Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home ഔഷധസസ്യങ്ങൾ

ഒരു വീട്ടില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ടതായ അത്ഭുത ചെടികള്‍

Agri TV Desk by Agri TV Desk
October 23, 2021
in ഔഷധസസ്യങ്ങൾ
Share on FacebookShare on TwitterWhatsApp

മുരിങ്ങ ,പപ്പായ ,കറിവേപ്പ് ,പേര , ചെറുനാരകം …..ഇത്രയും ചെടികള്‍ ഒരു വീട്ടില്‍ നിര്‍ബന്ധമായും വേണം ….തെങ്ങ് പോലുള്ള കൃഷികളില്‍ ഇടവിളയായും ഇവ കൃഷിചെയ്ത് കൂടുതല്‍ നല്ല വിളവ് എടുക്കാം …

മുരിങ്ങ

എല്ലാ ഭാഗങ്ങളും നമ്മുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ നന്ന്
മുരിങ്ങയിലച്ചായ ശരീരവേദനയ്ക്കു ശമനമുണ്ടാക്കും…

ഏറെ ഔഷധഗുണമുള്ള ചെടിയാണ് മുരിങ്ങ. നമ്മുടെ പൂര്‍വികര്‍ക്ക് അതു നന്നേ ബോധ്യമുള്ളതുകൊണ്ടാണ് മുരിങ്ങ വീട്ടുവളപ്പിലും തൊടികളിലും സ്ഥാനം പിടിച്ചത്.കല്പവൃക്ഷം എന്ന് തെങ്ങിനെ വിളിക്കാം എങ്കില്‍ കല്പച്ചെടി എന്ന് മുരിങ്ങയെ വിശേഷിപ്പിക്കേണ്ടി വരും. അത്രയേറെ ഔഷധഗുണം മുരിങ്ങയ്ക്ക് ഉണ്ട്. മുരിങ്ങയുടെ ഒരു ഭാഗവും ഉപേക്ഷിക്കാന്‍ ഇല്ല. ഇല മുതല്‍ വേര് വരെ ഔഷധമായും ഉപയോഗിക്കുന്നു.

മുരിങ്ങയുടെ ഇല, പൂവ്, വിത്ത് തുടങ്ങി എല്ലാ ഭാഗങ്ങളും നമ്മുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ നന്ന്. വൈറ്റമിന്‍ സി, എ, കാത്സ്യം, പൊട്ടാസ്യം, ഇരുമ്പ്, പ്രോട്ടീന്‍ എന്നീ ധാതുക്കള്‍ക്കു പുറമെ ബീറ്റാ കരോട്ടിന്‍, അമിനോ ആസിഡ്, ആന്റീ ഓക്‌സിഡന്റ് ആയ ഫെനോലിക്‌സ്, കരോട്ടിനോയ്ഡ്, അസ്‌കോര്‍ബിക് ആസിഡ് മുതലായവ മുരിങ്ങയില്‍ അടങ്ങിയിരിക്കുന്നു.

മുരിങ്ങയിലയിലുള്ള വൈറ്റമിന്‍സി രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിന് സഹായകരമാണ്. നാരുകള്‍ അടങ്ങിയതിനാല്‍ ശോധനയ്ക്കു നന്ന്. മുരിങ്ങയില സ്ഥിരം കഴിക്കുന്നത് ബുദ്ധിശക്തി വര്‍ധിപ്പിക്കും. കുട്ടികളുടെ ശരീരപുഷ്ടിക്കും, കൃമിശല്യം ഒഴിവാക്കാനും രക്തശുദ്ധീകരണത്തിനും മുരിങ്ങയില കഴിക്കുന്നതു ഫലപ്രദമാണ്.

മുരിങ്ങയിലത്തോരന്‍ ദിവസവും കഴിക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാനും, മുലയൂട്ടുന്നവര്‍ക്കു മുലപ്പാല്‍ വര്‍ധിക്കാനും, പുരുഷബീജത്തിന്റെ ശരിയായ വളര്‍ച്ചയ്ക്കും സഹായകം. മുരിങ്ങയില തേന്‍ ചേര്‍ത്തു കഴിക്കുന്നത് തിമിര രോഗബാധ തടയുന്നു. മുരിങ്ങയില ജ്യൂസ് ഉപ്പിട്ടു കുടിച്ചാല്‍ വായുകോപം ഒഴിവാക്കാം. ചര്‍മരോഗങ്ങളും അകാലനരയും ഇല്ലാതാക്കി ചെറുപ്പം നിലനിര്‍ത്താനും ഇതു സഹായിക്കുന്നു. ഹൃദയം, വൃക്ക, കരള്‍ മുതലായ അവയവങ്ങളുടെ ആരോഗ്യത്തിനും, മൂലക്കുരു തടയുന്നതിനും ഉപകാരപ്രദമാണ്. മുരിങ്ങയില ഉപ്പുചേര്‍ത്ത് അരച്ച് നീരുള്ള ഭാഗങ്ങളില്‍ പുരട്ടിയാല്‍, നീര് വലിയുകയും വേദന കുറയുകയും ചെയ്യും. മുരിങ്ങയില ഇട്ടു വേവിച്ച വെള്ളത്തില്‍ ഉപ്പും നാരങ്ങാനീരും ചേര്‍ത്ത് കഴിക്കുന്നത് ജീവിതശൈലീ രോഗങ്ങള്‍ തടയും.

മുരിങ്ങയിലച്ചായ ശരീരവേദനയ്ക്കു ശമനമുണ്ടാക്കും. മുരിങ്ങയില ഉണക്കിപ്പൊടിച്ച് ഉപയോഗിച്ചാല്‍ മതി. ഇതിനായി മുരിങ്ങയില തണ്ടോടെ അടര്‍ത്തിയെടുത്ത് പേപ്പറില്‍ അമര്‍ത്തിപ്പൊതിഞ്ഞുവച്ച് എട്ട് മണിക്കൂ റിനുശേഷം എടുത്തു കുടഞ്ഞാല്‍ അനായാസം ഇലകള്‍ തണ്ടില്‍നിന്നു വേര്‍പെട്ടു കിട്ടും. ഇങ്ങനെ പൊടി ച്ചെടുത്ത പൊടി, വായു കടക്കാത്ത ടിന്നുകളിലോ കവറുകളിലോ സൂക്ഷിച്ചുവയ്ക്കാം.

