ഓണാട്ടുകരയുടെ കാർഷിക ഭൂപടത്തിൽ ഏറ്റവും പ്രാധാന്യമേറിയ വിളയാണ് എള്ള്. ഓണാട്ടുകര പ്രദേശത്തെ എള്ള് ഇനങ്ങൾ ആയ കായംകുളം വൺ, തിലതാര,തിലറാണി,തിലക്, ആയാളി എന്നിവയ്ക്ക് ഭാരത സർക്കാരിൻറെ ഭൗമസൂചിക ലഭിച്ചിരിക്കുകയാണ്. ഈ വിളയുടെ വിസ്തൃതി വർധിപ്പിക്കുന്നതിനും ഉൽപാദനം കൂട്ടുന്നതിനും അതുവഴി മൂല്യ വർദ്ധിത സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനും സർക്കാർ അനുമതി ലഭിച്ചിരിക്കുകയാണ്.
വൃശ്ചിക മാസത്തിലാണ് ഈ കൃഷി ആരംഭിക്കേണ്ടത്. ആയതിനാൽ താല്പര്യമുള്ള കർഷകർ അതാത് പ്രദേശത്തെ കൃഷിഭവനുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത് കൃഷി ആരംഭിക്കേണ്ടതാണ്. കർഷകർക്ക് കൈത്താങ്ങായി വിത്തും കൂലി ചെലവും നൽകും. കൂടാതെ ഉത്പാദിപ്പിക്കുന്ന എല്ലാ കർഷകർക്ക് ന്യായവില നൽകി ഓണാട്ടുകര വികസന ഏജൻസി സംഭരിക്കും. കായംകുളം മേഖല കാർഷിക ഗവേഷണ കേന്ദ്രവും വികസന ഏജൻസിയും കർഷകർക്ക് സാങ്കേതിക സഹായങ്ങൾ ലഭ്യമാക്കും.
Discussion about this post