Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home എന്റെ കൃഷി

കൃഷിയും അധ്യാപനവും ഒരുപോലെ പ്രിയം, ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് കൃഷിയിലൂടെ പുതു പാഠങ്ങൾ പകർന്ന് പ്രിയ ടീച്ചർ

Priyanka Menon by Priyanka Menon
February 10, 2024
in എന്റെ കൃഷി
Share on FacebookShare on TwitterWhatsApp

കൃഷിയും അധ്യാപനവും ഒരുപോലെ പ്രിയപ്പെട്ടതാണ് പത്തനംതിട്ട അയിരൂർ സ്വദേശിയായ പ്രിയ ടീച്ചർക്ക്. വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികൾ വീട്ടുവളപ്പിൽ കൃഷി ചെയ്യുന്നതോടൊപ്പം തൻറെ കാർഷിക അറിവുകൾ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് പകർന്ന് അവരെയും കാർഷിക വഴിയിലേക്ക് നയിച്ച ടീച്ചർ ഒരുപാട് പേർക്ക് പ്രചോദനവും മാതൃകയുമാണ്. ഒരു ദശാബ്ദത്തിലേറെയായി ഭിന്നശേഷി അധ്യാപികയായി പ്രിയ ടീച്ചർ പ്രവർത്തിക്കുന്നു. കോഴഞ്ചേരി ബ്ലോക്ക് റിസോഴ്സ് സെൻററിൽ സ്പെഷ്യൽ എജുക്കേറ്ററായാണ് പ്രവർത്തിക്കുന്നത്.

ഭിന്നശേഷി വിദ്യാർഥികളുടെ ശാരീരികവും മാനസികവും അക്കാദമികവുമായ എല്ലാ പ്രവർത്തനങ്ങളിലും സജീവമായി ഇടപെടുന്ന ടീച്ചർ അവരെ സമൂഹത്തിന്റെ മുഖ്യധാരയിൽ കൊണ്ടുവരാനുള്ള ഒരുപാട് പ്രവർത്തനങ്ങൾ തന്റെ സ്കൂളിൽ നടപ്പിലാക്കിയിട്ടുണ്ട്. ഭിന്നശേഷി കുട്ടികൾക്ക് വേണ്ടി പത്തനംതിട്ട ജില്ലയിൽ തുടക്കം കുറിച്ച ‘ജൈവകൃഷി തെറാപ്പി’ എന്ന ആശയം പ്രിയ ടീച്ചറുടേതാണ്. കോഴഞ്ചേരി ബി. ആർ. സി യിലെ 8 ഭിന്നശേഷിക്കാരായ കുട്ടികളുടെ വീട്ടിൽ ആരംഭിച്ച ഈ പദ്ധതി ഇന്ന് ജില്ലയിലെ 11 ബി.ആർ.സികളിലെ മുന്നൂറിലധികം കുട്ടികളുടെ വീടുകളിൽ വിജയകരമായി നടന്നുവരുന്നു. കുട്ടികളും രക്ഷിതാക്കളും ഒരുപോലെ കാർഷിക പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങുമ്പോൾ അത് നൽകുന്ന അനുഭവം ജൈവകൃഷി തെറാപ്പി എന്ന വാക്കിനെ കൂടുതൽ അർത്ഥവത്താക്കുന്നു. മാനസികല്ലാസത്തിനോടൊപ്പം ചെറുതെങ്കിലും കുടുംബങ്ങൾക്ക് ഒരു സാമ്പത്തിക സഹായം കൂടിയായി ഈ പദ്ധതി ഇന്ന് മാറിയിരിക്കുന്നു.

 

