Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home അറിവുകൾ

പാണൽ അഥവാ പാഞ്ചി എന്ന കുറ്റിച്ചെടി

Agri TV Desk by Agri TV Desk
February 12, 2022
in അറിവുകൾ
196
SHARES
Share on FacebookShare on TwitterWhatsApp

പാണൽ അഥവാ പാഞ്ചി എന്ന കുറ്റിച്ചെടി ഒരുകാലത്തു നമ്മുടെ വഴിവക്കുകളിൽ സുലഭമായിരുന്നു. Glycosmis pentaphylla എന്നാണ് ശാസ്ത്രീയ നാമം. Rutaceae എന്ന സസ്യ കുടുംബാംഗം. ആ കുടുംബത്തിൽ ഒരുപാട് പ്രശസ്തർ ഉണ്ട്. നാരകവർഗത്തിലെ എല്ലാ ചെടികളും കറിവേപ്പും കൂവളവും ഒക്കെ അതിൽ പെടും.  Orange Berry, Gin Berry എന്നൊക്കെ അറിയപ്പെടും.കായ്കൾ പഴുത്ത് കഴിയുമ്പോൾ ആകർഷകമായ തേൻ നിറമാകും. കുല കുലയായി പിടിക്കും.

പണ്ട് സ്കൂളിൽ പോകുമ്പോൾ പാണൽ കമ്പുകൾ കൂട്ടിക്കെട്ടി വയ്ച്ചാൽ ഗുരുവിന്റെ താഡനം കിട്ടില്ല എന്ന് വിശ്വസിച്ചവരുണ്ട്. പുതിയ വീട് വയ്ക്കുമ്പോൾ കണ്ണേറ് കിട്ടാതിരിക്കാൻ പാണൽ ചില്ലകൾ വീടിന് മുൻവശം കെട്ടിയിടും. കറവയുള്ള പശുവിനെ വാങ്ങി റോഡിലൂടെ കൊണ്ട് പോകുമ്പോൾ അതിന്റെ കഴുത്തിൽ പാണൽ ചില്ലകൾ കെട്ടിയിടും. പ്രശ്നവശാൽ എന്തെങ്കിലും ദോഷം കാണുകയാണെങ്കിൽ നാട്ടിലെ കുഞ്ഞുമന്ത്രവാദിയെ വിളിച്ചു ഓതിക്കണമെങ്കിലും പാണൽ ചില്ലകൾ വേണമായിരുന്നു.

ഡിസംബർ മാസത്തിൽ വിളവെടുക്കുന്ന ഇഞ്ചി വിത്ത്,ശാസ്ത്രീയമായി കേട് കൂടാതെ ഏപ്രിൽ -മെയ്‌ മാസം വരെ സൂക്ഷിച്ചു വയ്ക്കുന്നതിൽ ഇതിന് ശാസ്ത്രീയമായി തന്നെ പങ്കുള്ളതായി തെളിയിച്ചിട്ടുണ്ടെന്ന്.

ഇപ്പോൾ നടക്കുന്ന ശാസ്‌ത്ര ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത് പാണൽ ഇലകളിൽ അടങ്ങിയിരിക്കുന്ന അർബോറിൻ (Arborine ), സ്കിമ്മിയനായിൻ (Skimmianine), വേരിൽ ഉള്ള ഗ്‌ളൈക്കോ സോളിഡോൾ (Glycozolidol) എന്നീ അംശങ്ങൾക്ക് അസാമാന്യമായ കീട-കുമിൾ -ബാക്റ്റീരിയ -നിമാവിര നാശക ശക്തിയുണ്ടെന്ന്. Cladosporium, Pythium, Fusarium, Staphylococcus എന്നിവയ്‌ക്കെതിരെ ഒരു ബ്രഹ്മ്മാസ്ത്രമായി അണിയറയിൽ അവൻ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. കൊതുക് നാശിനിയായും Radopholus,Pratylenchus പോലെയുള്ള നിമാവിരകൾക്കെതിരെയും അത് പ്രതിരോധം കാണിക്കുന്നുണ്ടെന്ന്.

വിളവെടുത്ത ഇഞ്ചി ശാസ്ത്രീയമായി സൂക്ഷിച്ചു വയ്ക്കുന്നത് എങ്ങനെ എന്ന് നോക്കാം.

പച്ചക്കറി ആവശ്യത്തിന് ആറാം മാസം മുതൽ വിളവെടുക്കാം. പക്ഷേ വിത്തിന് വേണ്ടിയുള്ള വിളവെടുപ്പ് ഒരു എട്ടു മാസമൊക്കെ ആകുമ്പോൾ മതിയാകും. ഇലകൾ മുഴുവൻ മഞ്ഞളിച്ചു ഉണങ്ങിയതിനു ശേഷം ഒരു ഡിസംബർ മാസത്തോടെ. ഇഞ്ചിയുടെ അതിമാരക രോഗമാണ് മൃദു ചീയൽ (Soft rot disease). Pythium aphanidermatum എന്ന കുമിളാണ് കാലൻ. അതിന് പുറമെയാണ് Ralstonia solanacearum biovar III എന്ന bacteria വഴിയുള്ള വാട്ട രോഗം. ഈ രോഗങ്ങൾ വന്നനുഗ്രഹിച്ചാൽ പിന്നെ വിളവെടുക്കാൻ പോകേണ്ടി വരില്ല. വരാതെ നോക്കുക എന്നത് മാത്രമാണ് കരണീയം.

ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കാം

1. രോഗബാധയുള്ള തോട്ടത്തിൽ നിന്നും ഒരു കാരണവശാലും വിത്തിഞ്ചി എടുക്കരുത്. നേരിട്ട് അറിയാത്ത തോട്ടത്തിൽ നിന്നും കഴിവതും വിത്തെടുക്കാതിരിക്കുക

2. പൂർണമായും വിളഞ്ഞ വിത്തുകൾ മാത്രം, മുറിവും ചതവും ഉണ്ടാകാത്ത രീതിയിൽ വിളവെടുക്കുക

3. വിളവെടുത്ത് കഴിഞ്ഞാൽ നല്ല മുഴുപ്പുള്ളതും അല്പം പോലും ചുങ്ങിപോകാത്തതും പരിക്കുകൾ പറ്റാത്തതുമായ വിത്തുകൾ പ്രത്യേകം തെരെഞ്ഞെടുക്കുക.

ഇനി പറയുന്നത് കേൾക്കുമ്പോൾ ചിലർക്ക് സുഖിക്കണമെന്നില്ല. എന്നാൽ നമ്മൾ കാണാത്ത തോട്ടത്തിൽ നിന്നാണ് വിത്ത് കിട്ടിയതെങ്കിൽ നിർബന്ധമായും ഇത് ചെയ്തിരിക്കണം.

ഒരു ലിറ്റർ വെള്ളത്തിൽ 2മില്ലി ക്വിനൽഫോസും 3ഗ്രാം മാങ്കോസിബും ലയിപ്പിച്ചതിൽ, സൂക്ഷിച്ചു വയ്ക്കാൻ തെരെഞ്ഞെടുത്ത ഇഞ്ചിവിത്ത് അര മണിക്കൂർ നേരം മുക്കിയിടണം. അതിന് ശേഷം ജലാംശം കാറ്റു കൊണ്ട് നന്നായി ഉണങ്ങണം.

4.20-25കിലോ വിത്തിഞ്ചി സൂക്ഷിക്കാൻ വേണ്ടി രണ്ടടി ആഴം, ഒന്നരയടി വീതം നീളവും വീതിയും ഉള്ള കുഴി എടുക്കണം. അതിന്റെ ഉൾവശം ചെളിയും പച്ചചാണകവും ചേർന്ന മിശ്രീതം കൊണ്ട് മെഴുകി 10-15ദിവസം ഉണങ്ങാൻ അനുവദിക്കണം.

എന്നിട്ട് കുഴിയുടെ അടിയിൽ രണ്ട് സെന്റി മീറ്റർ കനത്തിൽ ഈർപ്പമില്ലാത്ത മണലോ അറക്കപ്പൊടിയോ വിരിക്കണം.അതിന് മുകളിൽ നന്നായി ഉണങ്ങിയ പാണൽ ഇലകൾ വിരിക്കണം.

അതിനും മുകളിൽ നാലിഞ്ചു പൊക്കത്തിൽ വിത്തിഞ്ചി അടുക്കി വയ്ക്കണം. അതിനും മുകളിൽ ഉണങ്ങിയ അറക്കപ്പൊടി, ചകിരിച്ചോർ ഇതിൽ ഏതെങ്കിലും ഇടുക. വീണ്ടും ഇഞ്ചിവിത്ത് വയ്ക്കുക. അങ്ങനെ കുഴിയുടെ മുകളിൽ നാലിഞ്ചു ഗ്യാപ് വരുന്നത് വരെ നിറച്ചു നടുവിൽ ദ്വാരമിട്ട ഒരു പലക കഷ്ണം കൊണ്ട് അടച്ചു വയ്ക്കുക. മൂന്നാഴ്ച കൂടുമ്പോൾ തുറന്ന് വിത്തെല്ലാം പുറത്തെടുത്തു കേടുള്ളവ തിരിഞ്ഞു മാറ്റി വീണ്ടും പഴയത് പോലെ നിറയ്ക്കുക.ഇഞ്ചി വിത്തിന്റെ ഇടയ്ക്കിടെ നന്നായി ഉണങ്ങിയ പാണൽ ഇലകളും വിരിച്ചു കൊടുത്താൽ നന്ന്.

field infection ഒഴിവാക്കാൻ നീർവാർച്ച ഉറപ്പ് വരത്തക്ക രീതിയിൽ പണ കോരി, കുമ്മായം ചേർത്ത് ഇളക്കി രണ്ടാഴ്ച ഇട്ടതിനു ശേഷം ചാണകപ്പൊടി -വേപ്പിൻ പിണ്ണാക്ക് -ട്രൈക്കോട്ർമ മിശ്രീതം അടിവളമായി ചേർത്ത് കൃഷി തുടങ്ങണം

അല്ലെങ്കിൽ പിന്നെ ശക്തിയുള്ള കുമിനാശിനികൾ നിരന്തരം മണ്ണിൽ ഒഴിച്ച് കുതിർത്തു കൊടുത്ത് കൊണ്ടേയിരിക്കേണ്ടി വരും.

തയ്യാറാക്കിയത് 
പ്രമോദ് മാധവൻ
അസിസ്റ്റന്റ് ഡയറക്ടർ ഓഫ് അഗ്രിക്കൾച്ചർ
ദേവികുളം

Share196TweetSendShare
Previous Post

മറയൂരിൽ കരിമ്പ് വിളവ് കൂട്ടാൻ SSI യുമായി UNDP യും -കൃഷി വകുപ്പും

Next Post

കൃഷി ഓഫീസർമാർ ജനകീയരായാൽ….

Related Posts

V Vani has been awarded this year's Vanamitra Award
അറിവുകൾ

വി. വാണിക്ക് വനംവകുപ്പിന്റെ വനമിത്ര പുരസ്കാരം 

seema konna
അറിവുകൾ

എലി നശീകരണത്തിന് ശീമക്കൊന്ന

growing-jasmine-flower
അറിവുകൾ

കുറ്റിമുല്ല കൃഷിയിലൂടെ ആദായം ഉണ്ടാക്കാം

Next Post

കൃഷി ഓഫീസർമാർ ജനകീയരായാൽ....

Discussion about this post

കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ മാതൃക മില്ലറ്റ് തോട്ടം നടപ്പിലാക്കി തുടങ്ങി

കർഷകൻ വികസിപ്പിച്ച ഗോപിക നെൽവിത്തിന് കേന്ദ്ര അംഗീകാരം

Dairy farm

ക്ഷീര വികസന വകുപ്പ് വാർഷിക പദ്ധതി അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്ത് പശുക്കളുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്ന് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ്

ചിക്ക് സെക്സിംഗ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു

തോട്ടപ്പുഴശ്ശേരിയിൽ ‘സമൃദ്ധി ഫ്രൂട്ട് ഫെസ്റ്റ് 2025’ ആലോചനായോഗം വിജയകരമായി സംഘടിപ്പിച്ചു

The final stage of discussions to declare the rat snake as the state reptile is in progress

ചേരയെ സംസ്ഥാന ഉരഗമായി പ്രഖ്യാപിക്കാൻ സാധ്യത

Entrepreneur investor forum to be organized at Kerala Agricultural University tomorrow

കേരള കാർഷിക സർവകലാശാലയിൽ നാളെ സംരംഭക നിക്ഷേപക കൂട്ടായ്മ സംഘടിപ്പിക്കുന്നു

പേരയിലയ്ക്ക് പ്രിയമേറുന്നു; ഓൺലൈൻ വിപണികളിൽ കിലോയ്ക്ക് 800 മുതൽ 2000 രൂപ വരെ വില

paddy

കേരളത്തിൽ നിന്ന് നെല്ല് സംഭരിക്കാൻ കേന്ദ്രം ഒരുങ്ങുന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies