ചെടികള്‍ കൊണ്ട് വീടുകള്‍ അലങ്കരിക്കുന്നത് ഇന്നൊരു ട്രെന്‍ഡാണ്. വീടിനകത്ത് കൂടുതല്‍ വെളിച്ചവും തെളിച്ചവും നല്‍കാന്‍ ചെടികള്‍ക്ക് കഴിയുന്നു. ഇത് വീട്ടില്‍ പോസിറ്റീവ് എനര്‍ജി നിറയ്ക്കുകയും ചെയ്യുന്നു. അത്തരത്തില്‍ വീടിന് കുളിര്‍മയും സൗന്ദര്യവും നല്‍കാന്‍ കഴിയുന്ന ചില ഇന്‍ഡോര്‍ ചെടികള്‍ പരിചയപ്പെടാം.
സ്‌പൈഡര്‍ പ്ലാന്റ്
കുറഞ്ഞ പരിപാലനം ആവശ്യമുള്ള ചെടി. വളരെ കുറച്ച് വെള്ളവും, സൂര്യപ്രകാശവും മാത്രമേ ഇതിന് ആവശ്യമുള്ളൂ. ചെടികള്‍ വെച്ചുപിടിപ്പിക്കാന്‍ ആഗ്രഹിക്കുന്ന തുടക്കക്കാര്‍ക്ക് പറ്റിയ ചെടിയാണ് സ്‌പൈഡര്‍ പ്ലാന്റ്.
പാഡില്‍ പ്ലാന്റ്
സക്കുലന്റ് വിഭാഗത്തിലുള്ള ചെടിയാണിത്. സൂര്യപ്രകാശം ആവശ്യമുള്ള ചെടിയായതുകൊണ്ട് ജനലായ്ക്കരികിലായിരിക്കും ഇതിന് വളരാന്‍ മികച്ചയിടം. വെള്ളം വളരെ കുറവ് മതി.
സ്‌നേക്ക് പ്ലാന്റ്
അധികം പരിചരണം ആവശ്യമില്ലാത്ത മറ്റൊരു ചെടിയാണ് സ്‌നേക്ക് പാന്റ്. എന്നും നന നല്‍കേണ്ട ആവശ്യമില്ല.
കറ്റാര്‍വാഴ
സൂര്യപ്രകാശം ഇഷ്ടപ്പെടുന്ന ചെടിയാണ്. അതുകൊണ്ട് തന്നെ വീടിനകത്ത് വെക്കുമ്പോള്‍ ജനാലയ്ക്കരികില്‍ വെക്കാന്‍ ശ്രദ്ധിക്കണം.
പോത്തോസ്
ഇന്‍ഡോര്‍ പ്ലാന്റുകളില്‍ ഏറ്റവും എളുപ്പം വളര്‍ത്താന്‍ കഴിയുന്ന ഒരു ചെടി. ഇരുണ്ട മുറിയില്‍ വരെ വളരാന്‍ കഴിയും. വെള്ളം കൂടിയാലും കുറഞ്ഞാലും അതിജീവിക്കാന്‍ കഴിയുന്ന ചെടി.
Discussion about this post