ഒരു അലങ്കാരസസ്യമാണ് ആണ് കിങ്ങിണിപ്പൂ. അരിപ്പൂ എന്നും വിളിക്കും.
വെർബനേസിയെ സസ്യകുടുംബത്തിലെ അംഗമാണ്. ലന്റാന കമാറ എന്നാണ് ശാസ്ത്രനാമം. മിക്കയിടങ്ങളിലും ഇവ ഒരു അധിനിവേശ സസ്യമാണ് [ഇൻവേസീവ് സ്പെസിയസ് ]. പെട്ടെന്ന് പടർന്നു പിടിക്കാനുള്ള ഇവയുടെ കഴിവ് പ്രാദേശിക സസ്യങ്ങൾക്ക് ഒത്തിരി ദോഷമുണ്ടാക്കുന്നുണ്ട്. ഇവയെ ഒരു കള സസ്യമായിട്ടാണ് കാണുന്നത്. ചുറ്റുമുള്ള ചെടികളുടെ വളർച്ചയെ തടയും വിധം ചില രാസവസ്തുക്കൾ ഇവ പുറപ്പെടുവിക്കുന്നുണ്ട്. അല്ലീലോപതി എന്നാണ് അതിനെ പറയുന്നത്. നാൽക്കാലികൾക്ക് കിങ്ങിണിപ്പൂ വിഷമാണ്. ഇവയിലുള്ള ട്രൈടെർപ്പീൻ ആണ് ഇവയെ ഭക്ഷ്യയോഗ്യമല്ലാതാക്കുന്നത്. നാട്ടുവൈദ്യത്തിൽ ഇവയുടെ ഇലകൾ ക്യാൻസർ ത്വക്ക് രോഗങ്ങൾ, കുഷ്ഠം, ചിക്കൻപോക്സ്, അൾസർ, എന്നിവയുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്നുണ്ട്.
Discussion about this post