പി. എം കിസാൻ പദ്ധതിയുടെ ഉപഭോക്താക്കൾക്ക് ആനുകൂല്യം ലഭ്യമാകുവാൻ മെയ് 31നകം പദ്ധതിയുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തീകരിക്കണമെന്ന് അധികൃതർ അറിയിച്ചു. പി എം കിസാൻ പദ്ധതിയുടെ ആനുകൂല്യം തുടർന്നും ലഭ്യമാകുവാൻ ഈ വരുന്ന മെയ് 31ന് മുൻപ് പദ്ധതിയുടെ ഗുണഭോക്താക്കൾ ബാങ്ക് അക്കൗണ്ടുകൾ നിർബന്ധമായും ആധാറുമായി ബന്ധിപ്പിക്കണം. റവന്യൂ വകുപ്പിൻറെ പോർട്ടലിൽ ഭൂമി വിവരങ്ങൾ ഉൾപ്പെടുത്തിയവർ കൃഷി വകുപ്പിന്റെ എയിംസ് പോർട്ടലിൽ സ്വന്തം പേരിലുള്ള ഭൂമിയുടെ വിവരങ്ങൾ നേരിട്ടോ അല്ലെങ്കിൽ അക്ഷയ പൊതു സേവന കേന്ദ്രങ്ങൾ വഴിയോ അടിയന്തരമായി ചേർക്കണം. റവന്യൂ വകുപ്പിൻറെ ReLIS പോർട്ടലിൽ ഭൂമി സംബന്ധമായ രേഖകൾ അപ്‌ലോഡ് ചെയ്യാത്തവർ, ഭൂമി വിവരങ്ങൾ ചേർത്തിട്ടും ഇതുവരെ ഓൺലൈൻ വിവരം നൽകാൻ കഴിയാത്തവർ അപേക്ഷയും 2018- 19 കാലയളവിൽ കരമടച്ച രസീതും നേരിട്ട് കൃഷിഭവനിൽ നൽകി ഭൂമി സംബന്ധിച്ച് വിവരങ്ങൾ പോർട്ടലിൽ സമർപ്പിക്കണം. ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ 1800-425-1661.
എല്ലാ പിഎം കിസാൻ ഗുണഭോക്താക്കളും പദ്ധതി അനുകൂല്യം തടസ്സമില്ലാതെ ലഭ്യമാകുവാൻ മേൽപ്പറഞ്ഞ നടപടികൾ പൂർത്തിയാക്കിയിരിക്കണം. ഇതിനുവേണ്ടി അക്ഷയ മറ്റു ജനസേവന കേന്ദ്രങ്ങൾ, കേന്ദ്രസർക്കാർ തയ്യാറാക്കിയിട്ടുള്ള ആൻഡ്രോയിഡ് അപ്ലിക്കേഷൻ, പി എം കിസാൻ പോർട്ടൽ എന്നിവ ഉപയോഗപ്പെടുത്താം. ഇതിനുവേണ്ടി പ്രത്യേക ക്യാമ്പയിൻ അടുത്തുള്ള അക്ഷയ കേന്ദ്രങ്ങളിൽ നടത്തുന്നുണ്ട്. ഈ ക്യാമ്പയിനിൽ ഭാഗമാകാനുള്ള അവസാന ദിവസം നാളെയാണ്. ഇതുമായി ബന്ധപ്പെട്ട എന്തെങ്കിലും സംശയങ്ങൾക്ക് അടുത്തുള്ള കൃഷിഭവനുമായോ, പോസ്റ്റ് ഓഫീസ് ആയോ ബന്ധപ്പെടാം.
Discussion about this post