കേരള കാർഷിക സർവകലാശാലയിലെ അഗ്രി ബിസിനസ് ഇൻക്യൂബേറ്ററിന്‍റെ ഈ വർഷത്തെ അഗ്രി പ്രണർഷിപ്പ് ഓറിയന്റേഷൻ പ്രോഗ്രാം സ്റ്റാർട്ട് അപ്പ് ഇൻക്യുബേഷൻ പ്രോഗ്രാം എന്നിവയിലേക്ക് അപേക്ഷ ക്ഷണിച്ചു. നൂതന ആശയങ്ങൾ ഉള്ള കാർഷിക മേഖലയിൽ സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും, വിദ്യാർത്ഥികൾക്കും നവ സംരംഭകർക്കും ഈ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. ഈ സാമ്പത്തിക വർഷത്തിലെ കെ എ യു റെയ്സ് 2024, കെ എ യു പെയ്സ് 2024 പ്രോഗ്രാമുകളിലേക്ക് മെയ് 30 വരെ അപേക്ഷ ക്ഷണിക്കുന്നു.
കാർഷിക മേഖലയിൽ നൂതന ആശയമുള്ളവർ, വിദ്യാർത്ഥികൾ തുടങ്ങിയവർക്ക് അവ പ്രോട്ടോ ടൈപ്പുകൾ ആയി വികസിപ്പിച്ചെടുക്കുന്നതിനായി അഗ്രി പ്രണ്ണർഷിപ്പ് ഓറിയന്റേഷൻ പ്രോഗ്രാമിലേക്കും, നിലവിൽ സംരംഭം തുടങ്ങിയവർക്ക് വിപുലീകരണത്തിനും വാണിജ്യവൽക്കരണത്തിനുമായി സ്റ്റാർട്ട് ഓഫ് ഇൻക്യുബേഷൻ പ്രോഗ്രാമിലേക്കും അപേക്ഷിക്കാം. കേന്ദ്രസർക്കാരിൻറെ കാർഷിക ക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള ആർ കെ വി വൈ റാഫ്ത് താർ പദ്ധതിയുടെ കീഴിലാണ് ഈ പ്രോഗ്രാമുകൾ സംഘടിപ്പിക്കുന്നത്. പരിപാടിയിൽ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒരു മാസം നീണ്ടുനിൽക്കുന്ന പരിശീലനം പരിപാടിയും പരിശീലനം വിജയകരമായി പൂർത്തിയാക്കിയവരിൽ നിന്ന് തിരഞ്ഞെടുക്കുന്നവർക്ക് 5 ലക്ഷം രൂപ വരെ ഗ്രാൻഡ് ലഭിക്കും.
വിദ്യാർത്ഥികൾക്ക് അവരുടെ ആശയങ്ങൾ സംരംഭമായി വികസിപ്പിക്കുന്നതിനായി 4 ലക്ഷം രൂപ വരെയുള്ള ധനസഹായവും പദ്ധതി പ്രകാരം ലഭ്യമാകും. പല ഘട്ടത്തിലുള്ള സ്ക്രീനിങ്ങുകൾക്ക് ശേഷം തിരഞ്ഞെടുക്കപ്പെടുന്ന സ്റ്റാർട്ടപ്പുകൾക്ക് പരമാവധി 25 ലക്ഷം രൂപ വരെ ഗ്രാൻഡ് പദ്ധതിയുടെ ഭാഗമായി ലഭ്യമാകും. നിശ്ചിത മാതൃകയിൽ പൂരിപ്പിച്ച അപേക്ഷകൾ [email protected] എന്ന ഇമെയിൽ വിലാസത്തിലേക്കോ, അഗ്രി ബിസിനസ് ഇൻക്യുബേറ്ററിലേക്ക് തപാൽ വഴിയോ,ഗൂഗിൾ ഫോം മുഖേനെ അയക്കാവുന്നതാണ് അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 30 വൈകിട്ട് നാലുവരെ. കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ 0487-2438332,8330801782.
Discussion about this post