ഔഷധഗുണത്തിന്റെ കലവറയായ ഇലവര്‍ഗ്ഗമാണ് കെയ്ല്‍. എന്നാല്‍ നമ്മുടെ നാട്ടില്‍ കെയ്ല്‍ കൃഷി അത്ര സജീവമല്ല. ബ്രാസിക്ക ഒലീറേസിയ സസ്യകുടുംബത്തില്‍പ്പെട്ടതാണ് ഈ ഇലവര്‍ഗം. വിറ്റാമിന്‍ കെ, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി തുടങ്ങിയ ജീവകങ്ങളും തയാമിന്‍, റൈബോഫ്ളേവിന്‍, കാല്‍സ്യം, ഇരുമ്പ്, ഫോസ്ഫറസ് തുടങ്ങിയവയും ഇതില്‍ അടങ്ങിയിട്ടുണ്ട്. കറികള്‍, കട്‌ലറ്റ്, ജ്യൂസ് എന്നിവയെല്ലാമുണ്ടാക്കാന്‍ കെയ്ല്‍ ഉപയോഗിക്കാറുണ്ട്. കടുംപച്ച, ഇളംപച്ച, വയലറ്റ് നിറങ്ങളിലാണ് കെയ്ല്‍ കണ്ടുവരുന്നത്.
കോളിഫ്‌ളവറും കാബേജും കൃഷി ചെയ്യുന്നത് പോലെയാണ് കെയ്‌ലിന്റെ കൃഷിയും. നവംബര്‍, ഡിസംബര്‍ മാസങ്ങളാണ് കെയ്ല്‍ കൃഷിക്ക് അനുയോജ്യം. കാര്‍ഷിക വിപണന കേന്ദ്രങ്ങളില്‍ നിന്ന് കെയ്ല്‍ വിത്തുകള്‍ ലഭിക്കും. പ്രോട്രെയിലോ മറ്റോ വിത്തുകളുപയോഗിച്ച് തൈകള്‍ മുളപ്പിച്ച് ഏകദേശം 10 ദിവസം കഴിയുമ്പോള്‍ ഗ്രോബാഗിലേക്കോ മണ്ണിലേക്കോ മാറ്റിനടാം. വെള്ളം കെട്ടിനില്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.ചെറിയ രീതിയില്‍ വെയില്‍ ലഭിക്കുന്ന സ്ഥലങ്ങളിലാണ് വെക്കേണ്ടത്. വളപ്രയോഗം കൃത്യമായാല്‍ 25 ദിവസമാകുമ്പോഴേക്കും വിളവെടുക്കാന്‍ തുടങ്ങാം. അധികം മൂപ്പെത്തുന്നതിന് മുമ്പ് വിളവെടുക്കണം. കാരണം നന്നായി വളര്‍ന്നാല്‍ ഇലകളുടെ അറ്റം ചുരുണ്ടുപോകാന്‍ ഇടയാക്കും.
അഴുകല്‍ രോഗമാണ് കെയ്ല്‍ കൃഷിയെ ബാധിക്കാന്‍ സാധ്യതയുള്ള രോഗം. ഒരു ലിറ്റര്‍ വെള്ളത്തില്‍ 20 ഗ്രാം സുഡോമോണസ് ചേര്‍ത്ത് ഇലകള്‍ക്ക് താഴെ തളിച്ചു കൊടുക്കുന്നത് നല്ലതാണ്.
Discussion about this post