Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home മൃഗ സംരക്ഷണം

ആഫ്രിക്കൻ പന്നിപ്പനി-ആശങ്കകളകറ്റാം ജാഗ്രതയാണ് വേണ്ടത്

Agri TV Desk by Agri TV Desk
August 21, 2022
in മൃഗ സംരക്ഷണം
Share on FacebookShare on TwitterWhatsApp

കേരളത്തിലെ വയനാട്, കണ്ണൂർ ജില്ലകളിലും അതിർത്തി സംസ്ഥാനമായ കർണാടകയിലും ആഫ്രിക്കൻ പന്നിപ്പനി ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ അതിർത്തി പോസ്റ്റുകളിലൂടെ കേരളത്തിൽ അകത്തേക്കും പുറത്തേക്കും പന്നികൾ, പന്നിമാംസം, ഉൽപ്പന്നങ്ങൾ, പന്നി കാഷ്ടം തുടങ്ങിയവ കൊണ്ടുപോകുന്നതിനുള്ള നിരോധനം അടുത്ത മാസം പതിനാലാം തീയതി വരെ നീട്ടി സർക്കാർ ഉത്തരവ് ഇന്നലെ പുറത്തിറക്കി. പന്നി വളർത്തൽ ജീവനോപാധിയായി എടുത്തിരിക്കുന്ന കർഷകർക്ക് കനത്ത വെല്ലുവിളി ഉയർത്തുന്ന ഈ രോഗാവസ്ഥയെ കുറിച്ചും പ്രതിരോധ മാർഗ്ഗങ്ങളെക്കുറിച്ചും താഴെ നൽകുന്നു.

ആഫ്രിക്കൻ പന്നിപ്പനിയെ കുറിച്ചറിയാം

2020 ഫെബ്രുവരിയിൽ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്ത ആഫ്രിക്കൻ പന്നിപ്പനി വളർത്തു പന്നികളെയും കാട്ടുപന്നികളെയും ഒരുപോലെ ബാധിക്കുന്ന രോഗാവസ്ഥയാണ്. 1920-കളിൽ ആഫ്രിക്കയിലാണ് ഈ രോഗം ആദ്യമായി റിപ്പോർട്ട് ചെയ്യുന്നത്. പിന്നീട് ലോകത്തിന് വിവിധഭാഗങ്ങളിലേക്ക് ഇത് പടരുകയായിരുന്നു. നിലവിൽ ഈ രോഗത്തിന് വാക്സിൻ ലഭ്യമല്ല. കർശനമായ പ്രതിരോധ മാർഗങ്ങളിലൂടെ മാത്രം ഇല്ലാതാക്കാൻ കഴിയുന്ന രോഗാവസ്ഥയാണ് ഇത്. ആഫ്രിക്കൻ പന്നിപ്പനി മനുഷ്യരിലേക്ക് പകരില്ല. കേരളത്തിലാദ്യമായി ആഫ്രിക്കൻ പന്നിപ്പനി സ്ഥിതീകരിച്ചത് വയനാട് മാനന്തവാടി കണിയാരം പന്നി ഫാമിൽ ആണ്. നിലവിൽ കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും പന്നിപ്പനി വ്യാപകമായി പടരുന്നുണ്ട്. പ്രത്യേകിച്ച് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ. ഇത്തരത്തിൽ രോഗബാധയുള്ള സംസ്ഥാനങ്ങളിൽ നിന്ന് പന്നികൾ കേരളത്തിലെത്തുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. സംസ്ഥാനസർക്കാർ പന്നികൾ, പന്നിമാംസം, ഉൽപ്പന്നങ്ങൾ പന്നികളുടെ വിസർജ്യം എന്നിവ റോഡ്/ റെയിൽവേ/ കടൽമാർഗ്ഗം കൊണ്ടുവരുന്നത് നിരോധിച്ചിട്ടുണ്ടെങ്കിലും, അനധികൃതമായി പന്നികൾ കേരളത്തിലെ എത്തുന്നുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. ഈ പ്രവണത പന്നിവളർത്തൽ മേഖലയിൽ കനത്ത വെല്ലുവിളികൾ ഉയർത്തുന്നുണ്ട്.

ആഫ്രിക്കൻ പന്നിപ്പനിയുടെ ലക്ഷണങ്ങൾ എന്തൊക്കെ?

ഈ രോഗത്തിൻറെ പ്രധാന ലക്ഷണങ്ങളായി ചൂണ്ടിക്കാണിക്കുന്നത് പനി, ചർദ്ദി, ശ്വാസതടസ്സം, വയറിളക്കം, ക്ഷീണം, രക്തസ്രാവം തുടങ്ങിയവയാണ്. രോഗബാധയേറ്റ പന്നികളിൽ 100% മരണനിരക്ക് ഉണ്ടാകാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ പന്നികളെ കെട്ടുന്ന സ്ഥലവും, അവയ്ക്കു നൽകുന്ന തീറ്റയും വെള്ളവും പൂർണമായും അണുവിമുക്തമാക്കുവാൻ ശ്രദ്ധിക്കണം. രോഗം പിടിപെട്ടാൽ പന്നികളെ കൊല്ലുക അല്ലാതെ മറ്റൊരു മാർഗം നിലവിലില്ല.അസ്ഫാർവിറിഡേ എന്ന വിഭാഗത്തിൽ ഉൾപ്പെട്ട ഡിഎൻഎ വൈറസ് ആണ് ഇതിൻറെ രോഗവാഹകർ. രോഗബാധിതരായ പന്നികളുടെ വിസർജ്യ അവശിഷ്ടങ്ങൾ, സ്രവങ്ങൾ എന്നിവയിലൂടെയാണ് മറ്റു പന്നികളിൽ ഈ രോഗവാഹകർ എത്തുന്നതെന്ന് വിദഗ്ധർ പറയുന്നു. രോഗബാധയേറ്റ പന്നികളുടെ മലത്തിൽ 11 ദിവസം വരെ വൈറസ് ഉണ്ടായേക്കാം. പന്നി മാംസത്തിലും മറ്റു ഉൽപ്പന്നങ്ങളിലും വർഷങ്ങളോളം ഇവ നിലനിൽക്കുമെന്നു പറയപ്പെടുന്നു. രോഗാണു പന്നികളിൽ പ്രവേശിച്ചാൽ പന്നികൾ കൂട്ടമായി വിറച്ച് പറ്റിക്കൂടി കഴിയുകയും, അസാധാരണമായ ശബ്ദം പുറപ്പെടുവിക്കുകയും ചെയ്യും. ചില പന്നികൾ തീറ്റ എടുക്കാതിരിക്കുകയും, പെട്ടെന്ന് മെലിയുകയും, കിടപ്പിൽ ആവുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള രോഗ ലക്ഷണങ്ങൾ കണ്ടാൽ അടുത്തുള്ള വെറ്റിനറി ഡോക്ടറുടെ സഹായം തേടുക.

ആഫ്രിക്കൻ പന്നിപ്പനി എങ്ങനെ പ്രതിരോധിക്കാം?

