Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിരീതികൾ

കർഷകരെ കാപ്പാത്തുമോ പിത്തായ?

Agri TV Desk by Agri TV Desk
September 2, 2022
in കൃഷിരീതികൾ
12
SHARES
Share on FacebookShare on TwitterWhatsApp

കേരളത്തിൽ ഇപ്പോൾ വരത്തൻ പഴങ്ങളുടെ (Exotic fruits ) കാലമാണ്. അത്‌ വളർത്തുന്നത് ഒരു ഹോബിയായും ബിസിനസ്‌ ആയും ഭ്രാന്ത്‌ ആയും ഒക്കെ മാറിയിരിക്കുന്നു.

വലിയ വൈശിഷ്ട്യമൊന്നും ഇല്ലാത്ത പല പഴങ്ങളെയും പുകഴ്ത്തി പെരുപ്പിച്ച് ജനങ്ങളെ ചിലരെങ്കിലും ചിന്താക്കുഴപ്പത്തിലാക്കുന്നുണ്ട്.

ഏത് കാർഷിക വിളയായാലും അതിന് വ്യത്യസ്ത ഇനങ്ങൾ ഉണ്ടാകും. സാധാരണ ഇനങ്ങളും വാണിജ്യപ്രാധാന്യമുള്ള ഇനങ്ങളും. ആദായത്തിന് വേണ്ടിയാണെങ്കിൽ വാണിജ്യ ഇനങ്ങൾ (Commercial Varieties )തന്നെ വേണം ചെയ്യാൻ.പക്ഷെ നഴ്സറികളിൽ നിന്നും പലപ്പോഴും കിട്ടുക സാധാരണ ഇനങ്ങൾ ആകും.

വിദേശപ്പഴങ്ങളുടെ പെരുങ്കളിയാട്ടത്തിനിടയിൽ അല്പം തല പൊക്കി നിൽക്കുന്ന പഴമാണ് പിത്തായ അഥവാ ഡ്രാഗൺ ഫ്രൂട്ട്. ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലും ഇത് നിലയുറപ്പിച്ചു കഴിഞ്ഞു.കർണാടകയിലും മറ്റും.കേരളത്തിലും അങ്ങിങ്ങായി ഇയാളെ കാണാൻ തുടങ്ങിയിരിക്കുന്നു. സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ ഇതിന്റെ കൃഷിക്ക് സബ്‌സിഡിയും നൽകി വരുന്നു.

ഒരു പഴമെന്ന നിലയിൽ, രുചി മാത്രമാണ് അളവ് കോലെങ്കിൽ അധികമാരും പിത്തായക്ക് വലിയ മാർക്ക്‌ നൽകില്ല. പക്ഷെ അതിനെ കർഷകർക്ക് പ്രിയതരമാക്കുന്ന ചില ഘടകങ്ങൾ ഉണ്ട്.

1. എത്ര മോശമായ മണ്ണിലും വളരാനുള്ള കഴിവ്

2. കുറഞ്ഞ ജല സേചനാവശ്യം

3. ദീർഘായുസ് (20-25കൊല്ലം )

4. രോഗ കീടാക്രമണങ്ങൾ പൊതുവേ കുറവ്

5. സങ്കീർണമായ പരിപാലന മുറകളൊന്നും ഇല്ല

6. ജൈവ /പ്രകൃതി കൃഷി രീതികളോടുള്ള ഇണക്കം

7. ഒരാഴ്ച വരെ കേട് കൂടാതെ ഇരിക്കുന്ന പഴങ്ങൾ

8. Diabetes രോഗികൾക്കും കഴിക്കാവുന്ന തരത്തിലുള്ള മധുരം.

9. നട്ട് ആദ്യ വർഷം തന്നെ തുടങ്ങുന്ന വിളവെടുപ്പ് മുതലായവ.

രുചി അത്ര കേമമല്ലെങ്കിലും ഡ്രാഗൺ ഫ്രൂട്ട് ഒരു ഭാവികാലവിളയാണ്.

