പൂന്തോട്ടത്തിൽ ഒരു പച്ചപ്പരവതാനി ആയാലോ… അങ്ങനെ തോന്നുന്നെങ്കിൽ അതിന് ഏറ്റവും അനുയോജ്യം ബോർഡർ ഗ്രാസ്സ് ആണ്. അരേലിയ ഗ്രാസ്സ്, സ്റ്റാർ ഗ്രാസ്സ്, എന്നൊക്കെ പേരുണ്ട് ബോർഡർ ഗ്രാസ്സിന്. ബോർഡർ ഗ്രാസ്സ് ഉപയോഗിച്ചുള്ള ഹാങ്ങിംഗ് ബോൾസ് അടിപൊളിയാണ്!!! ആർക്കും ഇഷ്ടമാകും.
ബോർഡർ ഗ്രാസ്സ് നടുമ്പോൾ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ പറയാം… ചകിരിച്ചോറും ചാണകവും മണൽ ചേർന്ന മണ്ണും ഏകദേശം ഒരേ അളവിൽ എടുത്തുവേണം നടീൽ മിശ്രിതം തയ്യാറാക്കുവാൻ. ചട്ടിയിലാണ് നടുന്നതെങ്കിൽ പോട്ടിംങ് മിക്സ്ചർ നിറച്ചതിനു ശേഷം ഗ്രാസ്സ് വെറുതെ കുത്തിവെച്ചാൽ മതിയാകും. ഒരു ചട്ടിയിൽ തന്നെ ഒന്നിലേറെ പോലെ പുൽതണ്ടുകൾ വയ്ക്കാവുന്നതാണ്. വെള്ളമില്ലാത്ത അവസ്ഥ ബോർഡർ ഗ്രാസ്സിന് അധികം സഹിക്കാൻ പറ്റുന്ന ഒന്നല്ല. അതുകൊണ്ടുതന്നെ ദിവസവും രണ്ടു പ്രാവശ്യം നനയ്ക്കുന്നത് നല്ലതായിരിക്കും. വളപ്രയോഗവും ആവശ്യമാണ്. ഇടയ്ക്ക് ചാണകവെള്ളം ഒഴിച്ചാലും മതിയാകും.
ഗ്രൗണ്ട് കവറിന് ബോർഡർ ഗ്രാസ്സ് ഉപയോഗിച്ചാൽ പ്രത്യേക ഭംഗിയാണ്. ആഗ്രഹിക്കുന്ന ആകൃതിയിലൊക്കെ എളുപ്പത്തിൽ വളർത്തിയെടുക്കാൻ കഴിയുന്നു എന്നത് ബോർഡർ ഗ്രാസ്സിനെ ഏവർക്കും പ്രിയപ്പെട്ടതാക്കുന്നു.
Discussion about this post