ചന്ദ്രനിൽ കൃഷിയിടം ഒരുക്കാനുള്ള എല്ലാവിധ തയ്യാറെടുപ്പുകളും നടത്തുകയാണ് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. 2026 ൽ നാസ വിക്ഷേപിക്കുന്ന ആർട്ടിമിസ് മൂന്ന് ദൗത്യത്തിന്റെ പ്രധാനപ്പെട്ട ലക്ഷ്യങ്ങളിൽ ഒന്നാണ് ചന്ദ്രനിലെ കൃഷിയിടം. ചന്ദ്രോപരിതത്തിൽ പ്രത്യേകം തയ്യാറാക്കുന്ന ചെറിയ ഗ്രീൻ ഹൗസുകളിലാണ് കൃഷി ചെയ്യുന്നത്. ചന്ദ്രനിൽ സസ്യങ്ങൾ വളർത്തിയെടുക്കാനുള്ള നാസയുടെ ആദ്യത്തെ പരീക്ഷണം ആണ് ഇത്. ആർട്ടിമിസ് മൂന്ന് ചന്ദ്രോപരിതലത്തിൽ ഇറങ്ങുമ്പോൾ വാർഷിക ഉപകരണങ്ങളും വിത്തുകളും ഇതിൽ ഉണ്ടാകും. ആദ്യഘട്ടത്തിൽ പായലും കാബേജും ചീരയും ആണ് ചന്ദ്രനിൽ കൃഷി ചെയ്യുന്നത്. (ലൂണാർ എഫക്ടസ് ഓൺ അഗ്രികൾച്ചറൽ ഫ്ലോറ) LEAF എന്നാണ് ഈ പരീക്ഷണത്തിന് നാസ നൽകിയിരിക്കുന്ന പേര്.

ചെറിയ ഗ്രോത്ത് ചേബറുകളിൽ ആയിട്ടായിരിക്കും ഓരോ ചെടിയും വളർത്തിയെടുക്കുന്നത്. ചെടിയുടെ ഓരോ വളർച്ച ഘട്ടങ്ങളും കൃത്യമായി നിരീക്ഷിക്കുകയും രേഖപ്പെടുത്തുകയും ചെയ്യും. ഇതിനുവേണ്ടി പ്രത്യേക വേരുകളോ തണ്ടോ ഇല്ലാത്ത പായലും, ആശാളി എന്നറിയപ്പെടുന്ന ചീരയും, ക്യാബേജ് ഇനത്തിൽപ്പെട്ട ബ്രാസിക്കയും തെരഞ്ഞെടുത്തിട്ടുണ്ട്.
Summery : Artemis astronauts will carry seeds and plants to the moon in 2026















Discussion about this post