എന്ത് കൊണ്ടെന്നാൽ

1. ‘Mall nutition’കൊണ്ട് കഷ്ടപ്പെടുന്ന പൊണ്ണത്തടിക്കാർക്ക് പറ്റിയ കലോറി കുറഞ്ഞ ഭക്ഷണമാണ്. കഴിച്ചാൽ വയർ നിറഞ്ഞെന്ന് തോന്നും. അതിനാൽ മറ്റ് ഭക്ഷണങ്ങൾ കുറച്ചേ കഴിക്കാൻ തോന്നൂ

2. പഴക്കാമ്പിൽ കറുത്ത കുഞ്ഞ് കുരുക്കളുടെ നിറസമൃധിയാൽ ദഹന നാരുകളുടെ പൂരമാണ് ഡ്രാഗൺ ഫ്രൂട്ടിൽ. അത്‌ ശോധന എളുപ്പമാക്കും. കൊളെസ്ട്രോൾ കുറയ്ക്കും. ചംക്രമണ വ്യവസ്ഥയെ ശാക്തീകരിക്കും.

3. ഇരുമ്പ്, മഗ്‌നീഷ്യം, കാൽസ്യം എന്നിവയുടെ നിറകുടമാണ്.

4. ചുവപ്പ്, പർപ്പിൾ നിറങ്ങൾ ഉള്ള പഴക്കാമ്പുകൾ നിരോക്സികാരകങ്ങളാൽ (Anti oxidants ) സമൃദ്ധം.

4. Shakes,Smoothies എന്നിവ ഉണ്ടാക്കാൻ ഒരു base ആയി ഡ്രാഗൺ ഫ്രൂട്ട് പൾപ് ഉപയോഗിക്കാം

5. തേൻ, പപ്പായ, കസ്തൂരി മഞ്ഞൾ, എന്നിവ ചേർത്ത് ഫേസ് പാക്ക് ആയി ഉപയോഗിക്കാം.

6. ജാം, വൈൻ, വിനെഗർ എന്നിവ ഉണ്ടാക്കാം.

7. Anti inflammatory effect ഉള്ളത് കൊണ്ട് സന്ധിവാതരോഗികൾക്ക് നല്ലതാണ്.

ഇത് ഒരു കള്ളിച്ചെടി ആയതിനാൽ മണൽ മണ്ണിലും ചരൽ മണ്ണിലും ഒക്കെ നന്നായി വളരും.

ഒരു ഏക്കറിൽ 450-500 തൂണുകൾ സ്ഥാപിക്കാം.

3mx3m അകലത്തിൽ.

ഒരു തൂണിൽ, നാല് തണ്ടുകൾ വളർത്താം.

ഇത്രയും തൂണുകളും തൈകളും വാങ്ങുന്നതിന് തുടക്കത്തിൽ അല്പം മൂലധനചെലവ് കൂടുതലാണ്.

നട്ട് 7-8 മാസമാകുമ്പോൾ ചെടികൾ പൂക്കാൻ തുടങ്ങും.

20 ഡിഗ്രി മുതൽ 38 ഡിഗ്രി വരെയുള്ള താപനില അനുയോജ്യം.

50-100cm വാർഷിക മഴയുള്ള ഇടങ്ങൾ കൂടുതൽ അനുയോജ്യം.

ആവശ്യമെങ്കിൽ ആഴ്ചയിൽ ഒരിക്കൽ നനയ്ക്കാം. തുള്ളി നന അഭികാമ്യം.

20-30cm നീളമുള്ള തണ്ടുകൾ ആണ് നല്ല നടീൽ വസ്തു. തണ്ട് മുറിച്ച്, ചുവട് ഭാഗം അല്പം കൂർപ്പിച്ചു, ഒരാഴ്ച ഒന്ന് വാടിയതിന് ശേഷം നട്ടാൽ പെട്ടെന്ന് വേര് പൊടിയും.

വിത്ത് മുളപ്പിച്ചും തൈകൾ ഉണ്ടാക്കാം. പക്ഷെ കായ് പിടിക്കാൻ മൂന്ന് കൊല്ലമെങ്കിലും എടുക്കും.

