1. വീടുകളും സ്ഥാപനങ്ങളും വൃത്തിയാക്കുന്നതിന് മുമ്പ് കെട്ടിടം, പാചക ഗ്യാസ്, വൈദ്യുതി എന്നവയുടെ സുരക്ഷ പരിശോധിച്ച് ഉറപ്പ് വരുത്തണം.
2. വീടുകളിലേയും സ്ഥാപനങ്ങളിലെയും പരിസരങ്ങളിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യണം.
3 വീടുകളും സ്ഥാപനങ്ങളും ബ്ലീച്ചിങ് പൗഡര്‍ കലക്കിയ ലായനി 10 ലിറ്റര്‍ വെളളത്തില്‍ 150 ഗ്രാം ബ്ലീച്ചിങ് പൗഡറും 2-3 ടീസ്പൂണ്‍ ഡിറ്റര്‍ജന്റും ഉപയോഗിച്ച് കഴുകി വൃത്തിയാക്കുക.
4. കുടിവെളള സ്രോതസ്സുകള്‍ (കിണറുകള്‍, ടാങ്കുകള്‍ , പൊതുകിണറുകള്‍) എന്നിവ സൂപ്പര്‍ ക്ലോറിനേഷന്‍ ( 1000 ലിറ്റര്‍ വെളളത്തില്‍ 5 ഗ്രാം ബ്ലീച്ചിങ് പൗഡര്‍) നടത്തി ഒരു മണിക്കൂറിന് ശേഷം ഉപയോഗിക്കുക.
5. തിളപ്പിച്ചാറിയ വെളളം മാത്രം കുടിക്കുക (കുപ്പിവെളളമാണെങ്കില്‍ പോലും)
വീടുകളിലും സ്ഥാപനങ്ങളിലും ഉളള മലിനമായ ഭക്ഷണസാധനങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കുക.
6. ശുചീകരണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുമ്പോള്‍ കൈയ്യുറയും കാലുറയും ധരിക്കുക
7. എലിപ്പനി പ്രതിരോധ മരുന്നായ ഡോക്സിസൈക്ലിന്‍ ഗുളിക ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശ പ്രകാരം കഴിക്കുക (100 മില്ലിഗ്രാം 2 ഗുളിക കഴിക്കുന്നത് ഒരാഴ്ചയിലേക്ക് സംരക്ഷണം നല്‍കും)
8. ഭക്ഷണം പാചകം ചെയ്യുവാനും കഴിക്കുവാനും ഉപയോഗിക്കുന്ന പാത്രങ്ങള്‍ ബ്ലീച്ചിങ് ലായനി ഉപയോഗിച്ച് അണുനശീകരണം നടത്തിയതിന് ശേഷം മാത്രം ഉപയോഗിക്കുക.
9. പരിസരം വൃത്തിയാക്കുന്നതിന് നീറ്റ് കക്ക ( 1 കിലോഗ്രാം നീറ്റുകക്കയില്‍ 250 ഗ്രാം ബ്ലീച്ചിങ് പൗഡര്‍ ചേര്‍ത്ത്) ഉപയോഗിക്കാവുന്നതാണ്.
പനിയോടൊപ്പം തടിപ്പുകള്‍ തിണര്‍പ്പുകള്‍, വയറിളക്കം, ഛര്‍ദ്ദി ഇവ ഉണ്ടായാല്‍ എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടണം.
10. ഇഴജന്തുക്കളുടെ സാന്നിധ്യം ഇല്ലെന്ന് ഉറപ്പുവരുത്തുക.
കിണറുകളിലെ വെളളം ശുദ്ധീകരിക്കുന്നവിധം
വെളളപ്പൊക്കം ഉണ്ടായ സാഹചര്യത്തില്‍ 1000 ലിറ്റര്‍ 5 ഗ്രാം എന്ന തോതിലാണ് ബ്ലീച്ചിങ് പൗഡര്‍ എടുക്കേണ്ടത്. കിണറിലെ വെളളത്തിന്റെ അളവ് കണക്കാക്കി ആവശ്യമായ ബ്ലീച്ചിങ് പൗഡര്‍ ഒരു ബക്കറ്റില്‍ എടുക്കുക. തുടര്‍ന്ന് അല്‍പം വെളളം ചേര്‍ത്ത് ഒരു വടി ഉപയോഗിച്ച് കുഴമ്പ് രൂപത്തലാക്കുക. ബക്കറ്റിന്റെ മുക്കാല്‍ ഭാഗം വെളളം ചേര്‍ത്ത് നന്നായി കലക്കി 10 മിനുറ്റ് തെളിയാന്‍ അനുവദിക്കുക.
വെളളം കോരുന്ന ബക്കറ്റിലേക്ക് തെളി വെളളം ഒഴിച്ച ശേഷം സാവധാനം കിണറിലേക്ക് ഇറക്കി പൊക്കുകയും താഴ്ത്തുകയും ചെയ്ത് ക്ലോറിന്‍ ലായനി കിണര്‍ വെളളത്തില്‍ നന്നായി കലര്‍ത്തുക. ഒരു മണിക്കൂറിന് ശേഷം വെളളം ഉപയോഗിക്കാവുന്നതാണ്.
content source: PRD Kerala
Discussion about this post