അത്രയേറെ ഇഷ്ടപ്പെട്ട് വാങ്ങി പരിപാലിച്ച് വളര്‍ത്തിയിട്ടും ചെടികള്‍ വാടിപ്പോകാറുണ്ടോ? അങ്ങനെ വരുമ്പോള്‍ എന്താണ് ചെയ്യാറുള്ളത്? മിക്കവാറും ആ ചെടിയെ ചട്ടിയോട് കൂടി ഉപേക്ഷിക്കുകയാണ് പലരും ചെയ്യുന്നത് എന്നാല്‍ ജീവനറ്റു പോയ ചെടികളെ തിരികെ ജീവിതത്തിലേക്ക് കൈപിടിച്ചുകൊണ്ടുവരാന്‍ ചില ഐഡിയകളുണ്ട്.
1. ജീവനില്ലാത്ത ഭാഗങ്ങള്‍ നീക്കം ചെയ്യുക
പ്രൂണിംഗ് ഉപകരണമോ അതല്ലെങ്കിലും കത്രികയോ എടുത്ത് ചെടിയിലെ വാടിപോയ ഭാഗങ്ങള്‍ കട്ട് ചെയ്തുമാറ്റുക. വാടിയതും മഞ്ഞനിറത്തിലുമുള്ള എല്ലാ ഇലകളും അതിന്റെ തണ്ടോട് കൂടി ഒഴിവാക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ ചെടിയ്ക്ക് അതിന്റെ ഊര്‍ജത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കുന്നു. അതുവഴി ചെടിയിലെ ബാക്കി ഭാഗങ്ങള്‍ക്ക് ജീവന്‍ പകരാന്‍ സാധിക്കും.
2. കമ്പോസ്റ്റ് ചേര്‍ക്കുക, മണ്ണ് വായുസഞ്ചാരമുള്ളതാക്കാം
കാലക്രമേണ ചട്ടിയിലെ മണ്ണ് കഠിനമായി മാറുന്നു. അതുകൊണ്ട് തന്നെ ഇടയ്ക്കിടെ മണ്ണ് വായുസഞ്ചാരമുള്ളതാക്കി നല്‍കാം. അങ്ങനെ ചെയ്യുമ്പോള്‍ ഒരു ലെയര്‍ കമ്പോസ്റ്റും ചേര്‍ത്തുകൊടുക്കാം. അത് വേരുകള്‍ക്ക് ഗുണകരമാണ്. ചെടിയെ കൂടുതല്‍ ആരോഗ്യമുള്ളതുമാക്കും.
3.. ചട്ടി മാറ്റാം
ചട്ടിയില്‍ വെച്ചിരിക്കുന്ന ചെടിയ്ക്ക് നന കൂടുതല്‍ ആവശ്യമായി വരുന്നത് ശ്രദ്ധയില്‍പ്പെടുമ്പോഴും, ചെടി ചട്ടിയേക്കാള്‍ വലുതാണെന്ന് തോന്നുമ്പോഴും ചട്ടി മാറ്റിക്കൊടുക്കണം. ചെറിയ ചട്ടിയില്‍ നിന്ന് ചെടിയുടെ വലിപ്പമനുസരിച്ച് വലിയ ചട്ടിയിലേക്ക് നട്ടുകൊടുക്കുക. ഇത് ചെടിയ്‌ക്കൊരു ഉണര്‍വ് നല്‍കും.
4. ‘ശുദ്ധമായ’ വെള്ളം നല്‍കാം
ഫ്‌ളൂറോയ്ഡ്, ക്ലോറിന്‍, കാല്‍സ്യം പോലുള്ള മിനറലുകള്‍ എന്നിവയല്ലാം ടാപ് വെള്ളത്തില്‍ ധാരാളം അടങ്ങിയിട്ടുണ്ടാകും. ഉദാഹരണത്തിന് മുള ചെടികള്‍ വാടിപോകാന്‍ വെള്ളത്തിലെ ക്ലോറിന്‍ കാരണമാകാറുണ്ട്. ആര്‍ഒ വെള്ളം, കിണര്‍ വെള്ളം അല്ലെങ്കില്‍ മഴവെള്ളം എന്നിവ നനയ്ക്കാന്‍ ഉപയോഗിക്കാം. ടാപ് വെള്ളമാണ് ഉപയോഗിക്കുന്നതെങ്കില്‍ ഒരു രാത്രി എടുത്തുവെച്ച ശേഷം ഉപയോഗിക്കാം. വെള്ളത്തിലെ ഉപ്പ് പാത്രത്തിന്റെ അടിയിലേക്ക് ഊര്‍ന്നിറങ്ങാന്‍ വേണ്ടിയാണിത്.
5. ശരിയായ ദിശ
ചെടിയുട ആരോഗ്യത്തില്‍ എന്തെങ്കിലും മാറ്റം കണ്ടാല്‍ സൂര്യപ്രകാശത്തിന്റെ അളവിലും ശ്രദ്ധിക്കുക. നല്ല രീതിയില്‍ പ്രകാശം ഇല്ലാതെ വരുന്നതും ചെടിയുടെ ആയുസ് കുറയ്ക്കാന്‍ കാരണമാകും.ാേഹ
Discussion about this post