അധികമായാല്‍ അമൃതും വിഷം എന്നു പറയുന്നതുപോലെ മുരിങ്ങ അമിതമായി കഴിച്ചാല്‍ ദഹനക്കേടും വയറിളക്കവുമുണ്ടാകാം. മുരിങ്ങ അബോര്‍ട്ടീവ് മെഡിസിന്‍കൂടി ആയതിനാല്‍ ഗര്‍ഭാവസ്ഥയിലെ ആദ്യമാസങ്ങളില്‍ ഇതു കഴിക്കരുത്.

ചെടിമുരിങ്ങ തയാറാക്കുന്ന വിധം

നല്ലയിനം വിത്തുകള്‍ തിരഞ്ഞെടുത്ത്, 6 മുതല്‍ 8 മണിക്കൂര്‍ വരെ വെള്ളത്തില്‍ കുതിര്‍ത്തിടുക. വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന വിത്തുകള്‍ ഒഴിവാക്കേണ്ടതാണ്. പിന്നീട് ചകിരിച്ചോര്‍മിശ്രിതത്തില്‍ വിത്തുകള്‍ പാകി നനയ്ക്കുക. രണ്ടാഴ്ച വളര്‍ച്ചയാകുമ്പോള്‍ മാറ്റി ചട്ടിയിലേക്ക് നടുക. ചട്ടികള്‍ തയാറാക്കുമ്പോള്‍ ചുണ്ണാമ്പ് ചേര്‍ത്ത മണ്ണ് ഉപയോഗിക്കുന്നതാണ് നല്ലത്. അടിവളമായി ചാണകപ്പൊടി, എല്ലുപൊടി, വേപ്പിന്‍പിണ്ണാക്ക്, ആട്ടിന്‍കാഷ്ഠം മിശ്രിതം നല്‍കാം. ഒരടി ഉയരം എത്തുമ്പോള്‍ അറ്റം നുള്ളിക്കൊടുക്കുന്നത് വശങ്ങളിലെ ശിഖരങ്ങള്‍ വേഗത്തില്‍ വളരാനും വിളവ് വര്‍ധിക്കാനും സഹായിക്കും. ഒരു പൊടിക്കൈ എന്ന നിലയ്ക്ക് കഞ്ഞിവെള്ളം ചെറുചൂടോടെ കടഭാഗത്തു തട്ടാതെ തടത്തില്‍ ഒന്നരാടം ഒഴിച്ചുകൊടുക്കുന്നതു കൊള്ളാം. മാതൃസസ്യത്തില്‍നിന്നു കമ്പ് മുറിച്ച് നട്ടും മുരിങ്ങ വളര്‍ത്താം. വെള്ളം കെട്ടിനില്‍ക്കാതിരിക്കാന്‍ മണ്ണ് കയറ്റിയിടുന്നതു നന്ന്….

പപ്പായ എന്ന ഔഷധലോകം

സൗന്ദര്യ വര്‍ധക വസ്തുവായും, രോഗമുക്തി നേടാനുള്ള ഔഷധമായും പ്രാചീന കാലം മുതല്‍ ഉപയോഗിച്ചു വരുന്ന ഒരു ഫലമാണ് പപ്പായ. കേവലം ഫലമെന്നതിലുപരി ചെടിയുടെ വിവിധ ഭാഗങ്ങളും അമൂല്യമായി കരുതേണ്ട വയാണ് .ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ,മലബന്ധ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ,തീപ്പൊള്ളലേറ്റതിന്റെ വ്രണങ്ങള്‍ ശമിക്കുന്നതിനും പപ്പായ അത്യുതമമാണ്. എന്നാല്‍ ! നമ്മുടെ വീട്ടുവളപ്പില്‍ നിന്ന് പപ്പായ അപ്രത്യക്ഷമായത് കുറച്ചുകാലങ്ങള്‍ക്ക് മുന്‍മ്പാണെങ്കിലും,ഒഴിവാക്കിയതിന്റെ പതിന്മടങ്ങ് രാജകീയമായാണ് പപ്പായയുടെ രണ്ടാം വരവും.

മണവും മധുരവും വെണ്ണപോലെ സ്ഥിരതയും ഒത്തിണങ്ങിയ പപ്പായയെ മാലാഖമാരുടെ ഫലം എന്ന് ക്രിസ്റ്റഫര്‍ കൊളംബസ് വിളിച്ചതില്‍ അത്ഭുതപ്പെടാനില്ല. അധികം സംരക്ഷണം നല്‍കിയില്ലെങ്കിലും അധികമായി ഫലം നല്‍കുന്ന ഒരു വിളയാണ് പപ്പായ.പ്രത്യേക സീസണായല്ലാതെ വര്‍ഷം മുഴുവന്‍ പപ്പായ ഫലം നല്‍കും.

വിറ്റാമിന്‍ സിയാണ് പപ്പായയില്‍ മുഖ്യമായി അടങ്ങിയിരിക്കുന്നത്. ഒപ്പം വിറ്റാമിന്‍ എ, ഇ, കെ, ബി എന്നിവയും അടങ്ങിയിട്ടുണ്ട്. കൂടാതെ ഫൈബര്‍, കാത്സ്യം, മഗ്‌നീഷ്യം, പൊട്ടാസ്യം, കോപ്പര്‍, എന്നീ ധാതുക്കളും ധാരാളം മിനറല്‍സും ഈ ഫലത്തില്‍ അടങ്ങിയിട്ടുണ്ട്. നല്ല മണവും സ്വാദും നല്‍കുന്നതിനോടൊപ്പം പഴുത്ത് പാകമായ പപ്പായ ചര്‍മ സൗന്ദര്യത്തിനും ഉപയോഗിക്കുന്നു.പോഷക സമൃദ്ധമായ പപ്പായ രക്തചംക്രമണ വ്യവസ്ഥയുടെ ശരിയായ പ്രവര്‍ത്തനത്തിന് സഹായിക്കുകയും വന്‍കുടലിലെ കാന്‍സറിനെ തടയുകയും ചെയ്യുന്നു. പപ്പായയിലടങ്ങിയിരിക്കുന്ന അസെറ്റോജെനിന്‍ എന്ന ഘടകമാണ് ഡെങ്കിപ്പനി, ക്യാന്‍സര്‍ ,മലേറിയ എന്നീ രോഗങ്ങളെ പ്രതിരോധിക്കുന്നു.

