പൈനാപ്പിൾ കൃഷിയിൽ പുതിയ വിപ്ലവത്തിന് തുടക്കമിട്ട് എംഡി 2 ഇനം പൈനാപ്പിൾ കൃഷി കേരളത്തിലും ആരംഭിച്ചു. വാഴക്കുളം, കൂത്താട്ടുകുളം മേഖലകളിലാണ് പരീക്ഷണാടിസ്ഥാനത്തിൽ ഗോൾഡൻ റൈപ്പ്, സൂപ്പർ സ്വീറ്റ് എന്നിങ്ങനെയും അറിയപ്പെടുന്ന എംഡി 2 ഇനം പൈനാപ്പിൾ കൃഷി ആരംഭിച്ചിരിക്കുന്നത്.
വിഎഫ്പിസികെ, വാഴക്കുളം പൈനാപ്പിൾ ഗവേഷണ കേന്ദ്രം, പൈനാപ്പിൾ ഗ്രോവേഴ്സ് അസോസിയേഷൻ എന്നിവയുടെ നേതൃത്വത്തിലാണ് എംഡി2 പൈനാപ്പിൾ കൃഷി വിപുലമാക്കാനുള്ള പദ്ധതി ആരംഭിച്ചിരിക്കുന്നത്. കേരളത്തിൽ ഈ ഇനം പൈനാപ്പിൾ ഇതുവരെ വ്യാപകമായ തോതിൽ കൃഷി ചെയ്തിരുന്നില്ല.
ലോകത്ത് ഉത്പാദിപ്പിക്കുന്ന പൈനാപ്പിളിൽ നല്ല പങ്കും എംഡി 2 ആണ്. കൂടുതൽ നാൾ കേടുകൂടാതെ ഇരിക്കുമെന്നതും സിലിണ്ടർ ആകൃതിയുള്ളതിനാൽ പുറംതൊലി കളയാനും പഴ സംസ്കാരണത്തിനും എളുപ്പവും ലാഭവും ആണെന്നതും എംഡി 2 പൈനാപ്പിൾ ഇനത്തിൻ്റെ പ്രത്യേകളാണ്. നിലവിൽ കേരളത്തിൽ കൃഷി ചെയ്യുന്നത് മൊറീഷ്യസ് ഇനത്തിലുള്ള പൈനാപ്പിൾ ആണ്.
മൊറീഷ്യസ് പൈനാപ്പിളിനേക്കാൾ ഒട്ടേറെ പ്രത്യേകതകളും കർഷക സൌഹൃദ ഇനമായാണ് എംഡി 2. കപ്പൽ മാർഗമുള്ള കയറ്റുമതിക്കും സംസ്കരണത്തിനും മൊറീഷ്യസ് ഇനത്തെക്കാൾ മികച്ചത് എംഡി 2 ഇനത്തിൽ പെട്ടതാണെന്നും കർഷകർ പറയുന്നു. 18 ദിവസം വരെ കേടുകൂടാതെ ഇരിക്കുന്നതിനാൽ തന്നെ വിദേശത്തേക്ക് അയക്കാനും എളുപ്പമാണ്.
പൈനാപ്പിൾ എംഡി 2 ഇനത്തിൻ്റെ ടിഷ്യു കൾച്ചർ തൈകൾ 2008 മുതൽ പരിമിതമായ തോതിൽ വാഴക്കുളം പൈനാപ്പിൾ ഗവേഷണ കേന്ദ്രം ലഭ്യമാക്കുന്നുണ്ട്. നിലവിൽ ഇവിടെ എംഡി 2 പൈനാപ്പിൾ ചെടികളും പൂനെയിലെ സ്വകാര്യ നഴ്സറിയിൽ നിന്നും എത്തിച്ച ചെടികളും ഉപയോഗിച്ചാണ് കൂത്താട്ടുകുളത്തും വഴക്കുളത്തും കൃഷി ആരംഭിച്ചിരിക്കുന്നത്.
Content Highlights: MD 2 variety of pineapple cultivation started in Kerala
Discussion about this post