ഒരിടവേളയ്ക്കു ശേഷം അന്താരാഷ്ട്ര റബർവില ആഭ്യന്തര വിപണിയെ മറികടന്നു. തായ്‌ലൻഡിലെ കനത്ത മഴയിൽ ടാപ്പിംഗ് നിലച്ചതാണ് വില കുതിച്ചുയരാൻ കാരണം. ബാങ്കോക്ക് വില കിലോയ്ക്ക് 238 രൂപയാണ്. കേരളത്തിലെ വ്യാപാരികൾ 233-236 രൂപ നിരക്കിലാണ് ചരക്ക് ശേഖരിക്കുന്നത്.
ആഭ്യന്തര വിപണിയേക്കാൾ 40 രൂപയോളം കുറവായിരുന്നു അന്താരാഷ്ട്ര വില. വില ഉയർന്നതോടെ ടയർ വ്യാപാരികൾക്കാണ് തിരിച്ചടിയായത്. വൻതോതിൽ ചരക്ക് വിദേശത്തു നിന്ന് ഇറക്കുമതി ചെയ്ത് വില ഇടിക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു ടയർ വ്യാപാരികൾ. കഴിഞ്ഞ ആഴ്ച്ചകളിൽ വലിയ തോതിൽ ചരക്ക് എത്തുകയും ചെയ്തിരുന്നു. എന്നാൽ, അന്താരാഷ്ട്ര വില ഉയരുന്നതോടെ ഇറക്കുമതി ലാഭകരമല്ലാതായി മാറുകയാണ്.
ഇറക്കുമതി അനാകർഷകമാകുന്നതോടെ ആഭ്യന്തര വിപണിയിൽ നിന്ന് കൂടുതൽ ചരക്ക് ശേഖരിക്കാൻ ടയർ വ്യാപാരികൾ നിർബന്ധിതരാകും. ഇത് ആഭ്യന്തര വില വൻ തോതിൽ ഇടിയാതിരിക്കാൻ സഹായിക്കും.
After a while, the international rubber price surpassed the domestic market
Discussion about this post