ആര്‍ട്ടീരിയോസ്‌ക്ളീറോസിസ്, പ്രമേഹം, ഹൃദ്രോഗം, കൊളസ്ട്രോള്‍ എന്നിവയെ നിയന്ത്രിക്കാന്‍ പപ്പായ എന്ന ഫലത്തിന് കഴിയും.

കപ്പളങ്ങ, കര്‍മൂസ, ഓമക്കാ എന്നീ പലപേരുകളിലും അറിയപ്പെടുന്ന പപ്പായ പോഷക മൂല്യങ്ങളുടെയും സ്വാദിന്റെയും കാര്യത്തില്‍ ഒട്ടും പിറകിലല്ല. ഇതിലടങ്ങിയിട്ടുള്ള ജീവകം റിബോഫ്ളാവിന്‍, അസ്‌കോര്‍ബിക്ക് ആസിഡ് എന്നിവയുടെ കാര്യത്തില്‍ മാമ്പഴത്തിനെയും വാഴപ്പഴത്തിനെയും പിന്തള്ളും. ജീവകങ്ങള്‍, ധാധുലവണങ്ങള്‍ എന്നിവയാല്‍ സമ്പന്നമാണ് പപ്പായ.പഴുത്ത പപ്പായയുടെ ഉപയോഗം കരളിന്റെയും പ്ലീഹയുടെയും വീക്കത്തെ ശമിപ്പിക്കുന്നു. ജീവാണു നാശകഗുണവും ഈ ഫലത്തിനുണ്ട് . ആവിയില്‍ വെച്ച് നന്നായി വേവിച്ചെടുക്കുന്ന ഇല ഇലക്കറിയായിട്ട് ഉപയോഗിക്കുന്നത് മഞ്ഞപ്പിത്തരോഗികള്‍ക്കും മൂത്രാശയരോഗികള്‍ക്കും വളരെനല്ലതാണ്. കൃമിശല്യം , വയറു വേദന, പനി എന്നീ അവസ്ഥകളിലും ഉപയോഗിക്കാവുന്നതാണ്.

കൃഷിരീതി

ഒരേക്കറില്‍ ഏകദേശം 1000 മുതല്‍ 1200 വരെ ചെടികള്‍ നടാവുന്നതാണ്. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ആണ് തൈകള്‍ മുളപ്പിക്കാന്‍ പറ്റിയ സമയം. ചെറിയ പോളിത്തീന്‍ ബാഗുകളില്‍ വിത്ത് പാകാവുന്നതാണ്. മണലും, കാലിവളവും വൃത്തിയാക്കിയ മണ്ണും ചേര്‍ത്തിളക്കി നിറച്ച് തയ്യാറാക്കിയ ബാഗുകളില്‍ പപ്പായവിത്ത് അഞ്ചു സെന്റിമീറ്റര്‍ താഴ്ചയില്‍ കുഴിച്ചു വയ്ക്കുക. തൈകള്‍ ആവശ്യാനുസരണം നനച്ചു കൊടുക്കണം.

രണ്ടു മാസം പ്രായമായ തൈകള്‍ മാറ്റി നടാവുന്നതാണ്. മെയ് ജൂണ്‍ മാസങ്ങളില്‍ മാറ്റി നടുന്നതാണ് ഉത്തമം. രണ്ടു മീറ്റര്‍ അകലത്തില്‍ അര മീറ്റര്‍ സമചതുരത്തില്‍ തയ്യാറാക്കിയ കുഴികളില്‍ മേല്‍മണ്ണും ജൈവവളവും കൂട്ടിയിളക്കിയ നടീല്‍ മിശ്രിതത്തില്‍ വേരുകള്‍ പൊട്ടാതെ മാറ്റിനടണം.

ജൈവവളം ചേര്‍ക്കുക. ചാണകമോ കമ്പോസ്റ്റോ പത്തുകിലോഗ്രം ഒന്നരമാസത്തെ ഇടവേളയില്‍ നല്‍കണം. കുറച്ചു കുമ്മായം ഇതിന്റെ കൂടെ ചേര്‍ക്കുന്നത് അമ്ലഗുണം കുറക്കാന്‍ സഹായിക്കും. രാസവളമായി 100 ഗ്രാം വീതം യൂറിയയും പൊട്ടാഷും 200 ഗ്രാം എല്ലുപൊടിയും ചേര്‍ത്തുകൊടുക്കുന്നത് ഉത്പാദനം കൂട്ടും. ചെടികളുടെ ചുവട്ടില്‍ വെള്ളം കെട്ടിക്കിടക്കാതെ നോക്കേണ്ടതും കളകള്‍ മറ്റെണ്ടതും അത്യാവശ്യമാണ്. ചെടികള്‍ പൂവിട്ടു തുടങ്ങുമ്പോള്‍ ആണ്‍ചെടികള്‍ ഉണ്ടെങ്കില്‍ പറിച്ചുമാറ്റേണ്ടതാണ്.

പപ്പായ വിഷമായി മാറുന്നത് എപ്പോള്‍

നമ്മുടെ വീട്ടു വളപ്പുകളില്‍ സര്‍വ സാധാരണമായി കാണുന്ന ഒരു പഴ വര്‍ഗം ആണ് പപ്പായ.പച്ചയായും പഴുത്തിട്ടും പപ്പായ മനുഷ്യര്‍ കഴിച്ചു വരുന്ന.പച്ച പപ്പായ ഉപ്പേരിയും കറിയും ഉണ്ടാക്കി ഭക്ഷിക്കുന്നു.പഴുത്ത മധുരമുള്ള പപ്പായ അല്ലാതെയും കഴിക്കുന്നു .വളരെ അധികം ആരോഗ്യ ഗുണങ്ങള്‍ ഉള്ള പപ്പായക്കും പാര്‍ശ്വ ഫലങ്ങള്‍ ഉണ്ട്.

ചില അവസ്ഥകളില്‍ പപ്പായ കഴിക്കുന്നത് ആരോഗ്യത്തിനു ദോഷം ചെയ്യാറുണ്ട് .ഔഷധ ഗുണങ്ങള്‍ ഏറെ ഉള്ള പപ്പായ വിഷത്തിന്റെ ഫലം നല്‍കുന്ന അവസരങ്ങളുമുണ്ട് .രക്ത സമ്മര്‍ദത്തിന് മരുന്ന് കഴിക്കുന്നവര്‍ ഒരു കാരണ വശാലും പപ്പായ അതിനൊപ്പം കഴിക്കരുത് .കാരണം രക്ത സമ്മര്‍ദം ക്രമാതീതമായി കുറച്ചു ആരോഗ്യത്തിനെ സാരമായി ബാധിക്കും ഇത്

മരണം വരെ സംഭവിക്കാവുന്ന ഒരു അവസ്ഥ ആണിത് .അത് പോലെ പുരുഷന്മാരുടെ പ്രത്യുത്പാദന ശേഷി കുറയ്ക്കുന്ന ഒരു പഴം ആണ് പപ്പായ .ബീജത്തിന്റെ അളവിനെയും ചലനത്തെയും ഇത് സാരമായി ബാധിക്കുന്നു .

പപ്പായയില്‍ അടങ്ങിയിരിക്കുന്ന ലാറ്റക്‌സ് പലരിലും അലര്‍ജി ഉണ്ടാക്കുന്നു .ഗര്‍ഭാവസ്ഥയില്‍ പപ്പായ കഴിക്കുന്നത് മൂലം അബോര്‍ഷന്‍ സംഭവിക്കാന്‍ ഇഡാ ഉണ്ട് .അതിനാല്‍ ഗര്‍ഭിണികള്‍ ആരംഭത്തില്‍ പപ്പായ കഴിക്കുന്ന ശീലം മാറ്റണം .പപ്പായയില്‍ അടങ്ങിയിരിക്കുന്ന പപ്പെയ്ന്‍ ജനതിക വൈകല്യങ്ങള്‍ ഉണ്ടാക്കുന്നു എന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു.

അധികമായി പപ്പായ കഴിക്കുന്നത് അന്ന നാളത്തിനു തടസ്സം ഉണ്ടാകുന്നതിനാല്‍ പപ്പായ കഴിക്കുന്നതില്‍ അല്പം ശ്രദ്ധിക്കേണ്ടതുണ്ട് .അധികമായാല്‍ അമൃതം വിഷം എന്ന് പറയും പോലെ ഒരു നിയന്ത്രണം ഏര്‍പ്പെടുത്തി വേണം പപ്പായ കഴിക്കുവാന്‍ …

കറിവേപ്പ്

മറ്റേത് ഔഷധ സസ്യത്തെക്കാളും ഏറെ സുപരിചിതമായ ഒന്നാണ് കറിവേപ്പ്. കാര്യം കഴിഞ്ഞാല്‍ കറിവേപ്പില പോലെ എന്ന പഴമൊഴി കേള്‍ക്കാത്തവര്‍ ആരും തന്നെയുണ്ടാകില്ല. അതുപോലെ തന്നെ കറിവേപ്പില ചേര്‍ക്കാത്ത ആഹാരപദാര്‍ഥങ്ങള്‍ കഴിക്കാത്തവര്‍ ഉണ്ടാകില്ല. ബാഷ്പശീല തൈലങ്ങളാല്‍ പൂരിതമായ ഇലകളോട് കൂടി വളരെ മന്ദഗതിയില്‍ വളരുന്ന ഈ സസ്യം പൂര്‍ണ്ണ വളര്‍ച്ച എത്തിയാല്‍ ഒരു ചെറു വൃക്ഷമാകും. ഈര്‍പ്പവും നീര്‍വാര്‍ച്ചയും ഉള്ള മണ്ണില്‍ കറിവേപ്പ് നന്നായി വളരും. വീടുകളില്‍ അടുക്കളക്ക് അടുത്താണ് കറിവേപ്പിന്റെ സ്ഥാനമെങ്കിലും സ്ഥല ലഭ്യതക്ക് അനുസരിച്ച് ഒന്നോ രണ്ടോ ചെടികള്‍ എവിടെ വേണമെങ്കിലും വളര്‍ത്താം. അതുപോലെ തന്നെ മണ്ചട്ടികളിലും മണ്ണ് നിറച്ച ചാക്കുകളിലും നടുകയാണെങ്കില്‍ ആവശ്യത്തിന് കറിവേപ്പില ലഭിക്കും. വേരില്‍ നിന്നും ഉണ്ടാകുന്ന മുകുളങ്ങള്‍ വേരോട് കൂടി മുറിച്ചെടുത്ത് നടാന്‍ ഉപയോഗിക്കാം. വിത്ത് പാകിയും തൈകള്‍ ഉത്പാദിപ്പിക്കാം. വളര്‍ന്നു വരുന്ന കരിവേപ്പില്‍ എപ്പോഴും അഞ്ചോ ആറോ സെറ്റ് ഇലകള്‍ നിലനിര്‍ത്തി മാത്രമേ ശേഖരിക്കാന്‍ പാടുള്ളൂ. അല്ലെങ്കില്‍ ഉണങ്ങിപോകാന്‍ ഇടയുണ്ട്.

ഭാരതീയരുടെ ആഹാരത്തിലെ പ്രധാനിയായ കറിവേപ്പില പല കഷായത്തിലും ചേരുന്നുണ്ടെങ്കിലും ദഹന സംബന്ധമായ അസുഖങ്ങള്‍ക്കും ആഹാരത്തിലെ വിഷാംശം നിരവീര്യം ആക്കുന്നതിനുമാണ് പ്രധാനമായും ഉപയോഗിച്ച് വരുന്നത്.

ഔഷധ ഉപയോഗങ്ങള്‍

കറിവേപ്പിന്റെ തളിരില ചവച്ചു തിന്നാല്‍ ചളിയും രക്തവും കൂടി പോകുന്ന അതിസാരം ശമിക്കും.

കറിവേപ്പില മോരില്‍ അരച്ച് കഴിക്കുന്നത് വായ്പുണ്ണ് മാറും

കറിവേപ്പിലയും വെളുത്തുള്ളിയും ജീരകവും മഞ്ഞളും ചേര്‍ത്ത് മോര് കാച്ചി

കഴിക്കുന്നത് കൊളസ്‌ട്രോള്‍ നിയന്ത്രിക്കാന്‍ നല്ലതാണ്.

കറിവേപ്പില പാലില്‍ അരച്ച് പുരട്ടിയാല്‍ വിഷജന്തുക്കള്‍ കടിച്ചിട്ടുണ്ടാകുന്ന ചൊറിച്ചില്‍ മാറും.

കറിവേപ്പിലയും മഞ്ഞളും കൂടി അരച്ച് പതിവായി കഴിക്കുകയാണെങ്കില്‍ അലര്‍ജി ശമിക്കും.

