Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home അറിവുകൾ

എന്താ ചൂട് അല്ലെ, നിങ്ങളുടെ അരുമകൾക്കും വേണ്ടേ അല്പം കരുതൽ

വേനൽക്കാല പരിചരണം- അറിയേണ്ടതെല്ലാം

Agri TV Desk by Agri TV Desk
February 21, 2024
in അറിവുകൾ
Share on FacebookShare on TwitterWhatsApp

പശുക്കളുടെ വേനല്‍ക്കാല പരിചരണത്തില്‍ കര്‍ഷകര്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു. കടുത്ത വേനല്‍ച്ചൂട് പാലളവും പാലിന്റെ ഫാറ്റ്, എസ് എന്‍ എഫ് എന്നിവ കുറയാനും കാരണമാകും. പശുക്കള്‍ മദിലക്ഷണങ്ങള്‍ കൃത്യമായി പ്രകടമാക്കാതിരിക്കുന്നത് കടുത്ത വേനലില്‍ സാധാരണയാണ്. പശുക്കളുടെ താപനില നിയന്ത്രണത്തിലാണെങ്കില്‍ മാത്രമേ കൃത്രിമ ബീജധാനം  വിജയിക്കൂ. ഉയര്‍ന്ന ശരീരോഷ്മാവ് ബീജത്തിന് താങ്ങാന്‍ സാധിക്കാതെ ബീജം നശിച്ച് പോകുന്നതാണ് ഇതിന് കാരണം. താഴെ പറയുന്ന നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണ്.

•    വായു സഞ്ചാരമുള്ള തൊഴുത്തും ഫാനും നിര്‍ബന്ധമാക്കുക. ചൂട് വായു പുറത്തേക്ക് കളയാനായി എക്‌സോസ്റ്റ് ഫാനും ഉപയോഗിക്കാം.

•    മേല്‍ക്കൂരയ്ക്ക് മുകളില്‍ പച്ചക്കറി പന്തല്‍/തുള്ളി നന/നനച്ച ചാക്കിടുന്നത് ഉത്തമം. ടാര്‍പോളിന്റെ കീഴെ പശുക്കളെ കെട്ടിയിടുന്നതും അപകടകരമാണ്.

•    ഇടയ്ക്കിടെ പശുക്കളെ കുളിപ്പിക്കുന്നതിലും ഉത്തമം തുണി നനച്ച് തുടക്കുകകയോ മേല്‍ക്കൂരയ്ക്ക് മുകളില്‍ തുള്ളി നന നല്‍കുകയോ ചെയ്യാം.

•    രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ചുവരെ പൊള്ളുന്ന വെയിലില്‍ തുറസ്സായ സ്ഥലത്ത് കെട്ടിയിടുന്നത് ഒഴിവാക്കുക.

•    ശുദ്ധമായ കുടിവെള്ളം എപ്പോഴും ലഭ്യമാക്കണം. (80100 ലിറ്റര്‍ വെള്ളം/ദിവസം)

•    ധാരാളം പച്ചപ്പുല്ല് ലഭ്യമാക്കണം.

•    ഖരാഹാരം അഥവാ കാലിത്തീറ്റ രാവിലെയും വൈകീട്ടുമായി പരിമിതപ്പെടുത്തുക.

•    ധാതുലവണ മിശ്രിതം, അപ്പക്കാരം, ഉപ്പ്, പ്രോബയോട്ടിക്‌സ്, ഇലക്ട്രോളൈറ്റ്‌സ്, വിറ്റാമിന്‍ എ എന്നിവ ഒരു ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം തീറ്റയില്‍ ഉള്‍പ്പെടുത്തണം.

എരുമകള്‍

എരുമകള്‍ക്ക് മുങ്ങിക്കിടക്കാനായി ടാങ്കുകള്‍ അത്യാവശ്യം. വയര്‍പ്പ് ഗ്രന്ധികള്‍ ഇല്ലാത്തതിനാല്‍ എപ്പോഴും തണുപ്പിച്ച് കൊടുക്കണം. ശുദ്ധമായ കുടിവെള്ളം എപ്പോഴും ലഭ്യമാക്കണം.

പന്നികള്‍

വിദേശ ഇനം പന്നികള്‍ക്ക് ചൂട് താങ്ങാന്‍ ബുദ്ധിമുട്ടാണ്. എപ്പോഴും ശുദ്ധമായ കുടിവെള്ളം നല്‍കുന്നതം നന കൊടുക്കുന്നതും അവയെ ചൂടില്‍ നിന്നും രക്ഷിക്കും. പ്രോബയോട്ടിക്‌സ്, ധാതുലവണമിശ്രിതം ഒക്കെ പന്നികള്‍ക്കും ആവശ്യമാണ്.

കോഴികള്‍

കോഴികള്‍ക്ക് തണുത്ത വെള്ളം, മോരും വെള്ളം കുടിക്കാനായി ലഭ്യമാക്കണം. രാവിലെയും വൈകീട്ടും തറവിരി ഇളക്കി ഇടണം. വൈറ്റമിന്‍ സി, ഇലക്ട്രോളൈറ്റ്‌സ്, പ്രോബയോട്ടിക്‌സ് എന്നിവ മാറി മാറി കുടിവെള്ളത്തില്‍ നല്‍കുന്നത് ചൂട് കുറക്കാന്‍ സഹായിക്കും. മേല്‍ക്കൂരക്ക് മുകളില്‍ ചാക്ക് നനച്ച് ഇടാവുന്നതാണ്.

 

 

പെറ്റ്‌സ്

വിദേശ ഇനം നായ്ക്കള്‍, പൂച്ചകള്‍, കിളികള്‍ എന്നിവയെ യാത്ര ചെയ്യിക്കുമ്പോള്‍ വളരെ ശ്രദ്ധിക്കണം. യാത്രകള്‍ രാവിലെയും വൈകീട്ടുമായി പരിമിതപ്പെടണം. തീറ്റ രാവിലെയും വൈകീട്ടും ആക്കി ക്രമപ്പെടുത്തണം. എയര്‍ കണ്ടീഷന്‍ ആണെങ്കിലും അടച്ചിട്ട കാറിനുള്ളില്‍ ഇടുന്നത് അപകടം ക്ഷണിച്ചു വരുത്തും. കുടിക്കാനുള്ള ശുദ്ധമായ വെള്ളം എപ്പോഴും കൂട്ടില്‍ വെക്കണം. കിളികള്‍ക്ക് കുളിക്കാന്‍ ഉള്ള വെള്ളവും ക്രമീകരിക്കേണ്ടതാണ്.

നിര്‍ജ്ജലീകരണം

പ്രതിരോധശേഷി കുറയ്ക്കുന്നത് മൂലം മറ്റ് അസുഖങ്ങള്‍ പിടിപെടാനുള്ള സാധ്യതയും ഉണ്ട്. വിറ്റാമിന്‍ സപ്ലിമെന്റ് നല്‍കുന്നത് പ്രതിരോധ ശേഷി കുറഞ്ഞ് പോകാതിരിക്കാന്‍ സഹായിക്കും. നനഞ്ഞ ടവല്‍ കൊണ്ട് തുടയ്ക്കുന്നതും പൊതിയുന്നതും ചൂട് കുറക്കും.

സൂര്യാഘാതം ലക്ഷണങ്ങള്‍

തളര്‍ച്ച, ഭക്ഷണം വേണ്ടായ്ക, പനി, വായില്‍ നിന്നും നുരയം പതയും വരല്‍, വായ തുറന്ന ശ്വാസവും, പൊള്ളിയ പാടുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഉടനെ തൊട്ടടുത്ത സര്‍ക്കാര്‍ വെറ്ററിനറി ഹോസ്പിറ്റലില്‍ വിദഗ്ധ ചികിത്സ തേടേണ്ടതാണ്.

ShareTweetSendShare
Previous Post

കൃഷിയും അധ്യാപനവും ഒരുപോലെ പ്രിയം, ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് കൃഷിയിലൂടെ പുതു പാഠങ്ങൾ പകർന്ന് പ്രിയ ടീച്ചർ

Next Post

ജൈവകൃഷിരീതിയെ കർഷകരിലേക്ക് എത്തിച്ച് അമൃതയിലെ വിദ്യാർത്ഥികൾ

Related Posts

അറിവുകൾ

ആശാളി വിത്തിനെ കുറിച്ച് കേട്ടിട്ടുണ്ടോ?

budding malayalam
കൃഷിരീതികൾ

ബഡിങ് പലവിധം .. ഓരോ രീതിയും മനസിലാക്കാം

അറിവുകൾ

ബ്രഹ്മിയുടെ ഈ ആരോഗ്യ ഗുണങ്ങൾ അറിയാമോ?

Next Post

ജൈവകൃഷിരീതിയെ കർഷകരിലേക്ക് എത്തിച്ച് അമൃതയിലെ വിദ്യാർത്ഥികൾ

Discussion about this post

കുട്ടനാട്ടിൽ ആധുനിക മത്സ്യകൃഷി വികസനത്തിന് പദ്ധതി

കടം വാങ്ങി തുടങ്ങിയ അഗ്രി സ്റ്റാർട്ട്പ്പ് ; ഇപ്പോൾ 24 ക്കാരൻ പ്രിൻസിന്റെ വാർഷിക വരുമാനം 2.5 കോടി

ഓണസമ്മാനമായി ഓണ മധുരം പദ്ധതി; ക്ഷീരകർഷകർക്ക് 500 രൂപ ധനസഹായം

ആശാളി വിത്തിനെ കുറിച്ച് കേട്ടിട്ടുണ്ടോ?

wildboar

നാട്ടിലെ മുഴുവൻ കാട്ടുപന്നുകളെയും പൂർണ്ണമായും ഉന്മൂലനം ചെയ്യാൻ സർക്കാർ പദ്ധതി

ബേക്കറി ഉത്പന്ന നിർമാണ പരിശീലനം

കാട വളർത്തൽ പരിശീലനം

സപ്ലൈകോയിൽ പ്രത്യേക വിലക്കുറവ്: ഓഗസ്റ്റ് 24 വരെ

Broiler chicken farming reality malayalam

ബ്രോയ്ലർ കോഴി ഫാമിങ്ങിലെ സത്യവും മിഥ്യയും ചരിത്രവും ! അറുതിവരുത്താം ഈ ദുഷ്പ്രചാരണങ്ങൾക്ക്

പച്ചക്കറി- പഴവർഗങ്ങളിൽ മാരക കീടനാശിനി പ്രയോഗം കണ്ടെത്തിയതായി കൃഷിവകുപ്പ്

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies