കൺവോൾവുലേസിയെ സസ്യകുടുംബത്തിൽപ്പെട്ട തിരുതാളി യുടെ ശാസ്ത്രനാമം ഐപോമിയ ഒബ്സ്ക്യൂറ എന്നാണ്. ചെറുതാളി എന്നും അറിയപ്പെടുന്നു. ഇലയുടെ മധ്യഭാഗത്തുള്ള അടയാളം കൊണ്ടാണ് ഇവയ്ക്ക് തിരുതാളി എന്ന പേര് ലഭിച്ചത്.
ദശപുഷ്പങ്ങളിൽ ഒന്നാണ്. ശിവൻ ആണ് ദേവതാ സങ്കല്പം. വള്ളിച്ചെടിയാണ് തിരുതാളി. യൂറോഡിഓക്സിക്കോളിക് ആസിഡ് എന്ന സംയുക്തം ആദ്യമായി വേർതിരിച്ചെടുത്തത് തിരുതാളിയിൽ നിന്നാണ്. ഈ സംയുക്തത്തിന് കാൻസറിനെ ചെറുക്കുവാനുള്ള കഴിവുണ്ട്. അതുപോലെതന്നെ ഫ്രീറാഡിക്കലുകളെ നശിപ്പിക്കുന്ന ആന്റി ആക്സിഡന്റ് ആയി പ്രവർത്തിക്കുവാനും
ഇവയ്ക്ക് കഴിയും.
ഇവയുടെ ഇലകൾ ചില സ്ഥലങ്ങളിൽ പച്ചക്കറിയായും അതുപോലെതന്നെ സൂപ്പിലും ഉപയോഗിക്കുന്നു. കന്നുകാലി തീറ്റയായും ഇവ ഉപയോഗിക്കുന്നുണ്ട്. ഈ ഔഷധസസ്യം ആരോമാറ്റിക് ആസിഡ്, ട്രൈടെർപ്പീൻ, ഓർഗാനിക് ആസിഡ്, സ്റ്റിറോയിഡൽ ഗ്‌ളൈക്കോസൈഡ്, എന്നിവയാൽ സമ്പന്നമാണ്
Discussion about this post