കറിവേപ്പില ചതച്ചിട്ട് വെള്ളം കുടിക്കുന്നത് വിഷശമനത്തിനും പനിക്കും ഫലപ്രദമാണ്.

കറിവേപ്പില ചവച്ചരച്ച് കഴിക്കുന്നത് മുടിയുടെ നര മാറാന്‍ നല്ലതാണ്.

കറിവേപ്പിന്റെ തൊലിയും കുരുമുളകും കൂടി മോരില്‍ അരച്ച് കലക്കി ചൂടാക്കി ധാര ചെയ്യുന്നത് തേള്‍ വിഷത്തിനു ഫലപ്രദമാണ്.

കറിവേപ്പില വാട്ടിപിഴിഞ്ഞ നീര് സേവിക്കുന്നത് ചര്‍ദ്ദിക്ക് ശമനമുണ്ടാക്കും.
കറിവേപ്പില ദിവസവും കഴിക്കുന്നത് ദഹനശക്തി വര്‍ദ്ധിപ്പിക്കും.

1 ടീസ്പൂണ്‍ കറിവേപ്പില നീരും ചെറുനാരങ്ങാ നീരും ആവശ്യത്തിന് പഞ്ചസാരയും ചേര്‍ത്ത് കഴിക്കുന്നത് ഗര്‍ഭാരംഭത്തിലുള്ള ഓക്കാനം, ചര്‍ദ്ദി എന്നിവ മാറുന്നതിന് നല്ലതാണ്.

കറിവേപ്പിലയിട്ട് തിളപ്പിച്ചാറിയ വെള്ളം പനിയുള്ളവര്‍ കുടിക്കുന്നത് ഉത്തമമാണ്.
കറിവേപ്പില 10 തണ്ടിന്റെ ഇലകള്‍, കുരുമുളക് 10 എണ്ണം, ഇഞ്ചി,പുളി, ഉപ്പ് എന്നിവ ആവശ്യത്തിന് ചേര്‍ത്ത് അരച്ച് കഴിച്ചാല്‍ ഈസ്‌നോഫീലിയ മാറും.

പേര അത്ര നിസാരക്കാരനല്ല

തൊടികളിലും വീട്ടുമുറ്റത്തും അധികം പരിചരണങ്ങളില്ലാതെ തന്നെ നന്നായി വളരുന്ന മരമാണ് പേര. അതിന്റെ ഫലമായ പേരക്കയുടെ ഗുണഗണങ്ങള്‍ വര്‍ണിച്ചാല്‍ തീരുകയില്ല. ഒരു ചിലവുമില്ലാതെ തന്നെ ആരോഗ്യ പരിപാലനത്തിന് പേരക്കായ നല്‍കുന്ന സഹായം ചില്ലറയല്ല. ദഹന പ്രശ്‌നങ്ങള്‍ മുതല്‍ പ്രമേഹത്തിനും കൊളസ്‌ട്രോളിനും എന്തിനേറെ കാന്‍സറിനെ പ്രതിരോധിക്കാന്‍ പോലും പേരക്കയ്ക്കു സാധിക്കും. വൈറ്റമിന്‍ എ, സി, വൈറ്റമിന്‍ ബി2, ഇ, കെ, ഫൈബര്‍, മാംഗനീസ്, പോട്ടാസ്യം, അയണ്‍, ഫോസ്ഫറസ് എന്നിവയാല്‍ സമ്പുഷ്ടമാണ് പേരക്ക. സാധാരണ വലിപ്പമുള്ള ഒരു ഓറഞ്ചിലുള്ളതിനേക്കാള്‍ നാലിരട്ടി വൈറ്റമിന്‍ സി ഒരു പേരയ്ക്കയിലുണ്ട് എന്ന് എത്രപേര്‍ക്കറിയാം? ദിവസം ഒരു ആപ്പിള്‍ കഴിച്ചാല്‍ ഡോക്ടറെ കാണാതെ ജീവിക്കാം എന്ന് പറയാറുണ്ട്. സത്യത്തില്‍ ഇത് ഏറെ ഇണങ്ങുക പേരക്കയുടെ കാര്യത്തിലാണ്. പേരയിലയും പേരത്തണ്ടുമെല്ലാം ആരോഗ്യ സംരക്ഷണത്തിനായി ഉപയോഗിക്കാം.
ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കാന്‍ ദിവസവും ഒരു പേരയ്ക്ക വീതം കഴിച്ചാല്‍ മതി. ഇതില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ സി, പൊട്ടാസ്യം എന്നിവ രക്തസമ്മര്‍ദം കുറയ്ക്കുകയും രക്തത്തില്‍ കൊഴുപ്പടിഞ്ഞു കൂടുന്നത് തടയുകയും ചെയ്യും. നേരിയ ചുവപ്പു കലര്‍ന്ന പേരയ്ക്ക പതിവായി കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. പേരയ്ക്കയില്‍ ധാരാളടങ്ങിയിരിക്കുന്ന വൈറ്റമിന്‍ സി ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും. സാധാരണ രോഗങ്ങളായ പനി, ചുമ, ജലദോഷം എന്നിവയില്‍ നിന്നു രക്ഷനേടാന്‍ ദിവസവും ഒരു പേരയ്ക്ക വീതം കഴിച്ചാല്‍ മതി. സാലഡായോ, ജ്യൂസായോ എങ്ങനെ വേണമെങ്കിലും പേരയ്ക്ക കഴിച്ച് രോഗങ്ങളില്‍ നിന്നു രക്ഷനേടാം. പുരുഷന്‍മാരിലെ പ്രോസ്റ്റേറ്റ് കാന്‍സര്‍, സ്തനാര്‍ബുദം, സ്‌കിന്‍ കാന്‍സര്‍, വായിലുണ്ടാകുന്ന കാന്‍സറുകള്‍ എന്നിവ തടയാന്‍ പേരയ്ക്ക കഴിക്കാം.
കാഴ്ച ശക്തി നിലനിര്‍ത്താന്‍ അത്യന്താപേക്ഷിതമായ പോഷകമാണ് വൈറ്റമിന്‍ എ. ഇതിനായി നിരവധി മരുന്നുകള്‍ വിപണിയില്‍ ലഭ്യമാണ് താനും. എന്നാല്‍ കണ്ണ് പോകാതിരിക്കാന്‍ കണ്ണുമടച്ച് വിശ്വസിച്ച് കഴിക്കാവുന്ന ഫലമാണ് പേരക്ക. കാരണം വൈറ്റമിന്‍ എയാല്‍ സമ്പുഷ്ടമാണ് പേരയ്ക്ക. വൈറ്റമിന്‍ എയുടെ അഭാവം മൂലമുണ്ടാകുന്ന നിശാന്ധത തടയാന്‍ പേരയ്ക്ക ധാരാളമായി കഴിച്ചാല്‍ മതി.പ്രായാധിക്യം മൂലവുള്ള കാഴ്ചക്കുറവു പരിഹരിക്കാന്‍ പതിവായി പേരക്കാ ജ്യൂസ് കുടിക്കാം.

