Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിവാർത്ത

കൃഷിയിടങ്ങളിൽ ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം രൂക്ഷമാകുന്നു: ഇവയെ പ്രതിരോധിക്കാൻ ഇതാ ചില എളുപ്പ വഴികൾ

Agri TV Desk by Agri TV Desk
August 24, 2022
in കൃഷിവാർത്ത
53
SHARES
Share on FacebookShare on TwitterWhatsApp

കൃഷിയിടങ്ങളിൽ ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം രൂക്ഷമാകുന്നു. മനുഷ്യ ജീവന് തന്നെ ആപത്ത് ഉണ്ടാക്കുന്ന ഒന്നാണ് ആഫ്രിക്കൻ ഒച്ചുകൾ.കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റ്യൂട്ട് നടത്തിയ പഠനത്തിൽ Achantina fulica എന്ന വിഭാഗത്തിൽ ഉൾപ്പെട്ട ആഫ്രിക്കൻ ഒച്ചുകൾ മസ്തിഷ്ക രോഗത്തിന് വരെ കാരണമാകുന്ന ഒന്നാണെന്ന് കണ്ടെത്തിയിരിക്കുന്നു. ഈ രോഗത്തിന് കാരണമായ നിമാവിരകൾ ഒച്ചിന്റെ സ്രവത്തിൽ അടങ്ങിയിരിക്കുന്നു. ഇവ മൂക്കിലൂടെയും കണ്ണുകളിലൂടെയോ നമ്മുടെ ശരീരത്തിൽ കയറുവാനുള്ള സാധ്യതകളുണ്ട്. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള ഒച്ചുകളെ കൈകാര്യം ചെയ്യുമ്പോൾ വളരെയധികം ശ്രദ്ധ പുലർത്തണം.

ആഫ്രിക്കയിൽ മാത്രം കണ്ടിരുന്ന ഒച്ചുകൾ ഇന്ത്യയിലേക്ക് എത്തിയത് 1847 ലാണ്. ഇവ കേരളത്തിലേക്ക് കടന്നു വന്നത് പാലക്കാട് ജില്ലയിലെ എലപ്പുള്ളി സ്വദേശി ഗവേഷണ ആവശ്യത്തിനുവേണ്ടി 1955 കൊണ്ടുവന്നപ്പോൾ ആണെന്ന് കരുതപ്പെടുന്നു. നിലവിൽ കേരളത്തിലെ എല്ലാ ജില്ലകളുടെയും ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇവയുടെ വിസർജ്യത്തിൽ സസ്യരോഗ ഹേതുവായ കുമിളിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ആഫ്രിക്കൻ ഒച്ചുകൾ അഞ്ഞൂറിലധികം സസ്യങ്ങളെ തിന്നു നശിപ്പിക്കാൻ ശേഷി ഉള്ളവയുമാണ്.ആഫ്രിക്കൻ ഒച്ചുകൾ വർഷത്തിൽ 1200 മുട്ടകൾ വരെ ഇടുന്നു. അതിൽ 90 ശതമാനം പുതിയ ഒച്ചുകളായി രൂപാന്തരം പ്രാപിക്കുന്നു. ഇവ നാലുമാസം കൊണ്ട് പ്രായപൂർത്തിയാകുകയും ചെയ്യുന്നു. ഇവയുടെ ജീവിതചക്രം 10 വർഷമാണ്. പ്രതികൂല കാലാവസ്ഥയെ പോലും മറികടന്നു ഇവ മണ്ണിനടിയിൽ സുഷുപ്തിയിലാണ്ട് ഏകദേശം മൂന്നു വർഷം വരെ അതിജീവിക്കുന്നു.

ഒച്ചുകളെ എങ്ങനെ തുരത്താം

1. ഒച്ചുകളെ തൊടുന്നത് വഴി ഇസ്നോഫില്ലിക്ക് മെനിഞ്ചൈറ്റിസ് എന്ന ഗുരുതര രോഗാവസ്ഥ ഉണ്ടാകാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ആഫ്രിക്കൻ ഒച്ചുകളെ കൈ കൊണ്ട് കൈകാര്യം ചെയ്യരുത്. ഒച്ചിനെ കൈകാര്യം ചെയ്യാൻ ഒരിക്കലും കുട്ടികളെ അനുവദിക്കരുത്.

2. ഒച്ച് ബാധിത പ്രദേശങ്ങളിൽ നിന്ന് സാധനങ്ങൾ വാങ്ങുകയും കൊടുക്കുകയും ചെയ്യരുത്.

3. എപ്പോഴും പച്ചക്കറികൾ കഴുകി മാത്രം ഉപയോഗിക്കുവാൻ ശ്രദ്ധിക്കുക. ഇതിനൊപ്പം കോഴി, കറവ തുടങ്ങിയവ കറി വെക്കുമ്പോൾ നന്നായി വേവിച്ച് ഉപയോഗിക്കുക.

4. നനഞ്ഞ ചണചാക്ക് വിരിച്ച് ഒച്ചുകളെ ആകർഷിച്ച് അതിനുശേഷം രാവിലെ പുകയില കഷായം, തുരിശ് മിശ്രിതം തുടങ്ങിയവ ഉപയോഗിച്ച് പൂർണ്ണമായും ഉന്മൂലനം ചെയ്യുക. പുകയിലക്കഷായം തയ്യാറാക്കാൻ 25 ഗ്രാം പുകയില ഒന്നര ലിറ്റർ വെള്ളത്തിൽ തിളപ്പിച്ച് ഒരു ലിറ്ററായി കുറുക്കുക. അതിനു ശേഷം ഈ മിശ്രിതം അരിച്ചു തണുപ്പിക്കുക. അതിനുശേഷം ഈ മിശ്രിതത്തിലേക്ക് ഒരു ലിറ്റർ വെള്ളത്തിൽ 60 ഗ്രാം തുരിശ് കൂട്ടിക്കലർത്തുക. അതിനുശേഷം ഇത് ഒച്ചുകളുടെ മേൽ ഒഴിക്കുക. മുട്ടത്തോട് ഉപയോഗപ്പെടുത്തിയും ആഫ്രിക്കൻ ഒച്ചുകളെ നിയന്ത്രിക്കാം. ഇവയുടെ ശല്യം കാണപ്പെടുന്ന ഇടങ്ങളിൽ മുട്ടത്തോട് പൊടിച്ചെടുക്കുക. ഇങ്ങനെ ചെയ്യുന്നപക്ഷം മുട്ടത്തോടിലൂടെ ഒച്ചുകൾക്ക് സഞ്ചരിച്ചു വിളകളെ നശിപ്പിക്കാൻ കഴിയാതെ വരുന്നു.

5.ഒച്ചുകൾ കാണപ്പെടുന്ന പ്രദേശങ്ങളിൽ നിന്ന് തടി, വാഹനങ്ങൾ, പണിയായുധങ്ങൾ ചെടികൾ, ജൈവവളം, മണ്ണ് തുടങ്ങിയവ മറ്റു സ്ഥലത്തേക്കു കൊണ്ടുവരുമ്പോൾ പൂർണമായും അണുവിമുക്തം ആണെന്ന് ഉറപ്പുവരുത്തുക.

6. ഒച്ചിനെ ആകർഷിക്കുവാൻ വൈകുന്നേര സമയങ്ങളിൽ നനഞ്ഞ ചണചാക്ക് വിരിച്ച് അതിൽ പപ്പായയിലയോ, പഴമോ, കാബേജ് ഇലയോ, പുളിപ്പിച്ച പഞ്ചസാര ലായനിയോ ചോറോ നിരത്തുക. അതിനുശേഷം കൂട്ടമായെത്തുന്ന ഇവയുടെ തോട് പൊട്ടിച്ചോ, മുകളിൽ പറഞ്ഞ രീതിയിൽ പുകയില-തുരിശ് മിശ്രിതം ഉപയോഗപ്പെടുത്തിയോ നശിപ്പിക്കുക.

7. തോട് പൊട്ടിച്ചശേഷം ഒച്ചുകളെ ഒരു കാരണവശാലും മത്സ്യം, പന്നി, താറാവ്, കോഴി തുടങ്ങിയവയ്ക്ക് തീറ്റയായി നൽകരുത്.

8. വീടുകളിൽ മാലിന്യ നിർമാർജനം, പരിസര ശുചിത്വം എന്നിവ ഉറപ്പാക്കുക.

9. ഈർപ്പമുള്ള സ്ഥലങ്ങളിൽ പലക/ ചട്ടി/ പാള/ മടൽ തുടങ്ങിയവ കമിഴ്ത്തി ഇടുക. ഇവിടേക്ക് കൂട്ടമായെത്തുന്ന ഒച്ചുകളെ മുകളിൽ പറഞ്ഞ ഏതെങ്കിലും രീതിയിൽ നശിപ്പിച്ചു കളയുക.

10. ഒച്ചുകളെ കൈകാര്യം ചെയ്തതിനുശേഷം കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് അണുവിമുക്തമാക്കുക. ഒച്ചുകളെ കൈകാര്യം ചെയ്യുന്ന സമയങ്ങളിൽ കൈയുറ ധരിക്കണം. ഒച്ചുകളെ കൈകാര്യം ചെയ്തതിനുശേഷം കൈയുറ അലക്ഷ്യമായി ഇടരുത്. ഇതും നശിപ്പിച്ചു കളയുക.

Share53TweetSendShare
Previous Post

ഗോസമൃദ്ധി പ്ലസ് – ക്ഷീരകർഷകർക്കൊരു കൈത്താങ്ങ്

Next Post

കൃഷിയിടങ്ങളിലെ സൂര്യതാപീകരണം

Related Posts

കൃഷിവാർത്ത

കർഷക തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസ ധനസഹായം

കൃഷിവാർത്ത

ചെറു ധാന്യങ്ങൾ അടങ്ങിയ ന്യൂട്രി ലഞ്ച് ഇനി നിങ്ങളുടെ തീൻമേശയിലേക്കും

The National Institute for Rubber Training (NIRT), under the Rubber Board, is conducting rubber tapping training for interstate workers
കൃഷിവാർത്ത

കേര പദ്ധതി; റബ്ബർ പുനർനടീലിന് കർഷകന് 75000 രൂപ സഹായം

Next Post

കൃഷിയിടങ്ങളിലെ സൂര്യതാപീകരണം

Discussion about this post

കർഷക തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസ ധനസഹായം

ചെറു ധാന്യങ്ങൾ അടങ്ങിയ ന്യൂട്രി ലഞ്ച് ഇനി നിങ്ങളുടെ തീൻമേശയിലേക്കും

മുത്ത് കൃഷിയിലെ നിന്ന് യുവ കർഷകൻ നേടുന്നത് 55 ലക്ഷം രൂപ വരുമാനം

The National Institute for Rubber Training (NIRT), under the Rubber Board, is conducting rubber tapping training for interstate workers

കേര പദ്ധതി; റബ്ബർ പുനർനടീലിന് കർഷകന് 75000 രൂപ സഹായം

വെണ്ട കൃഷിക്ക് ഒരുങ്ങാം

അടുക്കളത്തോട്ടം നിർമാണ പരിശീലനം

കശുമാവ് കൃഷി പ്രോൽസാഹിപ്പിക്കാൻ വിവിധ പദ്ധതികളുമായി കശുമാവ് വികസന ഏജൻസി

Cardamom production has declined sharply due to heavy rains and rotting disease

അതിതീവ്ര മഴയും, അഴുകൽ രോഗവും – ഏലം ഉൽപാദനം കുത്തനെ കുറഞ്ഞു

കാലാവസ്ഥ വ്യതിയാനം മൂലം കർഷകർ നേരിടുന്ന പ്രതിസന്ധികൾ തടയാൻ സംസ്ഥാനത്ത് അഗ്രോ ഇക്കോളജിക്കൽ യൂണിറ്റുകൾ സ്ഥാപിക്കും

കാട്ടുപന്നികളെ കൊല്ലാൻ തദ്ദേശസ്ഥാപന അധികാരികൾക്ക് നിർദ്ദേശം നൽകി സർക്കാർ

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies