ഓണസമൃദ്ധി 2023 കർഷകചന്തയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്നലെ കൃഷിമന്ത്രി പി. പ്രസാദ് ആലപ്പുഴയിൽ നിർവഹിച്ചു. കൃഷി വകുപ്പിന് കീഴിൽ 1076 വിപണികളും വി. എഫ് .പി .സി. കെ യുടെ കീഴിൽ 160 വിപണികളും ഹോർട്ടികോർപ്പിന് കീഴിൽ 764 വിപണികളും ഒരുക്കിയിട്ടുണ്ട്. കർഷകരിൽ നിന്ന് കാർഷിക ഉൽപ്പന്നങ്ങൾ വാങ്ങി വിപണി നിരക്കിനേക്കാൾ 30 ശതമാനം വിലകുറച്ചാണ് വിതരണം ചെയ്യുന്നത്. വിപണിയിൽ വിലകയറ്റം സൃഷ്ടിക്കാനുള്ള ശ്രമങ്ങളെ തടയുകയും കർഷകർക്ക് മികച്ച വില ലഭ്യമാക്കുകയും ചെയ്യുകയാണ് കാർഷികവകുപ്പ് കർഷക ചിന്തകളിലൂടെ ലക്ഷ്യം വയ്ക്കുന്നത്.
എല്ലാ കൃഷിഭവനങ്ങളിലും ഓണചന്തകൾ പ്രവർത്തിക്കും. പ്രാദേശിക കർഷകരിൽ നിന്ന് സംഭരിച്ച വിഷരഹിതമായ നാടൻ പച്ചക്കറികളാണ് ഓണച്ചന്തകളിലൂടെ ലഭ്യമാകുന്നത്. പൊതുവിപണിയിലെ സംഭരണ വിലയേക്കാൾ 10% അധിക വില നൽകിയാണ് പച്ചക്കറികൾ കർഷകരിൽ നിന്ന് സംഭരിക്കുന്നത്. ആലപ്പുഴ ജില്ലയിൽ പ്രധാനമായും പാലമേൽ, വെൺമണി, ചേർത്തല മേഖലകളിൽ നിന്നാണ് പച്ചക്കറികൾ സംഭരിക്കുന്നത്.ആലപ്പുഴ ജില്ലയിൽ മാത്രം 80 കർഷക ചന്തങ്ങൾ പ്രവർത്തിക്കും.
Discussion about this post