തെങ്ങിനെ ബാധിക്കുന്ന ഒരു പ്രധാന രോഗമാണ് ഫൈറ്റോഫ്‌തോറ പാമിവോറ എന്ന കുമിള്‍ മൂലം ഉണ്ടകുന്ന കൂമ്പ്ചീയല്‍ രോഗം. നാമ്പോല വാടി അഴുകി നശിക്കുന്നതാണ് കൂമ്പു ചീയലിന്റെ ലക്ഷണം. ഇളം തെങ്ങുകളിലായി മഴക്കാലത്താണ് കൂമ്പ് ചീയല്‍ രോഗം കൂടുതലായി കാണപ്പെടുന്നത്. കൂമ്പു ചീയല്‍ രോഗത്തെ ഫലപ്രദമായി നിയന്ത്രിക്കാനായി സിപിസിആര്‍ ഐ- കാസര്‍കോഡ് വികസിപ്പിച്ചെടുത്ത വളരെ ലളിതവും ഫലവത്തായതുമായ സാങ്കേതിക വിദ്യയാണ് ട്രൈക്കോഡെര്‍മകേക്ക്. ട്രൈക്കോഡെര്‍മ ഹര്‍സിയാനം എന്ന മിത്രകുമിള്‍ ചകിരിച്ചോറില്‍ വളര്‍ത്തിയെടുത്താണ് ട്രൈക്കോഡെര്‍മ കേക്ക് തയ്യാറാക്കുന്നത്. ട്രൈക്കോഡെര്‍മ കേക്ക് സാധാരണ സാഹചര്യത്തില്‍ ഒരു വര്‍ഷത്തോളം സൂക്ഷിക്കാവുന്നതാണ് .
ഉപയോഗക്രമം
• കൂമ്പു ചീയല്‍ രോഗത്തിനെതിരെ പ്രതിരോധ നടപടിയായി ട്രൈക്കോഡെര്‍മ കേക്ക് കാലവര്‍ഷാരംഭത്തിനും മുന്‍പായി ഓലക്കവിളുകളില്‍ വച്ചുകൊടുക്കുക
• നാമ്പോലയ്ക്കു ചുറ്റുമുള്ള രണ്ട് ഓലക്കവിളുകളിലായി ഓരോ ട്രൈക്കോകേക്ക് വീതം വച്ച് കൊടുക്കുക
• കുറഞ്ഞ ചിലവില്‍ വളരെ ഫലപ്രദമായി കൂമ്പുചീയലിനെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന ട്രൈക്കോഡെര്‍മ കേക്കുകള്‍ കണ്ണൂര്‍ കൃഷി വിഞ്ജാന കേന്ദ്രത്തില്‍ ലഭ്യമാണ്.
വിളിക്കേണ്ട നമ്പര്‍ : 8547675124
വില: Rs.5/ട്രൈക്കോകേക്ക്.
തയ്യാറാക്കിയത്
അനില്‍ മോനിപ്പിള്ളി
Discussion about this post