കൊടിയ വിഷമുള്ള ചെടിയാണ് ഹേംലോക്ക്. കാരറ്റ് കുടുംബത്തിലെ അംഗമാണ്. കൊനിയം മാക്കുലേറ്റം എന്നാണ് ശാസ്ത്രനാമം. ഇല മുതൽ വേര് വരെ വിഷമാണ് ഇവയ്ക്ക്. യൂറോപ്പാണ് ജന്മദേശം.
ഇവയിലുള്ള ആൽക്കലോയിഡുകളാണ് ഇവയ്ക്ക് വിഷസ്വഭാവം നൽകുന്നത്. ഇവയെ സ്പർശിക്കുന്നത് പോലും വിഷബാധ ഏൽക്കുന്നതിന് കാരണമാകുന്നു. നാഡീവ്യവസ്ഥയെയാണ് വിഷം ബാധിക്കുന്നത്. ചെറിയ അളവ് പോലും മരണകാരണമാകുന്നു. പുരാതന ഗ്രീക്കിൽ തടവുകാരെ മരണശിക്ഷയ്ക്ക് വിധിക്കുന്നതിന് ഈ ചെടി ഉപയോഗിച്ചിരുന്നു. അതുപോലെതന്നെ വിഷമുള്ള അമ്പുകൾ നിർമ്മിക്കുവാനും ഇവ ഉപയോഗിച്ചിരുന്നു. ഗ്രീക്ക് തത്വചിന്തകനായിരുന്ന സോക്രട്ടീസിന്റെ മരണത്തിന് കാരണം ഈ ചെടിയാണെന്നാണ് പറയപ്പെടുന്നത്.
ഇതൊക്കെയാണ് കഥയെങ്കിലും ഇത്രയും കൊടും വിഷമുള്ള ചെടിയെ ഭക്ഷിക്കുന്ന ഒരാളുണ്ട്. ഹേംലോക്ക് മോത്ത് എന്നാണ് പേര്. ഒരിനം ചിത്രശലഭം. അതുകൊണ്ടുതന്നെ ഹേംലോക്കിന്റെ വളർച്ചയെ നിയന്ത്രിക്കുവാൻ വേണ്ടി ഈ ശലഭങ്ങളെ ഉപയോഗിക്കാറുണ്ട്.
Discussion about this post