പ്രിയ ടീച്ചർ തുടക്കം കുറിച്ച ജീവനം സമഗ്ര ജൈവകൃഷി എന്ന പദ്ധതിയുടെ ഭാഗമായി മികച്ച കാർഷിക പ്രവർത്തനങ്ങൾ നടത്തുന്ന ഭിന്നശേഷിക്കാരായ എട്ടു കുട്ടികളെ പഞ്ചായത്തും കൃഷിഭവനും ചേർന്ന് മികച്ച കുട്ടിക്കർഷകരായി തെരഞ്ഞെടുക്കുകയും, കൃഷിമന്ത്രി ശ്രീ. പി.പ്രസാദ് നേരിട്ട് അഭിനന്ദിക്കുകയും ചെയ്തത് ഒരുപാട് വാർത്താപ്രാധാന്യം നേടിയതായിരുന്നു. ഇതിനെല്ലാം പിന്നിൽ പ്രവർത്തിച്ച വ്യക്തി എന്നും നിലയിൽ പ്രിയ ടീച്ചറുടെ പ്രവർത്തനങ്ങൾ ഏറെ അനുകരണീയമാണ്. കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലമായി ജി. എച്ച്. എസ് നാരങ്ങാനത്തും, ജി.എച്ച്.എസ്.എസ് കടമ്മനിട്ടയിലും സ്പെഷ്യൽ എഡ്യൂക്കേറ്ററായി സേവനമനുഷ്ഠിക്കുന്ന ടീച്ചർ ഇരു വിദ്യാലയങ്ങളിലും ഭിന്നശേഷി കുട്ടികളുടെ പങ്കാളിത്തത്തോടെ സൂര്യകാന്തി തോട്ടവും ഒരുക്കിയിരുന്നു. ഒപ്പം ഇവിടെ ഉച്ചഭക്ഷണത്തിന് ആവശ്യമായ എല്ലാത്തരത്തിലുള്ള പച്ചക്കറികളും വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ തന്നെ വിദ്യാലയമുറ്റത്ത് വിളയിക്കുന്നു. കൃഷി ചെയ്യുമ്പോൾ വിദ്യാർത്ഥികളിൽ അത് മാനസികവും ശാരീരികവുമായ ഒത്തിരി മാറ്റങ്ങൾ കൊണ്ടുവരുന്നു എന്നാണ് ടീച്ചറുടെ പക്ഷം. അതുകൊണ്ടുതന്നെ ചെടിയുടെ വിത്ത് ഇടുന്നത് മുതൽ വിളവെടുപ്പ് വരെയുള്ള കാര്യങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം ടീച്ചർ ഉറപ്പുവരുത്തുന്നു.

ചെടിയുടെ വളർച്ചഘട്ടത്തിൽ നൽകേണ്ട വളക്കൂട്ടുകളും കീടനനിയന്ത്രണ ഉപാധികളും പറഞ്ഞുകൊടുക്കാൻ കുട്ടികൾക്ക് ഒപ്പം ടീച്ചർ എപ്പോഴും കൂടെയുണ്ട്. ഇതിനൊപ്പം നാരങ്ങാനം സ്പെഷ്യൽ കെയർ സെൻറർ പ്രവർത്തനങ്ങളുടെ ഭാഗമായി ഭിന്നശേഷി കുട്ടികൾക്കും രക്ഷിതാക്കൾക്കും പ്രകൃതി സൗഹൃദ ഉൽപ്പന്നങ്ങളായ പേപ്പർ, ഫയൽ, പേന മാസ്ക് തുടങ്ങിയവ നിർമ്മിക്കാനുള്ള പരിശീലനവും ടീച്ചർ നൽകുന്നുണ്ട്. ഭിന്നശേഷി വിദ്യാർഥികളുടെ പഠന സാമാഗ്രികൾ തയ്യാറാക്കുന്നതിലും അനുരൂപീകരണ പാഠപുസ്തകങ്ങൾ തയ്യാറാക്കുന്നതിലും ടീച്ചർ മാതൃകയായി മാറി. കഴിഞ്ഞവർഷം പത്താം ക്ലാസിലെ അടിസ്ഥാന പാഠാവലി മലയാള പാഠപുസ്തകത്തിന്റെ പൂർണമായ അനുരൂപീകരണ പാഠപുസ്തകം തയ്യാറാക്കിയത് ടീച്ചറാണ്. ടീച്ചറുടെ ഈ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ ഏറ്റവും മികച്ച സ്പെഷ്യൽ എജുക്കേറ്ററിനുള്ള പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും സമഗ്ര ശിക്ഷ കേരളയുടെയും പുരസ്കാരം ടീച്ചർക്ക് ലഭ്യമായിട്ടുണ്ട്. ഇതുകൂടാതെ ഭിന്നശേഷിക്കാരായ കൊച്ചുകുട്ടികൾക്ക് കേരളത്തിനെ കുറിച്ചുള്ള വിവരങ്ങൾ പകർന്നു നൽകാൻ എൻറെ പ്രിയപ്പെട്ട കൊച്ചു കേരളം എന്ന പുസ്തകവും ടീച്ചർ പുറത്തിറക്കിയിട്ടുണ്ട്.

