റോഡരികിലും പറമ്പിലുമെല്ലാം വളരെ സാധാരണയായി കാണുന്ന ചെടിയാണ് ഒടിയൻചീര. കള സസ്യങ്ങളിൽ പ്രധാനിയാണ്. റെയിൽ പൂച്ചെടി, സനിപൂവ്, കുമ്മിനിപച്ച, കുറികൂട്ടിചീര, മുറിയൻപച്ചില, എന്നൊക്കെ പേരുകളുണ്ട് ഒടിയൻചീരക്ക്. ട്രൈഡാക്സ് പ്രൊക്യുംബെൻസ് എന്നാണ് ശാസ്ത്രനാമം. ആസ്റ്ററേസിയെ സസ്യകുടുംബത്തിലെ അംഗമാണ്. അമേരിക്കയാണ് ജന്മദേശം.
നീളത്തിൽ അഗ്രം കൂർത്ത ഇലകളാണ് ഒടിയൻ ചീരയ്ക്ക് . ഡെയ്സി ചെടിയുടേതു പോലുള്ള പൂക്കൾ. നടുക്ക് മഞ്ഞനിറമുള്ള വെളുത്തതോ മഞ്ഞനിറത്തിലുള്ളതോ ആയ ഇതളുകൾ. കൃഷിയിടങ്ങളിലും പുൽത്തകിടികളും ചിലപ്പോഴൊക്കെ ഇവ ഒരു ശല്യമാവാറുണ്ട്.
പ്രൊക്യുംബെനെറ്റിൻ എന്ന ഫ്ളേവനോയിഡ് ഇവയുടെ പ്രത്യേകതയാണ്. അതുപോലെതന്നെ ആൽക്കയിൽ എസ്റ്ററുകളും സ്റ്റിറോളുകളും ട്രൈടെർപ്പീനുകളും ഒത്തിരിയുണ്ട് ഇവയിൽ.
ഔഷധ പ്രാധാന്യവുമുണ്ട് ഒടിയൻചീരയ്ക്ക്. ആയുർവേദത്തിൽ ഒത്തിരി അസുഖങ്ങൾക്ക് പരിഹാരമായി ഇവ ഉപയോഗിക്കുന്നു.
Discussion about this post