ഒരാള്‍ പൊക്കത്തില്‍ വളരുന്ന ഒരിനം നെല്ലാണ് പൊക്കാളി. ജൈവ സമ്പുഷ്ടവും ആരോഗ്യദായകവുമാണ് പൊക്കാളി അരി. വെള്ളപ്പൊക്കവും വെള്ളക്കെട്ടും അതിജീവിക്കാന്‍ കഴിയുന്ന ഇനം നെല്ലിനമാണ് പൊക്കാളി. ഈ ഇനം നെല്ലുപയോഗിച്ച് ചെയ്യുന്ന കൃഷി രീതിക്കും വിതയ്ക്കുന്ന വിത്തിനും കൃഷി നിലത്തിനും എല്ലാം പൊക്കാളി എന്നു തന്നെയാണ് പേര്.
ലവണാംശമുള്ള മണ്ണിലും വളരാനും വിളയാനും പൊക്കാളിക്ക് കഴിയുന്നു. ഉപ്പിന്റെ അംശം കൂടുതലുള്ള വെള്ളത്തിലാണ് ഇത് വളരുന്നത്. മഴക്കാലത്ത് വെള്ളത്തില്‍ മൂടി കിടന്നാലും ഈ നെല്‍ച്ചെടി ചീഞ്ഞു പോകില്ല. വെള്ളം വാര്‍ന്നു പോകുന്നതോടെ പൂര്‍വസ്ഥിതിയില്‍ കരുത്താര്‍ജിച്ച് നില്‍ക്കും. കേരളത്തില്‍ തൃശൂര്‍, മലപ്പുറം ജില്ലകളിലെ കോള്‍പ്പാടങ്ങളില്‍ പൊക്കാളി കൃഷി വ്യാപകമാണ്. കൂടാതെ കണ്ണൂര്‍, എറണാകുളം ജിലല്കളിലെ ചില ഭാഗങ്ങളിലും പൊക്കാളി കൃഷി ചെയ്യുന്നുണ്ട്.
എറണാകുളം വൈറ്റിലയിലാണ് പൊക്കാളി നെല്ല് ഗവേഷണ കേന്ദ്രം. 1 മുതല്‍ 8 വരെ ഇനങ്ങള്‍ വികസിപ്പിച്ചിട്ടുണ്ട്. വിത്ത് ഇവിടെ കിട്ടും.
Discussion about this post