തേങ്ങാപ്പിണ്ണാക്കും മറ്റ് പിണ്ണാക്കുകള്‍ പോലെ തന്നെ ഒരു വളം ആണ്. പ്രോട്ടീന്‍ കൂടുതല്‍ ഉള്ള തേങ്ങാപിണ്ണാക്ക് കൂടുതലും കാലിത്തീറ്റ ആയിട്ടാണ് ഉപയോഗിക്കുന്നത് .തെങ്ങിന്റെ എല്ലാ ഭാഗങ്ങളിലും പൊട്ടാസ്യം കൂടുതല്‍ ആണ് ..തെങ്ങുകള്‍ക്ക് ഏറ്റവും കൂടുതല്‍ വേണ്ടതായ മൂലകവും പൊട്ടാഷ് ആണ് തെങ്ങിന്റെ എല്ലാ വസ്തുക്കളും കൃഷികള്‍ക്ക് ജൈവവളമായി കൊടുക്കുന്നത് പോലെ തേങ്ങാ പിണ്ണാക്കും ജൈവവളമായി ഉപയോഗിക്കാം. എന്നാല്‍ ഇവ കൊടുക്കുമ്പോള്‍ മറ്റ് ജൈവവളങ്ങളോടൊപ്പം കൊടുക്കുവാന്‍ ശ്രമിക്കുക .
തേങ്ങാപ്പിണ്ണാക്ക് കൃഷിയില്‍ ഉപയോഗിക്കാം.
ഒന്നാമത്തെ രീതി
പുളിപ്പിച്ചതിനു ശേഷം 4 or 5 ഇരട്ടി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് ഉപയോഗിക്കുക. നല്ല വളമാണ് ഇത്. രണ്ടാമത്തെ രീതി ഒരു ബക്കറ്റ്പുളിച്ച കഞ്ഞിവെള്ളത്തില്‍ ഒരുകിലോ തേങ്ങാപിണ്ണാക്ക് കലക്കി വെച്ച് 5 ദിവസം കഴിയുമ്പോള്‍ ഒന്നുകൂടി കലക്കുക. പത്താം ദിവസ്സം അന്‍ചിരട്ടി വെള്ളംച്ചേര്‍ത്ത് ചെടിയൊന്നിന് 100ml വീതം ഒഴിച്ചുകൊടുക്കാം.കിണറുവെള്ളമാണ് ഉത്തമം. ഇങ്ങനെയും ഉപയോഗിക്കാം.
പിണ്ണാക്കുകളും അതിലടങ്ങിയ N.P.K-Ratings-
വേപ്പിന്‍ പിണ്ണാക്ക്.N-5.2—P-1.0—K-1.4.
കടല പിണ്ണാക്ക്..N-7.3—P-1.5—K-1.3.
തേങ്ങാ പിണ്ണാക്ക്N-3.0—P-1.9—K-1.8.
പിണ്ണാക്കുകള്‍ പുളിപ്പിച്ച് കൊടുക്കുന്നത് ചെടികളുടെ വളര്‍ച്ചക്ക് വളരേ നല്ലതാണ്. കാരണം മണ്ണില്‍ ഏതൊരു വളവും ചെടികളുടെ വളര്‍ച്ചക്ക് വേണ്ടി കൊടുത്താലും. സൂക്ഷ്മാണുക്കള്‍ അവ വിഘടിപ്പിച്ച് ചെടികള്‍ക്ക് വലിച്ചെടുക്കാന്‍ തരത്തില്‍ ആക്കിക്കൊടുക്കണം. എന്നാല്‍ ഇത്തരത്തില്‍ മണ്ണില്‍ പിണ്ണാക്കുകള്‍ നേരിട്ട് കൊടുക്കുമ്പോള്‍ . മണ്ണിലെ മറ്റ് ഘടകങ്ങളുമായി പ്രവര്‍ത്തിച്ച് ചെടികള്‍ക്ക് പെട്ടെന്ന് കിട്ടാത്ത തരത്തില്‍ അലേയമായും. മറ്റ് ചില പ്രശ്‌നങ്ങളും ആയി മാറിയേക്കാം. എന്നാല്‍ പുറത്ത് വെച്ച് തന്നെ വിഘടിപ്പിച്ച് ചെടികള്‍ക്ക് വലിച്ചെടുക്കാന്‍ തരത്തിലാക്കുകയും.