ശരിയായ അകലത്തിൽ നട്ടില്ലെങ്കിൽ ഭാവിയിൽ ബുദ്ധിമുട്ടും. കളയെടുക്കാനും വിളവെടുക്കാനും ഒക്കെ പ്രയാസം വരും.

ഡ്രാഗൺ ഫ്രൂട്ട് പ്രധാനമായും നാല് ഇനങ്ങളുണ്ട്.

1. Hylocereus undatus :പിങ്ക് നിറമുള്ള തൊലി. വെളുത്ത കാമ്പ്.

2. Hylocereus polyrhiza :പിങ്ക് തൊലി. ചുവന്ന കാമ്പ്

3. Hylocereus costaricensis :പിങ്ക് തൊലി.വയലറ്റ് നിറമുള്ള കാമ്പ്

4. Hylocereus megalanthus :മഞ്ഞ നിറമുള്ള തൊലി.വെളുത്ത കാമ്പ്.

8-9 അടി നീളമുള്ള കോൺക്രീറ്റ് തൂണുകളിൽ പടർത്താം. തണ്ട് വളരുന്നതിനനുസരിച്ചു വള്ളി കൊണ്ട് തൂണിൽ ചേർത്ത് കെട്ടി കൊടുക്കണം. തൂണിന്റെ മുകളിൽ പിടിപ്പിച്ച കമ്പികളിൽ ടയർ അല്ലെങ്കിൽ metal frame ഉറപ്പിച്ച് അതിനുള്ളിലൂടെ തണ്ടുകൾ പുറത്തേക്ക് കവിഞ്ഞു കിടക്കണം. പ്രധാന തണ്ട് മുകളിലെത്തിയ ശേഷം മാത്രം ശിഖരങ്ങൾ അനുവദിക്കുന്നതാണ് നല്ലത്.

തണ്ടുകൾ ഒരു പാട് തിങ്ങി വളരുകയാണെങ്കിൽ selective prunning നടത്താം. രോഗം ബാധിച്ചത്, ആരോഗ്യം കുറഞ്ഞത്, ഉണങ്ങിയത് എന്നിവ ഒഴിവാക്കാം.

ഡ്രാഗൺ ഫ്രൂട്ട് പൊതുവിൽ സ്വയം പരാഗണം നടക്കുന്ന വിഭാഗമാണ്. എന്നാൽ ചില ഇനങ്ങളിൽ ജനിപുടം, കേസരങ്ങളെക്കാൾ ഉയർന്ന് കാണപ്പെടുന്നതിനാൽ, കൃത്രിമ പരാഗണം നടത്തിക്കൊടുക്കേണ്ടി വന്നേക്കാം. തേനീച്ചകൾ, വണ്ടുകൾ എന്നിവയാണ് സാധാരണ ഗതിയിൽ പരാഗണം നടത്തുക. ഒരു രാത്രി മാത്രമേ പൂക്കൾ വിരിഞ്ഞ് നിൽക്കുകയുള്ളൂ. അതിനുള്ളിൽ പരാഗണം നടത്തണം.പരാഗണം നടന്ന് 30-40 ദിവസത്തിനുള്ളിൽ കായ്കൾ വിളവെടുക്കാം. ഒരു സീസണിൽ 4-5തവണ കായ്കൾ വിളവെടുക്കാം.

വിളവെടുത്ത പഴങ്ങൾ സാധാരണ ഊഷ്മാവിൽ ഒരാഴ്ച വരെ കേട് കൂടാതെ ഇരിക്കും. എന്നാൽ നിയന്ത്രിത ഊഷ്മാവിൽ 24 ദിവസം വരെ കേട് കൂടാതെ സൂക്ഷിക്കാൻ കഴിയും.

Orejona, Israel Yellow, Thai Red എന്നൊക്കെയുള്ള ഇനങ്ങൾ വാണിജ്യ പ്രാധാന്യമുള്ളവയാണ്.

എല്ലാ വീടുകളിലും Foodscaping ന്റെ ഭാഗമായി ഒന്നോ രണ്ടോ എണ്ണം വളർത്താൻ പറ്റിയതാണ് ഡ്രാഗൺ ഫ്രൂട്ട്. അത് കായ്ച്ചു കിടക്കുന്നത് കാണാനും ഒരു പ്രത്യേക ഭംഗിയുണ്ട്.

എങ്കിൽ,ഇനി ആരുടേയും ഉപദേശത്തിന് കാക്കണ്ട. ഡ്രമ്മിൽ ആണെങ്കിലും വേണ്ടില്ല രണ്ട് പിത്തായ പിടിപ്പിച്ചിട്ട് തന്നെ കാര്യം.

 

എഴുതി തയ്യാറാക്കിയത് – പ്രമോദ് മാധവൻ
അസിസ്റ്റൻറ് ഡയറക്ടർ, കൃഷിവകുപ്പ്, ദേവികുളം, ഇടുക്കി

Share12TweetSendShare
Previous Post

ഓണത്തോടനുബന്ധിച്ച് സംസ്ഥാനമൊട്ടാകെ ഒരുങ്ങുന്നത് 2010 കർഷക ചന്തകൾ

Next Post

പ്രധാന കാർഷിക വാർത്തകൾ

Related Posts

കൃഷിരീതികൾ

കേരളത്തിന്റെ സ്വന്തം ‘ഭീമ’ പാല്‍കൂണ്‍

കൃഷിരീതികൾ

വഴുതനകൃഷിയും ഇലവാട്ടവും

onion krishi
കൃഷിരീതികൾ

സവാള കൃഷി രീതി- വീട്ടിലും സവാള കൃഷി ചെയ്യാം

Next Post

പ്രധാന കാർഷിക വാർത്തകൾ

Discussion about this post

Various competitions are being organized for school students as part of World Milk Day

ലോക ക്ഷീര ദിനത്തിന്റെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു

റബ്ബർബോർഡ് റബ്ബറുത്പന്നനിർമാണത്തിൽ മൂന്നു മാസത്തെ സർട്ടിഫിക്കറ്റ് കോഴ്സ് നടത്തുന്നു

കേരള കാർഷിക സർവ്വകലാശാലയുടെ ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

മത്സ്യകർഷക അവാർഡിന് അപേക്ഷിക്കാം

Agriculture Minister P Prasad said that the income of farmers should be increased by converting agricultural products into value-added products

സർക്കാർ നേരിട്ട് നെല്ല് സംഭരിക്കുമെന്ന് മന്ത്രി പി പ്രസാദ്

Pattom dairy Training Center conducts training programs to farmers

കറവപശുക്കൾക്ക് ഇൻഷ്വറൻസ്

Under the Kerala Agricultural University, fruits and vegetables are processed and converted into various value-added products as per the needs of the consumer

മണ്ണുത്തി കമ്യൂണിക്കേഷൻ സെന്ററിൽ പഴം- പച്ചക്കറി സംസ്കരണം, പൂക്കളിൽനിന്നുള്ള മൂല്യവർധിത ഉത്പന്നങ്ങൾ എന്നിവയിൽ പരിശീലനം നൽകുന്നു

Training is provided in fruit and vegetable processing and value-added products from flowers at the Mannuthi Communication Center of the Kerala Agricultural University

വെള്ളാനിക്കരയിലെ കേരള അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റിയിൽ ‘കാഡ് ഉപയോഗിച്ചുള്ള ലാൻഡ്‌സ്‌കേപ്പ് ഡിസൈനിൻ്റെ അടിസ്ഥാനങ്ങൾ’ എന്ന വിഷയത്തിൽ ഓൺലൈൻ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു

കാലവർഷം രണ്ടാഴ്ചക്കുള്ളിൽ കേരളത്തിലെത്തും

മണ്ണുത്തിയിലെ കാർഷിക സാങ്കേതിക വിജ്ഞാന കേന്ദ്രത്തിൽ കേരഗംഗ സങ്കരതെങ്ങിൻ തൈകൾ ലഭ്യമാണ്

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies