സുഗന്ധ വിളയായ ഇഞ്ചി പാചകത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. ഇഞ്ചിയുടെ ഔഷധഗുണങ്ങളും അനേകമാണ്. ഇഞ്ചിയിലെ പുതിയ താരമാണ് ഇൻഡോനേഷ്യൻ ഇഞ്ചി. ഭൂകാണ്ഡത്തിന് ചുവപ്പുനിറമുള്ളതുകൊണ്ട് ഇവയ്ക്ക് ചുവന്ന ഇഞ്ചി എന്നും വിളിപ്പേരുണ്ട്.
ഇവയുടെ തൈകളാണ് [ചിനപ്പ് ] നടുന്നതിന് ഉപയോഗിക്കുന്നത്. മേൽമണ്ണും മണലും ചാണകപ്പൊടിയും ചേർത്ത് മണ്ണ് തയ്യാറാക്കുക. അടിവളമായി ചാണക പൊടി നല്ലതുപോലെ ചേർക്കണം. ഗ്രോബാഗുകൾ ഉപയോഗിക്കുന്നതാണ് കൂടുതൽ വിളവു കിട്ടുന്നതിനു നല്ലത്. ആറേഴു മാസങ്ങൾക്കുശേഷം വിളവെടുക്കാം.
നാടൻ ഇഞ്ചിയെക്കാളും ഒത്തിരി ഔഷധഗുണങ്ങൾ ഇവയ്ക്കുണ്ട്. കീടബാധയും ഇവയ്ക്ക് കുറവാണ്. കറികളിലും മറ്റും ചേർക്കുമ്പോൾ നാടൻ ഇഞ്ചിയുടെ നേർപകുതി മതി ഇവ. അടുക്കളത്തോട്ടത്തിൽ ഇവയുടെ അംഗത്വം പരിഗണിക്കുന്നത് നല്ലതാണ്.
Discussion about this post