അതോടൊപ്പം തന്നെ ഉപയോഗപ്രദമായ സൂക്ഷമാണുക്കളുടെ വളര്‍ച്ചയും നല്ലൊരു രീതിയില്‍ വര്‍ദ്ധിക്കുകയാണ് പിണ്ണാക്കുകള്‍ പുളിപ്പിക്കലിലൂടെ നടക്കുന്നത്. എന്നാല്‍ പുളിപ്പിക്കല്‍ പ്രക്രിയയില്‍ ആവശ്യമില്ലാത്തതോ. വിപരീത ഫലമുണ്ടാക്കുന്നതോ.കാര്യമായി ഗുണം ചെയ്യാത്തതോ ചേര്‍ക്കരുത്.ദോഷമായി ബാധിച്ചേക്കാം.
പിണ്ണാക്കുകളിലടങ്ങിയിരിക്കുന്ന NPK തോത് മുകളില്‍ കൊടുത്തത് വെച്ച് നോക്കിയാലും, ലഭ്യതയും, ഗുണവും ,പെട്ടെന്ന് പുളിച്ചു കിട്ടുന്നതും കടലപിണ്ണാക്കാണ്. എന്നാല്‍ പലതും ബാലന്‍സായി നല്ല രീതിയില്‍ വരാന്‍ എങ്ങിനെ പുളിപ്പിക്കാം എന്നതിനൊരുദാഹരണം നോക്കാം. ഇവിടെ ഒരു 5-kg-യാണ് മൊത്തം പുളിപ്പിക്കാനുള്ള വസ്തുക്കളെടുക്കുന്നത്.
(-കടലപിണ്ണാക്ക് 2-Kg) (വേപ്പിന്‍ പിണ്ണാക്ക് 0.5-kg half kg.-),(തേങ്ങാ പിണ്ണാക്ക് 0.5-kg half K.G)-(പച്ച ചാണകം 2-KG.) അങ്ങിനെ മൊത്തം വസ്തുക്കള്‍ 5-kg.
ഇതിലേക്ക് 5-or-6. ലിറ്റര്‍ വെള്ളമൊഴിച്ചാല്‍ ഇവ മൂടാന്‍ പാകത്തില്‍ ആയിരിക്കും.എനി ഗോമൂത്രം ചേര്‍ക്കണമെങ്കില്‍ ഒരു ലിറ്റര്‍ ഗോമൂത്രം ഈ വെള്ളത്തോടൊപ്പം ചേര്‍ക്കാം. ശീമക്കൊന്നയില ചേര്‍ക്കുന്നവരുണ്ടെങ്കില്‍ ചെറിയ തോതില്‍ അരച്ച് അതും ചേര്‍ക്കാം.
ഇത്തരത്തില്‍ ചെയ്ത ശേഷം ഇത് എല്ലാ ദിവസവും രണ്ട് നേരം നല്ല പോലെ ഇളക്കിക്കൊടുക്കുക.അഞ്ച് ദിവസം കഴിഞ്ഞാല്‍ ഇതില്‍ ഒരു 100-gram ശര്‍ക്കര പൊടിച്ചിടുക. കാരണം സഹായകരമായ സൂഷ്മാണുക്കളുടെ വളര്‍ച്ചക്ക് നല്ലതാണ്. ദിവസവും രണ്ട് നേരം ഇളക്കി കൊടുക്കുക എന്നത് പ്രധാനമാണ്.
7-to-10-ദിവസം കഴിഞ്ഞാല്‍ പത്തിരട്ടി വെള്ളം ചേര്‍ത്ത് ചെടികളുടെ ചുവട്ടിലൊഴിക്കാം.
അരിച്ചെടുത്ത് ഇലകളിലും തളിക്കാം നല്ല വളര്‍ച്ച കിട്ടും. ഇത്തരത്തില്‍ പുളിപ്പിക്കുമ്പോള്‍ എല്ലുപൊടി ചേര്‍ക്കണ്ട.കാരണം എത്രയാണോ എല്ലുപൊടി ചേര്‍ക്കുന്നത്. അതില്‍ ചെറിയ 2-4% തോതില്‍ നൈട്രജനുണ്ട്. മാത്രമല്ല ഫോസ്ഫറസ് 22% വരെ വളരേ കൂടുതലാണ്. മാത്രമല്ല എല്ലു പൊടിയില്‍ കാത്സ്യത്തിന്റെ അംശവും കാണും. അത് പുളിക്കല്‍ പ്രക്രിയയെ സാവദാനത്തിലാക്കിയേക്കാം (മാത്രമല്ല എല്ലുപൊടി അതിന്റെ തനത് ഘടനാപരമായിത്തന്നെ അതിലടങ്ങിയ ഫോസ്ഫറസിന്റെ (8%-)-ശതമാനം ചെടികള്‍ക്ക് പെട്ടെന്ന് വലിച്ചെടുക്കാവുന്ന തരത്തിലാണ്.
പിന്നെ ചാണകം. പച്ചചാണകമില്ലെങ്കില്‍ കൂടുതല്‍ ഉണങ്ങാത്തത്. ആട് വളം കോഴിവളം. ഏതും മിതമായി ഉപയോഗിക്കാം. ഇത്തരത്തില്‍ പുളിപ്പിച്ച വളം പത്ത് ദിവസം ഇടവിട്ട് കൊടുത്താല്‍ മതി. അതും സ്തിരമായി കൊടുത്തുകൊണ്ടിരിക്കരുത്. കാരണം ചെടികള്‍ക്ക് അവയുടെ വളര്‍ച്ചക്ക് ധാരാളമായി വേണ്ടി വരുന്ന 1)- പ്രാഥമിക മൂലകങ്ങളും.
2)-. ദ്വിതീയ മൂലകങ്ങളും സുലഭമായി ലഭിക്കുമ്പോള്‍ പെട്ടെന്ന് പുഷ്ടിപ്പോടെ അവ വളരും ആ വളര്‍ച്ചക്കനുസരിച്ചുള്ള 3)- സൂക്ഷ്മ മൂലകങ്ങളും ലഭിച്ചില്ലെങ്കില്‍ ചെടികള്‍ മുരടിക്കും. കാരണം അവ അടിവളമായി കൊടുത്ത ജൈവവളത്തില്‍ നിന്നും മണ്ണിലെ സ്വാഭാവിക പ്രക്രിയയിലൂടെ മാത്രമേ ലഭിക്കുന്നൂള്ളൂ എന്നതും നാം മനസിലാക്കണം. അതല്ല സൂക്ഷ്മ മൂലകങ്ങളുടെ കുറവ് ചെടികളില്‍ കാണുന്നു എങ്കില്‍ അവയെ സൂക്ഷ്മ മൂലകങ്ങളേ ഇലയില്‍ തളിച്ചു കൊടുക്കേണ്ടതായും വരും. കാരണം പ്രാഥമിക മൂലകങ്ങള്‍ , ദ്വിതീയ മൂലകങ്ങള്‍, സൂക്ഷമ മൂലകങ്ങള്‍ ഇവ ആനുപാതികമായി പരസ്പര പൂരകങ്ങളാണ്.
കടലപിണ്ണാക്കോ,വേപ്പിന്‍ പിണ്ണാക്കോ,തേങ്ങാ പിണ്ണാക്കോ മാത്രമായും പുളിപ്പിച്ചു കൊടുക്കാവുന്നതാണ്.
(അല്‍പം പച്ച കാലിവളം കൂടി ചേര്‍ത്താല്‍ വളരേ നന്നായിരിക്കും. സൂക്ഷ്മാണുക്കളുടെ വര്‍ദ്ധനവിന് നല്ലതാണ്).
തയ്യാറാക്കിയത്
അനില്‍ മോനിപ്പിള്ളി
Discussion about this post