നീലത്താമരയാണ് അതെന്ന് നമുക്കറിയാം. കവികൾക്കും സാഹിത്യകാരന്മാർക്കും എന്തോ ഒരു പ്രണയമാണ് ഈ ചെടിയോട്. നീലത്താമരയുടെ കാവ്യ വർണ്ണനകൾ നമ്മൾ ഒത്തിരി കേട്ടിട്ടുണ്ട്. കവികളെ തെറ്റ് പറയാൻ പറ്റില്ല. അത്ര ആകർഷണീയത ഉണ്ട് നീലത്താമരക്ക്.
നിംഫിയ നൗചാലി എന്നാണ് നീലത്താമരയുടെ ശാസ്ത്രനാമം. തെക്ക്-കിഴക്കൻ ഏഷ്യയാണ് ജന്മദേശം. ബംഗ്ലാദേശിന്റെ ദേശീയ പുഷ്പമാണ് നീലത്താമര. വയലറ്റ് നിറത്തിലുള്ള ചുവന്ന അഗ്രങ്ങളുള്ള ഒത്തിരി ഇതളുകളോട് കൂടിയ പൂക്കൾക്ക് പറഞ്ഞറിയിക്കാനാകാത്ത ഭംഗിയാണ്. പൂക്കളുടെ സുഗന്ധവും ആകർഷണീയമാണ്.
നീലത്താമര ഇല്ലാത്ത ഗാർഡനുകൾ കാണാൻ കഴിയില്ല എന്ന് തന്നെ പറയാം. ഔഷധഗുണങ്ങളും ഒത്തിരിയുണ്ട് ഇവയ്ക്ക്. ആയുർവേദ മരുന്നുകളിലും ഇവ ഉപയോഗിക്കുന്നുണ്ട്. ദഹനസംബന്ധമായ അസുഖങ്ങൾക്ക് നീലത്താമര ഉപയോഗിക്കാറുണ്ട്. ചിലയിടങ്ങളിൽ ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്താറുണ്ട്. ഇവയുടെ കിഴങ്ങുകൾ ആണ് ഭക്ഷണത്തിനായി ഉപയോഗിക്കുന്നത്.
Discussion about this post