സംസ്ഥാനത്ത് വിൽക്കുന്ന പഴം പച്ചക്കറികളിൽ 18% ത്തോളം കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയതായി കേരള സർവ്വകലാശാല. കേരള സർവകലാശാല സേഫ് ടു ഈറ്റ് പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. ജനുവരി ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ ശേഖരിച്ച സാമ്പിളുകളിൽ ആണ് കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയത്.
192 സാമ്പിളുകളിൽ 127 എണ്ണത്തിൽ കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. പഴവർഗ്ഗങ്ങളിൽ 18%ന് മുകളിലും പച്ചക്കറികളിൽ 12%ന് മുകളിലും ആണ് കീടനാശിനി സാന്നിധ്യം കണ്ടെത്തിയത്. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് ഓഫ് ഇന്ത്യ നിശ്ചയിക്കുന്ന അനുവദനീയമായ പരിധിക്ക് മുകളിലാണ് ഈ കണക്കുകൾ. വിപണിയിൽ ലഭ്യമാകുന്ന പച്ചമുളക്, കറിവേപ്പില, സാലഡ് വെള്ളരി, മുന്തിരി പേരയ്ക്ക, ആപ്പിൾ, തണ്ണിമത്തൻ ഡ്രാഗൺ ഫ്രൂട്ട്, കാബേജ്, പയർ, വെള്ളരി തുടങ്ങിയവയിൽ ആണ് കീടനാശിനി സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്.
Discussion about this post