നിത്യഹരിത സസ്യമാണ് അരേലിയ ചെടികൾ. അറുപത്തെട്ടോളം സ്പീസീസുകളുണ്ട് അരേലിയയിൽ. വെള്ളയും പച്ചയും കലർന്ന ഇലകളുള്ള വെരിഗേറ്റഡ് അരേലിയയെ കുറിച്ചാണ് ഇനി പറയുന്നത്. ചട്ടിയിൽ തിങ്ങി നിറഞ്ഞു നിൽക്കുന്നത് കാണാൻ തന്നെ പ്രത്യേക ഭംഗിയാണ്.
മണൽ ചേർന്ന മണ്ണാണ് അരേലിയ നടുന്നതിന് അനുയോജ്യം. മണൽ ലഭ്യമല്ലായെങ്കിൽ എംസാൻഡ് ഉപയോഗിച്ചാലും മതിയാകും. അല്പം ചാണക പൊടിയും ചേർക്കണം. അരേലിയയുടെ തണ്ടാണ് നടീലിന് ഉപയോഗിക്കുന്നത്. നടീലിന് ശേഷം കുറച്ചു ദിവസത്തേക്ക് നേരിട്ട് സൂര്യപ്രകാശം ലഭിക്കാത്തിടത്ത് വയ്ക്കുന്നതാണ് നല്ലത്.
വെർട്ടിക്കൽ പ്ലാന്റ് ആയും ഹാങ്ങിങ് പ്ലാന്റ് ആയും ബോർഡർ പ്ലാന്റ് ആയുമൊക്കെ ഉപയോഗിക്കാം ആരേലിയ . ഒത്തിരി വളപ്രയോഗം വേണ്ടതില്ല അരേലിയയ്ക്ക്. അരിയും ഉഴുന്നുമൊക്കെ കഴുകുന്ന വെള്ളം ഇടയ്ക്ക് ഒഴിച്ചു കൊടുത്താൽ മതിയാകും.
നേരിട്ടല്ലാത്ത സൂര്യപ്രകാശമാണ് അനുയോജ്യം. ആഴ്ചയിൽ രണ്ടു പ്രാവശ്യം നനച്ചാൽ മതിയാകും. നനയ്ക്കുന്നതിനു മുൻപ് മേൽമണ്ണിൽ ജലാംശം ഇല്ലെന്ന് ഉറപ്പുവരുത്തണം. വളരെ എളുപ്പത്തിൽ വളർത്തിയെടുക്കാവുന്നൊരു ചെടിയാണ് അരേലിയ. ഒത്തിരി വിലയുമില്ല ഇവയ്ക്ക്.
Discussion about this post