1. 2023 വർഷത്തെ ഓണവിപണികൾ ഓഗസ്റ്റ് മാസം 25, 26, 27, 28 തീയതികളിലായി സംഘടിപ്പിക്കുന്നു കൃഷിവകുപ്പ്, ഹോർട്ടികോർപ്പ്, വി എഫ് പി സി കെ എന്നിവയുടെ സഹകരണത്തോടെ 2000 ഓണവിപണികൾ ആണ് ഈ വർഷം ഓണത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കുക.
2. കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള തൃശ്ശൂർ വെള്ളാനിക്കര ക്യാമ്പസിലെ കോളേജ് ഓഫ് കോർപ്പറേഷൻ ബാങ്കിംഗ് ആൻഡ് മാനേജ്മെന്റിൽ 2023- 24 അധ്യയന വർഷത്തെ MBA അഗ്രി ബിസിനസ് മാനേജ്മെൻറ് കോഴ്സിൽ ഒഴിവുള്ള സീറ്റിലേക്ക് പ്രവേശനത്തിനായി പുനർവിജ്ഞാപനം പുറപ്പെടുവിച്ചു. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 14
3. കേരള കാർഷിക സർവകലാശാല കാർഷിക കോളേജിൽ അസോസ് പൈറില്ലം,അസറ്റോബാക്ടർ, റൈസോബിയം, മൈക്കോറൈസ തുടങ്ങിയ ജൈവവളങ്ങളും ട്രൈക്കോഡർമ, സുഡോമോണാസ് തുടങ്ങിയ ജൈവ കീടനാശിനികളും വില്പനയ്ക്ക് കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ പൂജ്യം 0484 2438 674
4. പോത്തൻകോട് കൃഷിഭവനിൽ അത്യുൽപാദനശേഷിയുള്ള തെങ്ങിൻ തൈകൾ സബ്സിഡി നിരക്കിൽ ലഭിക്കും. ആവശ്യമുള്ള കർഷകർ ബന്ധപ്പെടേണ്ട നമ്പർ 94 47 00 37 0 9.
5. കേരള കാർഷിക സർവകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന മണ്ണുത്തി കമ്മ്യൂണിക്കേഷൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ’ കൂൺ കൃഷി ആരോഗ്യത്തിനും ആദായത്തിനും’ എന്ന് വിഷയത്തിൽ ഈ മാസം 24ന് കമ്മ്യൂണികേഷൻ സെൻറർ മണ്ണുത്തിയിൽ വച്ച് പ്രായോഗിക പരിശീലന പരിപാടി സംഘടിപ്പിക്കുന്നു പ്രസ്തുത പരിപാടിയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ 0487 2370 051 എന്ന നമ്പറിൽ ബന്ധപ്പെടുക
6. റബർ തോട്ടങ്ങളിലെ ഇടവിള കൃഷിയിൽ നാഷണൽ ഇൻസ്റ്റ്യൂട്ട് ഫോർ റബ്ബർ ട്രെയിനിങ് ഓൺലൈൻ പരിശീലനം നൽകുന്നു 2023 ഓഗസ്റ്റ് 14ന് ഉച്ചകഴിഞ്ഞ് 2.30 മുതൽ 4. 30 വരെയാണ് പരിശീലനം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ 0481 2353127.
7. എറണാകുളം ജില്ലയിലെ ആലുവ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ ഈ മാസം 22ന് അടുക്കളമുറ്റത്തെ കോഴി വളർത്തൽ, 24ന് ആടുവളർത്തൽ എന്നീ വിഷയങ്ങളിൽ കർഷകർക്ക് വേണ്ടി പരിശീലന പരിപാടികൾ നടത്തുന്നു. പരിശീലന പരിപാടിയിൽ പങ്കിടുവാൻ താല്പര്യമുള്ളവർ 0487 2950 408 എന്ന നമ്പറിൽ ബന്ധപ്പെടുക.
8. മലമ്പുഴ സർക്കാർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കാട വളർത്തൽ എന്ന വിഷയത്തിൽ 17ന് രാവിലെ 10 മുതൽ അഞ്ചുമണിവരെ പരിശീലനം ഉണ്ടായിരിക്കും. പരിശീലനത്തിൽ പങ്കെടുക്കുന്നവർ 0491-2815454 എന്ന നമ്പറിൽ വിളിച്ച് മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്.
9. കരമന നെടുങ്കാട് സ്ഥിതി ചെയ്യുന്ന സംയോജിത കൃഷി സമ്പ്രദായ കേന്ദ്രത്തിൽ നിറപുത്തിരി കൊയ്ത്തുൽസവത്തിന്റെ നിൽക്കതിർ വില്പനയ്ക്ക് ലഭ്യമാണ് കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ 0471
2343586.
10. കേരള കാർഷിക സർവകലാശാല കമ്മ്യൂണിക്കേഷൻ സെൻററിൽ അക്വാപോണിക്സ്, ബയോഫ്ലോക് എന്നിവ വിഷയങ്ങളിൽ ഈ മാസം ഇരുപത്തിരണ്ടാം തീയതി പരിശീലനം നൽകും. 550 രൂപയാണ് ഫീസ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ പൂജ 0487 2370773.
Discussion about this post