Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home അറിവുകൾ

വളപ്രയോഗം ശരിയല്ലെങ്കില്‍ വാഴപ്പനി, പോള പൊളിച്ചില്‍, വെള്ളത്തൂമ്പ്, കുടം പൊട്ടല്‍…

Agri TV Desk by Agri TV Desk
October 22, 2021
in അറിവുകൾ
14
SHARES
Share on FacebookShare on TwitterWhatsApp

ഏറ്റവും കൂടുതല്‍ ലാഭവും എന്നാല്‍ നഷ്ട സാധ്യതയും ഉള്ള കൃഷിയാണ് ഓണവാഴ കൃഷി. കൃത്യമായ ആസൂത്രണം നടീല്‍ സമയത്തിന്റെ കാര്യത്തിലും വള പ്രയോഗത്തിലും നനയിലും ