ഈയാഴ്ചയിലെ പ്രധാന കാർഷിക പരിശീലന പരിപാടികൾ
1. റബർ ബോർഡിൻറെ കീഴിലുള്ള നാഷണൽ ഇൻസ്റ്റ്യൂട്ട് ഫോർ റബ്ബർ ട്രെയിനിങ് റബറിന് വളം ഇടുന്നതിൽ 2024 ഏപ്രിൽ 29ന് കോട്ടയത്ത് നാഷണൽ ഇൻസ്റ്റ്യൂട്ട് ഫോർ റബ്ബർ ട്രെയിനിങ്ങിൽ വച്ച് പരിശീലനം നൽകുന്നു. പരിശീലനം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ 9447710405.
2. നാഷണൽ ഇൻസ്റ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി എന്റർ പ്രിനർഷിപ്പ് ആൻഡ് മാനേജ്മെന്റും കേന്ദ്ര ഭക്ഷ്യ സംസ്കരണം മന്ത്രാലയവും സംയുക്തമായി മുരിങ്ങ പ്രോസസിംഗ് ആൻഡ് വാല്യൂ അഡിക്ഷൻ എന്ന വിഷയത്തിൽ മെയ് 10ന് രാവിലെ 10 മണി മുതൽ രണ്ടുമണിവരെ ഒരു വിപിനാർ സംഘടിപ്പിക്കുന്നു കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ- 98 94 24 43 44.
3. കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങൾ ആയിട്ടുള്ള എല്ലാ മത്സ്യത്തൊഴിലാളികളും, അനുബന്ധ തൊഴിലാളികളും ഫിഷറീസ് ഇൻഫർമേഷൻ പോർട്ടൽ ആയ ഫിഷർമെൻറ് ഇൻഫർമേഷൻ മാനേജ്മെൻറ് സിസ്റ്റത്തിൽ ഏപ്രിൽ 25നകം രജിസ്റ്റർ ചെയ്യണമെന്ന് കോഴിക്കോട് റീജിയണൽ എക്സിക്യൂട്ടീവ് അറിയിച്ചു. ഇതിൽ അംഗങ്ങളായവർക്ക് മാത്രമേ ക്ഷേമനിധി ബോർഡ് ക്ഷേമ പദ്ധതി ആനുകൂല്യങ്ങളും അപകട ഇൻഷുറൻസും മറ്റു ആനുകൂല്യങ്ങളും ലഭ്യമാകുകയുള്ളൂ.
Discussion about this post