വിപണിയിൽ കൊക്കോ വില കുതിക്കുകയാണ്. കിലോയ്ക്ക് ആയിരം രൂപയിലേക്ക് എത്തിയിരിക്കുകയാണ് കൊക്കോയുടെ നിലവിലെ വില. പണ്ടുകാലത്ത് കിലോക്ക് 4 രൂപ വരെ കിട്ടിയിരുന്ന കൊക്കോയുടെ വില്പനയാണ് ഇപ്പോൾ ആയിരത്തിലേക്ക് എത്തിയിരിക്കുന്നത്. ആഗോളതലത്തിൽ ചോക്ലേറ്റ് ഉൽപാദനം കൂടിയത് തന്നെയാണ് കൊക്കോയുടെ വിലയും വിപണിയും സുസ്ഥിരമാകാനുള്ള കാരണമെന്ന് വിദഗ്ധർ പറയുന്നു. ഉയർന്ന വില ഉണ്ടാവുമ്പോഴും ചോക്ലേറ്റിന് പ്രിയം വിപണിയിൽ കുറയുന്നില്ല എന്നത് കൊക്കോയുടെ ഡിമാൻഡ് നിലനിർത്താൻ കാരണമാകുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ലോക കൊക്കോ വിപണിയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് അവധി വില ടണ്ണിന് 1261 ഡോളറിൽ എത്തിയത്. ഇന്ത്യയിൽ നിലവിൽ ഏറ്റവും കൂടുതൽ കൊക്കോ കൃഷി ഉള്ളത് ആന്ധ്രയിലെ ഗോദാവരി മേഖലയാണ്. കൊക്കോയുടെ വില കുതിച്ചുയരുന്നത് കണ്ടുകൊണ്ട് തന്നെ ഗോദാവരിയിലെ കർഷകർ കൊക്കോ കൃഷി വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ. കേരളത്തിലും കൊക്കോ കൃഷി വാണിജ്യ അടിസ്ഥാനത്തിൽ നിരവധി പേർ ചെയ്യുന്നുണ്ട്. കേരളത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന കൊക്കോ ഉയർന്ന നിലവാരം പുലർത്തുന്നത് കൊണ്ട് തന്നെ രാജ്യാന്തര രാജ്യാന്തര വിപണിയിൽ കൊക്കോയ്ക്ക് കൂടുതൽ ഡിമാൻഡ് ഉണ്ട്. അതുകൊണ്ടുതന്നെ കേരളത്തിലും വരുംകാലങ്ങളിൽ കൊക്കോ കൃഷി സജീവമാകാൻ ഉള്ള സാധ്യതയും കർഷകർ മുന്നിൽ കാണുന്നു.
Discussion about this post