തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയിലെ ആദ്യ അഗ്രി ബിസിനസ് ഇൻകുബേഷൻ സെന്റർ അരുവിക്കരയിലെ മുണ്ടേലയില്‍ പ്രവർത്തനസജ്ജമായി. ഔദ്യോഗിക ഉദ്ഘാടനം ജനുവരി 29 വൈകിട്ട് നാലിന് വ്യവസായ വകുപ്പ് മന്ത്രി ഇ.പി.ജയരാജന് നിര്‍വഹിക്കും.
നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. 24 ലക്ഷം രൂപയാണ് നിര്‍മാണ ചെലവ്.
സംസ്ഥാനത്ത് ആദ്യമായാണ് ഒരു തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ ഉടമസ്ഥതയില്‍ അഗ്രി ബിസിനസ് ഇന്‍ക്യൂബേഷന്‍ സെന്റര്‍ സ്ഥാപിതമാകുന്നത്.
കർഷകരുടെ വരുമാനം ഉയർത്തുകയെന്ന ലക്ഷ്യത്തോടെ കാർഷിക വിളകളിൽ നിന്നും മൂല്യവർദ്ധിത ഉൽപന്നങ്ങൾ നിർമ്മിക്കുന്നതിനുള്ള പരിശീലനമാണ് സെന്ററിൽ പ്രധാനമായും നടക്കുക. കേരളത്തിൽ സുലഭമായ ചക്ക, വാഴപ്പഴം, തേങ്ങ, കൈതച്ചക്ക തുടങ്ങിയ കാർഷിക വിളകളിൽ നിന്നും മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിൽ കർഷകർക്ക് പരിശീലനം നേടാം. ആദ്യ ഘട്ടത്തിൽ 18 നും 50 നും ഇടയിൽ പ്രായമുള്ള വനിതകൾക്കാണ് പരിശീലനം നൽകുക. ക്രമേണ എല്ലാവർക്കും പരശീലനം നൽകുന്ന തരത്തിലേക്ക് മാറും.
Discussion about this post