ഓർക്കിഡ് കുടുംബത്തിൽപ്പെട്ട സസ്യമാണ് മരവാഴ. വാൻഡ എന്നാണ് ജനുസ്സിന്റെ പേര്. എൺപതോളം സ്പീസീസുകളുണ്ട് ഈ ജനുസ്സിൽ. ഹോർട്ടികൾച്ചർ മേഖലയിൽ ഒത്തിരി പ്രാധാന്യമുണ്ട് മരവാഴയ്ക്ക്. ഒത്തിരി നാൾ വാടാതെ നിൽക്കുന്ന നല്ല ഗന്ധമുള്ള മനോഹരമായ പൂക്കളാണ് ഇവയുടേത്.
മരങ്ങളിലോ മതിലുകളിലോ പറ്റിപ്പിടിച്ചു വളരുന്ന സസ്യങ്ങളാണിവ. വായുവിൽ നിന്നാണ് വെള്ളവും പോഷകങ്ങളും വലിച്ചെടുക്കുന്നത്. എപ്പിഫൈറ്റുകൾ എന്നാണ് ഇങ്ങനെയുള്ള സസ്യങ്ങളെ വിളിക്കുന്നത്. ഇവയുടെ കുടുംബാംഗങ്ങളിൽ പലരും ഇപ്പോൾ വംശനാശത്തിന്റെ വക്കിലാണ്. അതുകൊണ്ട് അങ്ങനെയുള്ള സ്പീസീസുകളുടെ കയറ്റുമതി എല്ലാ രാജ്യങ്ങളും നിരോധിച്ചിട്ടുമുണ്ട്.
ഓർക്കിഡുകളിൽ പ്രധാനിയാണ് മരവാഴ.
നീലനിറത്തിലുള്ള ഓർക്കിഡുകൾ അപൂർവ്വമാണ്. എന്നാൽ മരവാഴയിലെ ചില സ്പീസീസുകൾക്ക് നീല പൂക്കളാണ്. മൂന്ന് ആഴ്ചയോളം വരെ പൂക്കൾക്ക് ആയുസ്സുണ്ട്. ഈ കാരണങ്ങൾ കൊണ്ടുതന്നെയാണ് ഒരു വിഐപി പരിഗണന ഇവർക്ക് ലഭിക്കുന്നത്.
Discussion about this post