രോഗ ലക്ഷണങ്ങൾ കാണിക്കുന്ന പന്നികളെ ഉടനെ കൊന്നുകളയുക തന്നെയാണ് ആദ്യത്തെ പ്രതിരോധ മാർഗ്ഗം. പുതിയതായി പന്നികളെ ഫാമിലേക്ക് പന്നികളെ കൊണ്ടു വരാതിരിക്കുക. ഇനി അഥവാ കൊണ്ടുവരികയാണെങ്കിൽ വിശ്വാസയോഗ്യമായ സ്രോതസ്സുകളിൽ നിന്ന് മാത്രം പന്നികളെ വാങ്ങുക. പന്നികളെ വാങ്ങി 30-45 ദിവസം മാറ്റിപ്പാർപ്പിച്ചു, രോഗലക്ഷണങ്ങൾ ഇല്ലെന്ന് ഉറപ്പാക്കി മാത്രം ഫാമിലേക്ക് കൊണ്ടുവരിക. ഫാമിലെ മാലിന്യങ്ങൾ ശാസ്ത്രീയമായി കുഴികളിൽ സംസ്കരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക. ആഹാരത്തിൽ ധാരാളം ധാതുലവണങ്ങൾ നൽകി പന്നികളുടെ ആരോഗ്യം കാത്തുസൂക്ഷിക്കണം. ചില സമയങ്ങളിൽ പക്ഷിമൃഗാദികൾ രോഗബാധയേറ്റ പന്നികളുടെ മൃതാവശിഷ്ടങ്ങൾ നമ്മുടെ വീട്ടുമുറ്റത്തും, പന്നി ഫാമുകളിലും കൊണ്ട് ഇടാൻ സാധ്യതയുണ്ട്. ഈയൊരു സാധ്യത മുന്നിൽ കണ്ട് പ്രതിരോധപ്രവർത്തനങ്ങൾ നടത്തുക. പന്നികൾക്ക് നൽകുന്ന ഹോട്ടൽ- മാർക്കറ്റ് എന്നിവിടങ്ങളിൽ നിന്നുള്ള ഭക്ഷണാവശിഷ്ടങ്ങൾ നന്നായി വേവിച്ച് കൊടുക്കുവാൻ ശ്രദ്ധിക്കുക. കൂടാതെ പുറത്തുനിന്ന് വരുന്ന സന്ദർശകരെ തൽക്കാലം ഫാമിലേക്ക് കടത്തരുത്. ഫാമിലെ തൊഴിലാളികൾ പൂർണ്ണമായും ശുചിത്വ മുറകൾ പാലിക്കണം. തൊഴിലാളികൾ പന്നികൾക്ക് ഭക്ഷണം നൽകുന്നതിന് മുൻപ് സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ പൂർണമായും അണുവിമുക്തമാക്കാൻ ശ്രദ്ധിക്കുക. പുറത്തുനിന്ന് സന്ദർശകർ വന്നാൽ അവരുടെ ചെരിപ്പുകളും, വാഹനത്തിൻറെ ടയറും പൊട്ടാസ്യം പെർമാംഗനേറ്റ് ലായനി ഉപയോഗപ്പെടുത്തി അണുവിമുക്തമാക്കണം.

ShareTweetSendShare
Previous Post

വഴുതന കൃഷിയിൽ മികച്ച വിളവിനും, കീടരോഗ സാധ്യതകൾ അകറ്റാനും ചില എളുപ്പവഴികൾ

Next Post

കൂർക്ക കൃഷിക്ക് ഒരുങ്ങാം

Related Posts

പക്ഷികൾക്ക് വേണ്ടിയുള്ള കേരളത്തിലെ ആദ്യത്തെ ആശുപത്രി ഇതാണ്!
മറ്റുള്ളവ

പക്ഷികൾക്ക് വേണ്ടിയുള്ള കേരളത്തിലെ ആദ്യത്തെ ആശുപത്രി ഇതാണ്!

വളർത്തുനായകൾക്ക് ലൈസ൯സ് ഇല്ലേ? ഇല്ലെങ്കിൽ ഇനി പിടി വീഴും …
മറ്റുള്ളവ

വളർത്തുനായകൾക്ക് ലൈസ൯സ് ഇല്ലേ? ഇല്ലെങ്കിൽ ഇനി പിടി വീഴും …

ക്ഷീരകർഷകർക്ക് ഉൽപാദന ബോണസ് വിതരണം: ക്ഷീരശ്രീ പോർട്ടലിൽ ഇപ്പോൾ രജിസ്റ്റർ ചെയ്യാം
കൃഷിവാർത്ത

മൃഗക്ഷേമ അവാർഡിന് ഇപ്പോൾ അപേക്ഷിക്കാം : മൃഗസംരക്ഷണ വകുപ്പിൻറെ അറിയിപ്പുകൾ

Next Post
കൂർക്ക കൃഷിക്ക് ഒരുങ്ങാം

കൂർക്ക കൃഷിക്ക് ഒരുങ്ങാം

Discussion about this post

വെള്ളരി വർഗ്ഗവിളകളുടെ കൃഷി – മികച്ചയിനങ്ങളും കീടരോഗസാധ്യതകളും നിയന്ത്രണ മാർഗങ്ങളും അറിയാം

വെള്ളരി വർഗ്ഗവിളകളുടെ കൃഷി – മികച്ചയിനങ്ങളും കീടരോഗസാധ്യതകളും നിയന്ത്രണ മാർഗങ്ങളും അറിയാം

‘TATA WIRON കർഷക അവാർഡ് 2023’ വിതരണം ചെയ്തു

‘TATA WIRON കർഷക അവാർഡ് 2023’ വിതരണം ചെയ്തു

കർഷകപ്രതിഭകൾക്ക് TATA WIRON ന്റെ ആദരം

കർഷകപ്രതിഭകൾക്ക് TATA WIRON ന്റെ ആദരം

നിങ്ങൾ ‘മഴവിൽ ഭക്ഷണം ‘(Rainbow diet ) ആണോ കഴിക്കുന്നത്? അല്ലെങ്കിൽ കഴിച്ച് തുടങ്ങിക്കോ..

നിങ്ങൾ ‘മഴവിൽ ഭക്ഷണം ‘(Rainbow diet ) ആണോ കഴിക്കുന്നത്? അല്ലെങ്കിൽ കഴിച്ച് തുടങ്ങിക്കോ..

ഇനി കനത്ത മഴയിലും, കൊടുങ്കാറ്റിലും വാഴകൾ ഒടിഞ്ഞു വീഴില്ല, കുസാറ്റിന്റെ നൂതന സാങ്കേതികവിദ്യയ്ക്ക്  പേറ്റന്റ്

ഇനി കനത്ത മഴയിലും, കൊടുങ്കാറ്റിലും വാഴകൾ ഒടിഞ്ഞു വീഴില്ല, കുസാറ്റിന്റെ നൂതന സാങ്കേതികവിദ്യയ്ക്ക് പേറ്റന്റ്

ഒരു കുപ്പി വെള്ളം കൊണ്ട് പച്ചക്കറിയിൽ നിറ സമൃദ്ധി

ഒരു കുപ്പി വെള്ളം കൊണ്ട് പച്ചക്കറിയിൽ നിറ സമൃദ്ധി

ആരാമം വീടിന്റെ മട്ടുപ്പാവിലുണ്ട് ബോൺസായി മരങ്ങളുടെ അപൂർവ്വ ശേഖരം

ആരാമം വീടിന്റെ മട്ടുപ്പാവിലുണ്ട് ബോൺസായി മരങ്ങളുടെ അപൂർവ്വ ശേഖരം

മഞ്ഞൾ ഇനങ്ങളിൽ പേരുകേട്ട ‘പ്രതിഭ’

മഞ്ഞൾ ഇനങ്ങളിൽ പേരുകേട്ട ‘പ്രതിഭ’

പ്രകൃതിയിൽ വിരിഞ്ഞൊരു മൺവീട്

പ്രകൃതിയിൽ വിരിഞ്ഞൊരു മൺവീട്

ക്ഷീരവികസന വകുപ്പിന്റെ അവാർഡ് തിളക്കത്തിൽ പറുദീസ ഫാം

ക്ഷീരവികസന വകുപ്പിന്റെ അവാർഡ് തിളക്കത്തിൽ പറുദീസ ഫാം

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV