” സുസ്ഥിര കാർഷിക വികസനം കാർഷിക സംരംഭകത്തിലൂടെ ” എന്നതാണ് വൈഗ 2020 ൻറെ ആശയം .കാർഷിക മേഖലയിലെ 350 ലധികം പ്രദർശന സ്റ്റാളുകളും ഉണ്ട് .ജനുവരി 4 നു ആരംഭിച്ച വൈഗ 7 നു സമാപിക്കും .ബഹു.ഗവർണർ ശ്രീ.ആരിഫ് മുഹമ്മദ് ഖാൻ വൈഗയുടെ ഉദ്ഘാടനം നിർവഹിച്ചു. കൃഷി വകുപ്പ് മന്ത്രി ശ്രി. വി. എസ് സുനിൽ കുമാർ അധ്യക്ഷത വഹിച്ചു.സംസ്ഥാന കൃഷി വകുപ്പിന്റെ ‘ജീവനി’-നമ്മുടെ കൃഷി, നമ്മുടെ ആരോഗ്യം പദ്ധതി സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു . കേന്ദ്ര കൃഷി ഗ്രാമ വികസന സഹമന്ത്രി ശ്രി പർഷോത്തം കോദാഭായ് റുപാല ,പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ,മറ്റു മന്ത്രിമാർ തുടങ്ങിയവർ സംബന്ധിച്ചു .
പുരം നഗരിയെ കൃഷിയുടെ പുരം ആക്കി മാറ്റിയിരിക്കുവാണ് വൈഗ.കർഷകരും,സംരംഭകരും,ജനങ്ങളും അവശേത്തിലാണ് വൈഗയെ വരവേറ്റിരിക്കുന്നത് .
വിവിധ വിഷയങ്ങളിലുളള സെമിനാറുകൾ വർക്‌ഷോപ്പുകളും വൈഗയുടെ വേദികളിൽ നടക്കുന്നുണ്ട് .
വാഴ പഴത്തിന്റെ ഉല്പ്പാദനവും കയറ്റുമതിയും- സാധ്യതകൾ ,
സുസ്ഥിര കൃഷിയും മൂല്യ വർധനവും,സംസ്കരണം ,കയറ്റുമതി,വിപണന ശൃംഖല -നയപരമായ ഇടപെടലുകൾ ,
ചെറു ധന്യങ്ങൾ -പോഷക ആഹാരത്തിനും വരുമാനത്തിനും,
ഫ്‌ലോറി കൾച്ചർ & ലാന്റ്സ്കേപ്പിംഗ്,വാണിജ്യ പരമായ സാധ്യതകൾ ,
ചക്കയുടെ മൂല്യ വർദ്ധനവ്,മൂല്യ വർദ്ധനവ് തേനിൽ ,
നാളികേരത്തിന്റെ മൂല്യ വർദ്ധനവ്.ഗതാഗതം പാക്കേജിങ്,ലൈസൻസിങ്,സാങ്കതിക സഹായവും.സേവനങ്ങളും ,
സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം -നാഷണൽ ആൻഡ് സ്റ്റേറ്റ് ലെവൽ ,
കാർഷിക മേഖലയിൽ നൂതന പദ്ധതികൾ ,
സ്റ്റാർട്ടപ്പ് അനുഭവം പങ്കിടൽ,
പൈനാപ്പിൾ മൂല്യ വർദ്ധനവ് ,
കാർഷികോല്പ്പനകളുടെ ഭൗമ സൂചിക പദവി -ചെങ്ങാലി കോടൻ വാഴ പഴം,മറയൂർ ശർക്കര .
മൂല്യ വർദ്ധനവ് സുഗന്ധ വിളകളിൽ -കുരുമുളക്, ഏലം .
തുടങ്ങിയ അറിവും,ആവേശവും പകർന്നു നൽകിയ സെഷനുകൾ ആയിരിന്നു വൈഗയുടെ ആകർഷണം ..കൃഷിയുടെയും,മൂല്യ വർധിത ഉൽപ്പന്നങ്ങളുടെയും ഒരു ആഘോഷം ആണ് പൂരങ്ങളുടെ നാടായ തൃശൂരിൽ നടക്കുന്നത്
Discussion about this post