പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി അംഗങ്ങളായ രണ്ടര ലക്ഷത്തിലധികം കേരളത്തിലെ കർഷകർക്ക് ഇനി ആനുകൂല്യം ലഭ്യമാകില്ല. കർഷകർ തങ്ങളുടെ ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധപ്പെടുത്താത്തതാണ് കാരണം. ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിച്ചവർക്ക് മാത്രമേ ആനുകൂല്യം നൽകുന്നു എന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇത് ബന്ധിപ്പിക്കാത്ത കർഷകർക്ക് ആണ് നിലവിൽ ആനുകൂല്യം ലഭിക്കാത്തത്. രണ്ട് ഹെക്ടർ വരെ കൃഷിഭൂമിയുള്ള ചെറുകിട കർഷകർക്ക് ആണ് ഈ സ്കീം പ്രകാരം മൂന്ന് ഘട്ടമായി 2000 രൂപ സർക്കാർ നൽകുന്നത്. 23 ലക്ഷത്തിലധികം കർഷകർ ഈ പദ്ധതിയുടെ ഭാഗമാണ്.
ആനുകൂല്യം മുടങ്ങിയതിൽ ഏറ്റവും കൂടുതൽ കർഷകർ തൃശ്ശൂർ ജില്ലയിൽ നിന്നാണ്. ആധാർ അക്കൗണ്ട് ആയി ബന്ധിപ്പിക്കാൻ സെപ്റ്റംബർ 30 വരെ സമയമുണ്ട്. സെപ്റ്റംബർ 30ന് മുൻപ് ആകെ അക്കൗണ്ട് ആധാറുമായി ബന്ധപ്പെടുത്തിയാൽ ഒക്ടോബറിൽ വിതരണം ചെയ്യുന്ന തുകയും മുടങ്ങിയ ഗഡുക്കളും കർഷകർക്ക് ലഭിക്കും. ഇതിന് കേന്ദ്രം തപാൽ വകുപ്പിന് ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യ പോസ്റ്റ് പെയ്മെൻറ് ബാങ്കിൽ ഈ മാസം 30ന് മുൻപ് അക്കൗണ്ട് തുടങ്ങാവുന്നതാണ്. അക്കൗണ്ട് തുടങ്ങാനുള്ള 200 രൂപയും ആധാർ കാർഡും, ഒ ടി പി ലഭ്യമാക്കാനുള്ള മൊബൈൽ ഫോണും സഹിതം പോസ്റ്റ് ഓഫീസിൽ എത്തിയാൽ മതി.
Discussion about this post