കാർഷിക മേഖലയിൽ ചെലവു കുറഞ്ഞ രീതിയിൽ യന്ത്രവത്ക്കരണം പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്ര സർക്കാർ സഹായത്തോടെ നടപ്പിലാക്കി വരുന്ന സബ്മിഷൻ ഓൺ അഗ്രികൾച്ചറൽ മെക്കനൈസേഷൻ (കാർഷിക യന്ത്രവൽക്കരണ ഉപ പദ്ധതി- SMAM) പദ്ധതിക്ക് അപേക്ഷിക്കാം. പദ്ധതിയിൻ കീഴിൽ കാർഷിക യന്ത്രങ്ങളും ഉപകരണങ്ങളും വിളവെടുപ്പാനന്തര, വിളസംസ്‌കരണ മൂല്യ വർദ്ധിത പ്രവർത്തനങ്ങൾക്കാവശ്യമായ ഉപകരണങ്ങളും യന്ത്രങ്ങളും സബ്‌സിഡിയോടെ ലഭിക്കും.
കാര്‍ഷിക യന്ത്രവല്‍ക്കരണ പദ്ധതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും മറ്റ് സഹായങ്ങൾക്കും കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ കാര്യാലയവുമായോ, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലെ കൃഷി എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ കാര്യാലയവുമായോ, കൃഷി ഭവനുമായോ ബന്ധപ്പെടാവുന്നതാണ്. 0471 2306748, 0477 2266084, 0495 2725354.
പദ്ധതിയിൽ അംഗമാകുന്നതിന് http://agrimachinery.nic.in/index വെബ്‌സൈറ്റ് സന്ദർശിക്കാം.
Discussion about this post