ബുദ്ധിശക്തി വര്‍ദ്ധിപ്പിക്കാനും ചര്‍മ സൗന്ദര്യം കൂട്ടാനും തൈറോയിഡ് നിയന്ത്രിക്കാനുമെല്ലാം പേരയ്ക്കായെ ഒപ്പം കൂട്ടാം. പ്രമേഹം നിയന്ത്രിക്കാന്‍ ദിവസവും തൊലികളയാത്ത ഒന്നോ രണ്ടോ പേരയ്ക്കാ കഴിച്ചാല്‍ മതി. പേരക്ക മാത്രമല്ല പേരയുടെ ഇലയും വളരെ നല്ലതാണ്. പല്ല് വേദന, മോണരോഗങ്ങള്‍, വായ് നാറ്റം എന്നിവയകറ്റാന്‍ പേരയില സഹായിക്കും. പേരയുടെ ഒന്നോ രണ്ടോ തളിരില വായിലിട്ടു ചവച്ചാല്‍ മതി. വായ്‌നാറ്റം പോയ വഴിയില്‍ പിന്നെ പുല്ലുപോലും കിളിക്കില്ലത്രേ! വായ്നാറ്റമകറ്റാന്‍ വിപണിയില്‍ നിന്ന് വിലകൂടിയ മൌത്ത് വാഷുകള്‍ വാങ്ങി ഉപയോഗിക്കുന്നവര്‍ ധാരാളമുണ്ട്. എന്നാല്‍ ചിലവില്ലാത്ത മുത്ത് വാഷ് പേരയിലകൊണ്ട് നിങ്ങള്‍ക്ക് വീട്ടിലുണ്ടാക്കാം. അതെങ്ങനെയെന്നാല്‍ ഒരു പിടി പേരയിലയിട്ടു തിളപ്പിച്ച വെള്ളം ആറിയ ശേഷം അല്‍പം ഉപ്പു കൂടി ചേര്‍ത്താല്‍ മാത്രം മതി. വിപണിയില്‍ ലഭിക്കുന്ന ഏത് മൌത്ത് വാഷിനോടും കിടപിടിക്കുന്നതാണ് ഈ സിമ്പിള്‍ മൌത്ത് വാഷ്. മാത്രമല്ല ഇതു പതിവായി ഉപയോഗിച്ചാല്‍ ദന്തരോഗങ്ങളെ അകറ്റി നിര്‍ത്താം.
രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കാന്‍ ഉണക്കിപ്പൊടിച്ച പേരയിലയിട്ട വെള്ളം കുടിക്കാം. മാത്രമല്ല പേരയില ഉണക്കി പൊടിച്ചത് ചേര്‍ത്ത് വെള്ളം തിളപ്പിച്ചു കുടിക്കുന്നത് കൊളസ്‌ട്രോള്‍ കുറയാന്‍ സഹായിക്കും. ഇനിയുമുണ്ട് പേരയിലയുടെ വൈഭവം. അതിസാരവും അതിനോടനുബന്ധിച്ചുള്ള കടുത്ത വയറുവേദനയും മാറാന്‍ പേരയിലയിട്ടു വെന്ത വെള്ളം കുടിച്ചാല്‍ മതി. വയറുവേദനയും, ശോചനവും നിയന്ത്രിക്കാന്‍ പേരയിലക്കു കഴിയും. അതിസാരത്തിനു കാരണമായ ബാക്ടീരിയയെ നിയന്തിക്കാന്‍ പേരയിലയ്ക്കു കഴിയുമെന്ന് തെളിയിക്കപ്പെട്ടതാണ്.
പറഞ്ഞു തുടങ്ങിയാല്‍ എണ്ണിയാല്‍ തീരാത്ത ഗുണങ്ങളുണ്ട് പേരയ്ക്ക്. തൊടിയിലെ കുഞ്ഞുമരമായ പേര ആളു നിസാരക്കാരനല്ലെന്നു ഇപ്പോള്‍ മനസിലായില്ലേ…അപ്പോള്‍ പിന്നെ നിങ്ങളെന്തിനാണ് അമാന്തിക്കുന്നത്. പേരയുടെ കൈയ്യും പിടിച്ച് നടക്കാം ആരോഗ്യത്തിലേക്ക്…

ചെറുനാരങ്ങ

ചെറുനാരങ്ങ നമുക്ക് ആവശ്യമായ പോഷകങ്ങ ളും രോഗപ്രതിരോധ ഔഷധ ങ്ങളും രോഗശമന ഔഷധ ങ്ങളുമൊക്കെ ഒത്തുചേര്‍ന്ന ഒരു ദിവ്യഫലമാണ്.സാധാരണഗതിയില്‍ ചെ റുനാരങ്ങ ഉപയോഗിക്കുന്ന വരിലേറെ പേരും സോഡാ നാരങ്ങ കഴിക്കുന്നവരാണ്. ഉഷ് ണകാലത്ത് ദാഹമകറ്റാനും ക്ഷീണമകറ്റാനും ഉന്മേഷം പകരാനുമാണ് ഉപയോഗി ക്കുന്നത്.ഇതിലുമുപരി ഇതി ലടങ്ങിയ പോഷകത്തെകുറി ച്ചോ ഔഷധത്തെക്കുറിച്ചോ അധി കമാരും ശ്രദ്ധിച്ചുകാണു മെന്ന് തോന്നുന്നിലല്ല. മനസ്സിന് ഉണര്‍വ്വ് നല്‍കി ആമാശയ ത്തിനും, ഹൃദയത്തിനും , കരളി നു മൊക്കെ പ്രവര്‍ത്തനശേഷി കൊടുത്ത് ഉത്തേജക ഔഷധം കണക്കെ വര്‍ത്തിക്കുന്നതാണ് ചെറുനാരങ്ങ.ചെറുനാരങ്ങ ഉപ്പിലിട്ടതു കഴിച്ചാല്‍ വിശപ്പില്ലാ യ്മയും, ദഹനക്കുറവും ഇല്ലാതാ ക്കാം. തൊലി, കണ്ണ്, അസ്ഥി എന്നിവക്ക് കരുത്തും പ്രതിരോധ ശേഷിയും വര്‍ദ്ധിപ്പിക്കാന്‍ ചെറു നാരങ്ങ നീരില്‍ സമം തേന്‍ ചേര്‍ത്ത് കഴിക്കുന്നത് നലല്ലതാ ണ്.കുടവയര്‍ കുറക്കാന്‍ പഞ്ച സാരയോ ഉപ്പോ ചേര്‍ക്കാതെ ചെറുനാരങ്ങ കഴിക്കുന്നത് നല്ലതത്രേ. ലെമണ്‍ ടീയും, ലെമ ണ്‍ കോഫിയും രാജകീയ പാനീയം തന്നെ. തൊണ്ടവേദന യ്ക്കും ജലദോഷത്തിനും ചെറു നാരങ്ങാനീര് ചൂടുവെള്ളത്തില്‍ കഴിക്കുകവഴി ശമനംകിട്ടും.വിറ്റാമിന്‍ സിയുടെ കലവ റയാണ് ചെറുനാരങ്ങ. 100 ഗ്രാം ചെറുനാരങ്ങയില്‍ 63 ഗ്രാം വിറ്റാമിന്‍ സിയും ഒരു ശതമാനം കൊഴുപ്പും , 59 ശതമാനം കലോ റി, ഒന്നരശതമാനം മാംസ്യം, 0.09 ശതമാനം കാല്‍സ്യം, 0.07 ശത മാനം ധാതുലവണങ്ങള്‍, 1.3ശത മാനം നാര്, 10-9% അന്നജം, 84-6% ജലാംശം എന്നിവ അടങ്ങിയിരി ക്കുന്നു.താരനും അരിമ്ബാറയും ഇല്ലാതാക്കാന്‍ ചെറുനാരങ്ങ മുറിച്ചുരസിയാല്‍ മതി. മോണ പഴുപ്പ്, വായ്‌നാറ്റം എന്നിവ ഇല്ലാതാക്കാന്‍ ചെറുനാരങ്ങാ നീരും ഇരട്ടിപനനീരും ചേര്‍ത്ത് രണ്ടുനേരം വായില്‍ കവിളിയാല്‍ മതിയത്രെ. ചെറുനാരങ്ങ ഒരു സൗന്ദര്യദായക വസ്തുകൂടി യാണ്. ഷാംപു, സോപ്പ്, വാനിഷ്‌ക്രീം, ലോഷന്‍ ബാത്ത് എന്നിവയിലെ ഘടകം ചെറുനാര ങ്ങതന്നെ.

ചെറുനാരങ്ങ നാം കൂടുതലായും ഉപയോഗിക്കുന്നത് അച്ചാര്‍ ഉണ്ടാക്കാനാണ്.പിന്നെ നാം ലൈംജൂസ് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നു.കൂടാതെ ആരോഗ്യം സംരക്ഷിക്കാന്‍ ചെറുനാരങ്ങയെ വേറെ വിധത്തില്‍ ഉപയോഗിക്കാമെന്നത് നാം ഇപ്പോഴാണ് കേള്‍ക്കുന്നത് തന്നെ. ആരോഗ്യത്തിനും, സൗന്ദര്യ സംരക്ഷണത്തിനും, മുടിയുടെ സുരക്ഷയ്ക്കും ചെറുനാരങ്ങയ്ക്കുള്ള ഗുണങ്ങള്‍ പറഞ്ഞറിയിക്കേണ്ടതില്ലാലോ.

ആന്റി ഓക്‌സൈഡുകള്‍ ധാരാളമായി ചെറുനാരങ്ങയില്‍ അങ്ങെിയിട്ടുണ്ട്. നാരങ്ങയില്‍ അടങ്ങിയിരിക്കുന്ന വിറ്റമിന്‍ സി ആണ്. ഓരോരുത്തരുടെയും ശരീരത്തിന് ഏറ്റവും ആവശ്യമുള്ള വിറ്റമിന്‍ തന്നെയാണ് ഇതിലുമുള്ളത്. സിട്രിക് ആസിഡാണ് ഇതിലടങ്ങിയിരിക്കുന്ന ആസിഡ്. അതുകൊണ്ട് നമ്മുടെ ചര്‍മ്മത്തിലുണ്ടാവുന്ന എല്ലാ മാലിന്യങ്ങളെയും നീക്കം ചെയ്യാന്‍ ചെറുനാരങ്ങയ്ക്കു കഴിയും.

ചെറുനാരങ്ങയില്‍ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. അതു കൊണ്ട് ഇത് കഴിക്കുക വഴി രക്ത സമ്മര്‍ദ്ധം കുറയ്ക്കാന്‍ സാധിക്കും. വായനാറ്റമുള്ളവര്‍ക്ക് ചെറുനാരങ്ങയുടെ ഉപയോഗം വളരെ നല്ലതാണ്. കാരണം നമ്മുടെ വായയിലുള്ള ബാക്ടീരിയകളെ ഒഴിവാക്കന്‍ ചെറുനാരങ്ങയെപ്പോലെ നല്ലൊരു വസ്തുവില്ല.

ഒരുഗ്ലാസ് ഇളം ചൂവെള്ളത്തില്‍ ചെറുനാരങ്ങ പിഴിഞ്ഞ് അത് കുടിക്കുന്നത് വളരെ നല്ലതാണ്. നല്ലതാണെന്നു കരുതി എത്ര നാരങ്ങ വേണമെങ്കിലും പിഴിയാന്‍ പാടില്ല. ഒരു ഗ്ലാസ് ചൂടുവെള്ളം ആണെങ്കില്‍ അതില്‍ 5 മുതല്‍ 8 തുള്ളി വരെ ചെറുനാരങ്ങ പിഴിയാം.അധികം പിഴിയാന്‍ പാടില്ല. അത് ദോഷം ചെയ്യും.രാവിലെ സ്ഥിരമായി ഇങ്ങനെ കുടിച്ചാല്‍ നമ്മുടെ ദഹനപ്രക്രിയ സുഖമമാക്കാന്‍ സാധിക്കും. അതുവഴി നമുക്ക് വിശപ്പ് കുറയാന്‍ തുടങ്ങും.അതുകൊണ്ട് അമിതവണ്ണം കുറയ്ക്കാന്‍ വളരെ നല്ലതാണ്.

ഛര്‍ദ്ദി, മനംപുരട്ടല്‍ എന്നിവയ്ക്ക് ചെറുനാരങ്ങ മണക്കുന്നത് വളരെ നല്ലതാണ്.കൂടാതെ നമ്മുടെ കരളിന്റെ ആരോഗ്യത്തിന് ചെറുനാരങ്ങ വളരെ നല്ല മരുന്നാണ്.കരളാണ് നമ്മുടെ ശരീരത്തിലെ വിഷാംശങ്ങളെ പുറം തള്ളുന്നത്. ചെറുനാരങ്ങ ഉപയോഗിക്കുക വഴി കരളിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ സാധിക്കും. കൂടാതെ മൂത്രത്തില്‍ കല്ലിന് നല്ലൊരു മരുന്നാണ് ചെറുനാരങ്ങ. ഇതു വഴി മൂത്രത്തിലെകല്ല് അലിയിച്ചു കളയാനും സാധിക്കും. സോഡിയം കുറഞ്ഞാല്‍ ചെറുനാരങ്ങ പിഴിഞ്ഞ വെള്ളം കുടിക്കുന്നത് പെട്ടെന്നുള്ള സോഡിയത്തിന്റെ ക്രമം നിലനിര്‍ത്താന്‍ സാധിക്കും.

വൈറ്റമിന്‍ സി കൂടുതലുള്ളതിനാല്‍ രോഗ പ്രതിരോധ ശേഷിയുണ്ടാവും. അതു കൊണ്ട് പല രോഗങ്ങള്‍ വരുന്നതില്‍ നിന്നും ശരീരത്തെ താങ്ങി നിര്‍ത്താന്‍ ഇതുവഴി സാധിക്കും.സിട്രസ് വര്‍ഗ്ഗത്തില്‍ പെടുന്നതിനാല്‍ ശരീരത്തിലെ കൊഴുപ്പിനെ ഇല്ലായ്മ ചെയ്യാന്‍ സാധിക്കും.ചെറുചൂടുവെള്ളത്തില്‍ ചെറുനാരങ്ങ പിഴിഞ്ഞ് ആ വെള്ളം കൊണ്ട് വജൈന കഴുകുന്നത് അണുക്കളില്ലാതെ സംരക്ഷിക്കാന്‍ സാധിക്കും. കൂടാതെ ഇന്ന് ലോകം മുഴുവന്‍ മാറാരോഗമായി മാറിയ കാന്‍സര്‍ പോലുള്ള രോഗങ്ങളെ ഇല്ലാതാക്കാനും ഇതിന് കഴിയും. അതു കൊണ്ട് ചെറുനാരങ്ങയെ നിസാരക്കാരനായി കാണാതെ എല്ലാവരും ഇത് ഉപയോഗിക്കുന്നത് നല്ലതായിരിക്കും….

തയ്യാറാക്കിയത്
അനില്‍ മോനിപ്പിള്ളി

Tags: medicinal plant
ShareTweetSendShare
Previous Post

വളപ്രയോഗം ശരിയല്ലെങ്കില്‍ വാഴപ്പനി, പോള പൊളിച്ചില്‍, വെള്ളത്തൂമ്പ്, കുടം പൊട്ടല്‍…

Next Post

ഒരു ലക്ഷം രൂപ ശമ്പളം; യോഗ്യത പത്താംക്ലാസ്; കര്‍ഷകര്‍ക്ക് ദക്ഷിണകൊറിയയില്‍ ജോലി

Related Posts

ഔഷധസസ്യങ്ങൾ

ഔഷധഗുണമുള്ള കച്ചോലം കൃഷി ചെയ്യാം; മികച്ച വരുമാനം നേടാം

ഔഷധസസ്യങ്ങൾ

പനിക്കൂര്‍ക്ക വളര്‍ത്താം; ഔഷധമായും അലങ്കാരച്ചെടിയായും

ഔഷധസസ്യങ്ങൾ

അറിഞ്ഞിരിക്കാം മുക്കുറ്റിയുടെ ഔഷധഗുണങ്ങള്‍

Next Post

ഒരു ലക്ഷം രൂപ ശമ്പളം; യോഗ്യത പത്താംക്ലാസ്; കര്‍ഷകര്‍ക്ക് ദക്ഷിണകൊറിയയില്‍ ജോലി

Discussion about this post

കൂൺ കൃഷിയുടെ വിവിധ സാദ്ധ്യതകൾ തേടി കൃഷിമന്ത്രി പി. പ്രസാദും കർഷകരും ഹിമാചൽ പ്രദേശിലെ സോളൻ ഐ.സി.എ.ആർ കൂൺ ഗവേഷണ കേന്ദ്രം സന്ദർശിച്ചു

ഉരുളക്കിഴങ്ങ് കൃഷി വ്യാപിപ്പിക്കുന്നതിന് പഞ്ചാബ് ഹോർട്ടിക്കൾച്ചർ മിഷനുമായി കൈ കോർക്കും – കൃഷിമന്ത്രി പി. പ്രസാദ്

അഞ്ചുവർഷം പിന്നിട്ടു; കർഷക ക്ഷേമ ബോർഡ് നിലവിൽ വന്നില്ല

വേനലിൽ വിളവെടുക്കണം! തണ്ണിമത്തൻ എപ്പോൾ കൃഷി ചെയ്യണം?

Arali

തൊടിയിലെ വിഷസസ്യങ്ങൾ

ഒരു കപ്പിന് 56,000 രൂപ റെക്കോർഡ് തിളക്കത്തിൽ കാപ്പി

തിപ്പലി കൃഷി ചെയ്യാം ; കിലോയ്ക്ക് 1200 രൂപ വരെ

stevia

പഞ്ചസാരയെക്കാൾ 30 ഇരട്ടിമധുരം! അല്പം സ്പെഷ്യലാണ് ഈ തുളസി

ഡോക്ടറാവണം എന്ന സ്വപ്നം ഉപേക്ഷിച്ച് കർഷകനായി മാറിയ ആകാശ്

ഓണ വിപണിയിൽ തിളങ്ങി കുടുംബശ്രീ ; നേടിയത് 40.44 കോടി

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies