ഈയടുത്ത ദിവസങ്ങളിൽ നവമാധ്യമങ്ങളിൽ നിറഞ്ഞു നിന്ന ഒരു വാർത്തയാണ് കർണാടകയിൽ കരിമ്പിൻ തോട്ടങ്ങളിൽ കണ്ടുവരുന്ന പുഴകളെക്കുറിച്ചുള്ളത്. ഈ പുഴുക്കൾ മനുഷ്യജീവന് അപകടകരമാണെന്നും, കേരളത്തിലെ കൃഷിയിടത്തിൽ ഇവ കണ്ടുവരുന്നുവെന്നുമുള്ള വാർത്തകൾ മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. ഈ വാർത്ത തീർത്തും അടിസ്ഥാനരഹിതമാണ്.
യഥാർത്ഥത്തിൽ ചിത്രശലഭത്തിന്റെ ചെറിയ രൂപമാണ് ഈ പുഴുക്കൾ. മലയോരമേഖലകളിൽ ആണ് ഈ പുഴുക്കൾ പ്രധാനമായും കണ്ടുവരുന്നത്. ചെടികളുടെ പരാഗണത്തിന് വളരെയധികം സഹായിക്കുന്ന ഈ പുഴുക്കൾ ചിത്രശലഭത്തിന്റെ ക്യാറ്റർപില്ലർ വിഭാഗത്തിൽ വരുന്നവയാണ്. ഇതിൻറെ പേരാണ് stinging slug caterpillar. രാത്രി സമയങ്ങളിൽ കാണപ്പെടുന്ന ഈ പുഴുക്കൾ മനുഷ്യജീവന് ഒരുതരത്തിലും ഭീഷണി ഉണ്ടാകുന്നതല്ല.
എന്നാൽ ഇവയുടെ ശരീരത്തിൽ കാണപ്പെടുന്ന മുള്ളുകൾ പോലെയുള്ള പ്രതിരോധ കവചം മനുഷ്യശരീരത്തിൽ തട്ടുമ്പോൾ ചൊറിച്ചിൽ ഉണ്ടായേക്കാം. ഇതിനു കാരണം ഇത്തരം പുഴുക്കളുടെ പുറംഭാഗത്തുള്ള ഫോമിക് ആസിഡിന്റെ അംശമാണ്. ഈ പുഴുവിന് മനുഷ്യനെ കടിക്കാനുള്ള കഴിവില്ലെന്ന് വീണ്ടും ഓർമ്മപ്പെടുത്തുന്നു. പരാഗണത്തിന് സഹായിക്കുന്ന ഇത്തരം പുഴുക്കളെ കൃഷിയിടത്തിൽ കണ്ടാൽ നശിപ്പിച്ചു കളയരുത്. ഈ പുഴുവിനെ സംബന്ധിച്ച് വരുന്ന വാർത്തകളിൽ കർഷകർ ആശങ്കപ്പെടേണ്ടതില്ല.
Discussion about this post