മൃഗങ്ങൾ ഇരപിടിക്കുന്ന കാര്യം നമുക്കറിയാം. ഇരപിടിക്കുന്ന ചെടികളെ കുറിച്ച് കേട്ടിട്ടുണ്ടോ? ചെടികളിലും ഉണ്ട് ഇരപിടിയൻമ്മാർ. ചില ഇരപിടിയൻമ്മാരെ നമുക്ക് പരിചയപ്പെടാം…
യൂട്രിക്യൂലേറിയ [ബ്ലാഡർവേർട്ട്]
ഈ ജനുസ്സിൽ വരുന്ന ചെടികളെല്ലാംതന്നെ ഇരപിടിയൻമാരാണ്. വെള്ളത്തിലാണ് ഇവ കൂടുതലായും വളരുന്നത്. അതുപോലെതന്നെ നനവുള്ള മണ്ണും ഇവയുടെ ഇഷ്ട സ്ഥലമാണ്. അടുത്തുവരുന്ന ചെറിയ ജീവികളെയൊക്കെ പയറു മണിയുടെ ആകൃതിയിലുള്ള സഞ്ചി പോലുള്ള കെണിയിൽ ഇവ വീഴിക്കുന്നു. കെണിയിൽ വീഴുന്ന ജീവികളെ ദഹിപ്പിക്കുന്നതിനായി ദഹനരസങ്ങളും ഇവ ഉല്പാദിപ്പിക്കുന്നുണ്ട്.
ഡ്രോസീറ [സൺഡ്യൂ]
ഇരപിടിയൻ സസ്യങ്ങളിൽ ഏറ്റവും വലിയ ജനുസ്സുകളിൽ ഒന്നാണ് ഇവയുടേത്. പശ [മ്യുസിലേജ്] ഉല്പാദിപ്പിക്കുന്ന ഗ്രന്ഥികൾ ഈ ചെടികളുടെ പ്രത്യേകതയാണ്. അടുത്തേക്ക് വരുന്ന പ്രാണികളും മറ്റും ഈ പശയിൽ ഒട്ടിപ്പിടിക്കുകയും ഇവ അതിനെ ആഹാരം ആക്കുകയും ചെയ്യും.
നെപ്പന്തസ് [മങ്കി കപ്പ് ]
ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് ഇവ കൂടുതലായും കാണുന്നത്. കുടം പോലെയുള്ള കെണികളാണ് ഇവയുടെ പ്രത്യേകത. ഈ കെണികൾ ആണ് ഇരകളെ വീഴ്ത്തുന്നതിനായി ഇവ ഉപയോഗിക്കുന്നത്. ഈ കുടങ്ങളിൽ ഉള്ള ദ്രാവകങ്ങൾ ഇരകളെ രക്ഷപ്പെടാൻ അനുവദിക്കാതെ പിടിച്ചുനിർത്തുന്നു. ഈ കെണികൾക്ക് അടപ്പു പോലുള്ള ഭാഗങ്ങളും ഉണ്ട്..
ഡയോണിയ [ വീനസ് ഫ്ലൈ ട്രാപ്പ് ]
എട്ടുകാലികളും വണ്ടുകളുമാണ് ഇവയുടെ ഇഷ്ട ആഹാരം. ഇരകൾ വന്നിരിക്കുമ്പോൾ കെണി തനിയെ അടയുകയും ഇരകൾ കെണിയിൽ പെട്ടുപ്പോവുകയും ചെയ്യുന്നു.
Discussion about this post