സ്കൂളിൽ മാത്രമല്ല ടീച്ചറുടെ കൃഷി. വീടിനോട് ചേർന്നുള്ള സ്ഥലത്തും മട്ടുപ്പാവിലും എല്ലാത്തരത്തിലുള്ള പച്ചക്കറികളും, പഴവർഗങ്ങളും, ഔഷധസസ്യങ്ങളും പൂക്കളും ടീച്ചർ നട്ടു പരിപാലിക്കുന്നു. വീടിനോട് ചേർന്നുള്ള 25 സെൻറ് സ്ഥലം പൂർണ്ണമായും ടീച്ചർ കൃഷിക്കായി വിനിയോഗിച്ചിട്ടുണ്ട്. മഴ മറ സംവിധാനം പ്രയോജനപ്പെടുത്തി 300 ലധികം ഗ്രോബാഗുകളിൽ ആണ് ടീച്ചറുടെ കൃഷി. ജലസേചന സൗകര്യങ്ങൾക്ക് തുള്ളി നനയാണ് പ്രയോജനപ്പെടുത്തിയിരിക്കുന്നത്. മണ്ണിൻറെ പോഷക ഘടന തിരിച്ചറിഞ്ഞ് അമ്ലാ ക്ഷാര നില ക്രമീകരിച്ചാണ് കൃഷി തുടങ്ങുന്നത്. പി എച്ച് ക്രമീകരിക്കാൻ ഡോളമൈറ്റ് ഉപയോഗിക്കുന്നു. പോട്ടിംഗ് മിശ്രിതമായി ചാണകപ്പൊടിയും വേപ്പിൻപിണ്ണാക്കും എല്ലുപൊടിയും കമ്പോസ്റ്റും ഉപയോഗിക്കുന്നു. മണ്ണിൽ കൃഷി ചെയ്യുന്നതിനേക്കാൾ ടീച്ചർക്ക് പ്രിയം ഗ്രോ ബാഗ് കൃഷിയോടാണ്. മണ്ണിൽ കൃഷി ചെയ്യുന്നതിനേക്കാൾ കൂടുതൽ വിളവ് ഗ്രോബാഗ് കൃഷിയിൽ നിന്ന് ലഭ്യമാകും എന്നാണ് ടീച്ചർ പറയുന്നത്. 365 ദിവസവും ടീച്ചർ മട്ടുപ്പാവിൽ കൃഷി ചെയ്യുന്നുണ്ട്. എല്ലാ സീസണിലും പയറും ചീരയും ടീച്ചറുടെ മട്ടുപ്പാവിലുണ്ടാവും.

ചാണകപ്പൊടിയാണ് കൂടുതൽ കൃഷിക്കായി ഉപയോഗപ്പെടുത്തുന്നത്. മഞ്ഞ കെണി ഉപയോഗിച്ചും, വേപ്പെണ്ണ- വെളുത്തുള്ളി മിശ്രിതം ഉപയോഗിച്ചും ഒരു പരിധിവരെ കീടരോഗ സാധ്യതകളെ ടീച്ചർ ഇല്ലാതാക്കുന്നു. കൂടുതൽ വിളവ് ലഭിക്കാൻ ബയോഗ്യാസ്ലറി, കടലപ്പിണ്ണാക്ക് പുളിപ്പിച്ചത് തുടങ്ങിയവ കൃത്യമായ ഇടവേളകളിൽ ചെടികൾക്ക് ഒഴിച്ചു കൊടുക്കാറുണ്ട്. ചെടികൾക്ക് ആവശ്യമായ എല്ലാ ജൈവവളക്കൂട്ടുകളും ജൈവ കീടനാശിനികളും വീട്ടിൽ തന്നെയാണ് ടീച്ചർ നിർമ്മിക്കുന്നത്. ടീച്ചറുടെ ഈ മട്ടുപ്പാവ് കൃഷിയെ തേടി സംസ്ഥാന സർക്കാരിൻറെ അടക്കം നിരവധി അംഗീകാരങ്ങളും എത്തിയിട്ടുണ്ട്. മട്ടുപ്പാവിൽ മാത്രമല്ല വീട്ടുമുറ്റത്ത് പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് നീലക്കൊടുവേലി, ദേവദാരു, സമുദ്ര പച്ച തുടങ്ങി നിരവധി ഔഷധസസ്യങ്ങളും പഴവർഗ്ഗങ്ങളും കൃഷി ചെയ്ത് എടുക്കുന്നു. സ്കൂളിൽ പോകുന്നതിനു മുൻപും വന്നതിനുശേഷം ഉള്ള ഒഴിവുസമയം പ്രയോജനപ്പെടുത്തിയാണ് ടീച്ചർ കൃഷി ചെയ്യുന്നത്. കുട്ടികളെ സ്നേഹിക്കുന്ന പോലെ തന്നെയാണ് ടീച്ചർ ചെടികളെയും പരിപാലിക്കുന്നത്. കുട്ടികളെപ്പോലെ സ്നേഹത്തോടെ ചെടികളെയും പരിപാലിച്ചാൽ കൂടുതൽ ഫലം ലഭിക്കും എന്നാണ് ടീച്ചറുടെ അനുഭവം. കൃഷിയിൽ ടീച്ചർക്ക് എല്ലാവിധ പ്രോത്സാഹനവും നൽകി കുടുംബവും ഒപ്പം ഉണ്ട്. പ്രിയ ടീച്ചർ മുന്നോട്ടുവെച്ച ഈ കാർഷിക പ്രവർത്തനം ഒട്ടേറെ വിദ്യാലയങ്ങൾക്ക് ഒരു മാതൃകയാവട്ടെ എന്ന് നമുക്ക് ആശ്വസിക്കാം.

priya Teacher contact number-9846532796

ShareTweetSendShare
Previous Post

ചില്ലറക്കാരനല്ല ഈ കുഞ്ഞൻപഴം; ഗോൾഡൻ ബെറി കൃഷിയിലൂടെ വരുമാനം നേടുന്ന കർഷകൻ

Next Post

എന്താ ചൂട് അല്ലെ, നിങ്ങളുടെ അരുമകൾക്കും വേണ്ടേ അല്പം കരുതൽ

Related Posts

എന്റെ കൃഷി

ഡോക്ടറാവണം എന്ന സ്വപ്നം ഉപേക്ഷിച്ച് കർഷകനായി മാറിയ ആകാശ്

എന്റെ കൃഷി

കടം വാങ്ങി തുടങ്ങിയ അഗ്രി സ്റ്റാർട്ട്പ്പ് ; ഇപ്പോൾ 24 ക്കാരൻ പ്രിൻസിന്റെ വാർഷിക വരുമാനം 2.5 കോടി

എന്റെ കൃഷി

കൃഷി ഉപജീവനമാക്കിയ സിവിൽ എഞ്ചിനീയർ ; വാഴ കൃഷിയിൽ നിന്ന് വർഷം 35 ലക്ഷം രൂപ വരുമാനം

Next Post

എന്താ ചൂട് അല്ലെ, നിങ്ങളുടെ അരുമകൾക്കും വേണ്ടേ അല്പം കരുതൽ

Discussion about this post

കൂൺ കൃഷിയുടെ വിവിധ സാദ്ധ്യതകൾ തേടി കൃഷിമന്ത്രി പി. പ്രസാദും കർഷകരും ഹിമാചൽ പ്രദേശിലെ സോളൻ ഐ.സി.എ.ആർ കൂൺ ഗവേഷണ കേന്ദ്രം സന്ദർശിച്ചു

ഉരുളക്കിഴങ്ങ് കൃഷി വ്യാപിപ്പിക്കുന്നതിന് പഞ്ചാബ് ഹോർട്ടിക്കൾച്ചർ മിഷനുമായി കൈ കോർക്കും – കൃഷിമന്ത്രി പി. പ്രസാദ്

അഞ്ചുവർഷം പിന്നിട്ടു; കർഷക ക്ഷേമ ബോർഡ് നിലവിൽ വന്നില്ല

വേനലിൽ വിളവെടുക്കണം! തണ്ണിമത്തൻ എപ്പോൾ കൃഷി ചെയ്യണം?

Arali

തൊടിയിലെ വിഷസസ്യങ്ങൾ

ഒരു കപ്പിന് 56,000 രൂപ റെക്കോർഡ് തിളക്കത്തിൽ കാപ്പി

തിപ്പലി കൃഷി ചെയ്യാം ; കിലോയ്ക്ക് 1200 രൂപ വരെ

stevia

പഞ്ചസാരയെക്കാൾ 30 ഇരട്ടിമധുരം! അല്പം സ്പെഷ്യലാണ് ഈ തുളസി

ഡോക്ടറാവണം എന്ന സ്വപ്നം ഉപേക്ഷിച്ച് കർഷകനായി മാറിയ ആകാശ്

ഓണ വിപണിയിൽ തിളങ്ങി കുടുംബശ്രീ ; നേടിയത് 40.44 കോടി

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies