർക്ക് സന്തോഷ വാർത്തയുമായി കേന്ദ്രം; ‘അഗ്രി ഇൻഫ്രാ ഫണ്ട്’ വിപുലീകരിച്ചു; തരിശുഭൂമിയിൽ കൃഷിയിറക്കുന്നവർ‌ക്കും ഗുണം; വിവരങ്ങൾ ഇതാ..

Agri TV Desk by Agri TV Desk
September 4, 2024
in കൃഷിവാർത്ത
Share on FacebookShare on TwitterWhatsApp

ന്യൂഡൽഹി: രാജ്യത്തെ കർ‌ഷകർക്ക് കൂടുതൽ പിന്തുണ നൽകാനായി അഗ്രികൾച്ചർ ഇൻഫ്രാസ്ട്രച്ചർ ഫണ്ട് (എഐഎഫ്) വിപുലീകരിക്കാൻ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. വിളവെടുപ്പിന് ശേഷം അടിസ്ഥാന സൗകര്യങ്ങൾ നിർമിക്കുന്നതിന് ദീർഘകാല സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുന്ന കേന്ദ്ര പദ്ധതിയാണ് എഐഎഫ്. പദ്ധതി പ്രകാരം 2 കോടി രൂപ വരെ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വഴി വായ്പയായി ലഭിക്കും. പ്രതിവർഷം 3 ശതമാനം പലിശ ഇളവുണ്ടാകും. ഏഴ് വർഷം വരെ പലിശയിളവ് ലഭിക്കും.

രാജ്യത്തെ കർഷകർ, കാർഷിക സംരംഭകർ, കർഷക സംഘങ്ങളായ ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾ (FPO), സ്വയം സഹായ ഗ്രൂപ്പുകൾ (SHG), ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകൾ, സഹകരണ സംഘങ്ങൾ, കാർഷിക സംരംഭകർ, സ്റ്റാർട്ടപ്പുകൾ എന്നിവയ്ക്ക് എഐഎഫ് സാമ്പത്തിക സഹായം നൽകുന്നു.

വിപുലീകരണങ്ങളറിയാം…

കാർഷിക ആസ്തികൾ: ‘കമ്മ്യൂണിറ്റി ഫാമിംഗ് ആസ്തികൾ നിർമ്മിക്കുന്നതിനുള്ള പ്രായോഗിക പദ്ധതികൾ’ എന്നതിന് കീഴിൽ വരുന്ന അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുന്നതിനുള്ള പദ്ധതിയിൽ യോഗ്യരായ എല്ലാ ഗുണഭോക്താക്കളെയും ഉൾപ്പെടുത്തുക. തരിശുഭൂമികളിൽ സംഘം ചേർന്ന് കൃഷി ചെയ്യുന്ന രീതിയാണ് ‘കമ്മ്യൂണിറ്റി ഫാമിംഗ്’.

ഇന്റഗ്രേറ്റഡ് പ്രോസസിംഗ് പ്രോജക്ടുകൾ: പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്ന പ്രവർത്തനങ്ങളിൽ സംയോജിത പ്രൈമറി, സെക്കൻഡറി പ്രോസസ്സിംഗ് പ്രോജക്ടുകളും ഉൾപ്പെടുത്തും. എന്നാൽ സെക്കൻഡറി പ്രോജക്ടുകൾക്ക് മാത്രമായി പദ്ധതിയുടെ ആനുകൂല്യം ലഭിക്കില്ല. പകരം ഫുഡ് പ്രോസസിംഗ് ഇൻഡസ്ട്രീസ് മന്ത്രാലയത്തിന്റെ കീഴിലാകും ഇവയെ പരിഗണിക്കുക.

Agri infra fund unveils new expansions in agriculture sector

പിഎം കുസും യോജനയുടെ A ഘടകം: പിഎം കുസും യോജനയുമായി എഐഎഫിനെ സംയോജിപ്പിക്കും. കർഷകർ, കർഷകരുടെ സംഘം, കർഷക ഉൽപ്പാദക സംഘടനകൾ, സഹകരണ സ്ഥാപനങ്ങൾ, പഞ്ചായത്തുകൾ എന്നിവർക്ക് ഉപകാരപ്പെടും. 2 മെഗാവാട്ട് വരെ ശേഷിയുള്ള ചെറിയ സോളാർ പവർ പ്ലാൻ്റുകൾ സ്ഥാപിക്കുന്നതിലൂടെ 10,000 മെഗാവാട്ട് സൗരോർജ്ജം ഉത്പാദിപ്പിക്കുന്നതാണ് പിഎം കുസും യോജനയുടെ ആദ്യ ഘട്ടം അഥവാ A ഘടകം. കാർഷിക അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം സുസ്ഥിരമായ ഊർജ്ജ മാർഗങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും കേന്ദ്രം ലക്ഷ്യമിടുന്നു.

NABസംരക്ഷകൻ: മൈക്രോ, ചെറുകിട സംരംഭങ്ങൾക്കായുള്ള ക്രെഡിറ്റ് ഗ്യാരണ്ടി ഫണ്ട് ട്രസ്റ്റ് (CGTMSE) പുറമേ NABസംരക്ഷകൻ ട്രസ്റ്റി കമ്പനി പ്രൈവറ്റ് ലിമിറ്റഡ് വഴി ഫാർമേഴ്സ് പ്രൊഡ്യൂസർ അസോസിയേഷനുകൾക്ക് (എഫ്പിഒ) ക്രെഡിറ്റ് ഗ്യാരൻ്റി കവറേജ് നൽകുന്നു. എഫ്പിഒകളുടെ സാമ്പത്തിക സുരക്ഷയും വായ്പായോഗ്യതയും വർദ്ധിപ്പിക്കാനും അതുവഴി കാർഷിക അടിസ്ഥാന സൗകര്യ പദ്ധതികളിൽ കൂടുതൽ നിക്ഷേപം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഈ വിപുലീകരണം.

2020-ലാണ് എഐഎഫ് പദ്ധതി ആരംഭിക്കുന്നത്. ഇതുവരെ 6,623 വെയർഹൗസുകൾ, 688 കോൾഡ് സ്റ്റോറുകൾ, 21 സൈലോസ് പ്രോജക്ടുകൾ എന്നിവ സൃഷ്ടിക്കുന്നതിൽ പദ്ധതി നിർണായക പങ്ക് വഹിച്ചു. രാജ്യത്ത് ഏകദേശം 500 ലക്ഷം ടൺ അധിക സംഭരണ ശേഷി സൃഷ്ടിക്കാൻ പദ്ധതിക്കായി. എഐഎഫിന് കീഴിൽ ഇതുവരെ 74,508 പദ്ധതികൾക്കായി 47,575 കോടി രൂപ അനുവദിച്ചു. ഇതിൽ കാർഷിക മേഖലയിൽ 78,596 കോടി രൂപയുടെ നിക്ഷേപം സമാഹരിച്ചു.

Agri infra fund unveils new expansions in agriculture sector

Tags: Agriculture infrastructure fundCentral agriculture scheme
ShareTweetSendShare
Previous Post

ഇന്ത്യൻ സമുദ്ര മേഖലയിൽ കാർബൺ ബഹിർഗമനം ഗണ്യമായി കുറഞ്ഞു; ആഗോള നിരക്കിനെ അപേക്ഷിച്ച് 30 ശതമാനത്തിൻ്റെ കുറവെന്ന് സിഎംഎഫ്ആർഐ പഠന റിപ്പോർട്ട്

Next Post

കുടുംബശ്രീ ഓണം വിപണന മേളകൾക്ക് 10 ന് തുടക്കമാവും

Related Posts

കൃഷിവാർത്ത

സംസ്ഥാനത്ത് പശുക്കളുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്ന് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ്

കൃഷിവാർത്ത

ചിക്ക് സെക്സിംഗ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു

കൃഷിവാർത്ത

തോട്ടപ്പുഴശ്ശേരിയിൽ ‘സമൃദ്ധി ഫ്രൂട്ട് ഫെസ്റ്റ് 2025’ ആലോചനായോഗം വിജയകരമായി സംഘടിപ്പിച്ചു

Next Post

കുടുംബശ്രീ ഓണം വിപണന മേളകൾക്ക് 10 ന് തുടക്കമാവും

Discussion about this post

സംസ്ഥാനത്ത് പശുക്കളുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്ന് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ്

ചിക്ക് സെക്സിംഗ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു

തോട്ടപ്പുഴശ്ശേരിയിൽ ‘സമൃദ്ധി ഫ്രൂട്ട് ഫെസ്റ്റ് 2025’ ആലോചനായോഗം വിജയകരമായി സംഘടിപ്പിച്ചു

The final stage of discussions to declare the rat snake as the state reptile is in progress

ചേരയെ സംസ്ഥാന ഉരഗമായി പ്രഖ്യാപിക്കാൻ സാധ്യത

Entrepreneur investor forum to be organized at Kerala Agricultural University tomorrow

കേരള കാർഷിക സർവകലാശാലയിൽ നാളെ സംരംഭക നിക്ഷേപക കൂട്ടായ്മ സംഘടിപ്പിക്കുന്നു

പേരയിലയ്ക്ക് പ്രിയമേറുന്നു; ഓൺലൈൻ വിപണികളിൽ കിലോയ്ക്ക് 800 മുതൽ 2000 രൂപ വരെ വില

paddy

കേരളത്തിൽ നിന്ന് നെല്ല് സംഭരിക്കാൻ കേന്ദ്രം ഒരുങ്ങുന്നു

ഒറ്റ മുറിയിൽ തുടങ്ങിയ പൂവ് കൃഷി , ഇന്ന് വീട്ടമ്മയുടെ വാർഷിക വരുമാനം 20 ലക്ഷം രൂപ

വന്യജീവി നിയന്ത്രണം – വനം വകുപ്പിന്റെ ദ്രുതകർമ്മ സേനയ്ക്ക് 5000 വെടിയുണ്ടയും 50 തോക്കും വാങ്ങും

പാൽ വിറ്റ് നേടുന്നത് ഒരു കോടി; ഒരു എരുമയിൽ നിന്ന് 500 എരുമയിലേക്ക് ഡയറി ബിസിനസ് വളർത്തിയെടുത്ത 24 വയസ്സുകാരി ശ്രദ്ധ

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies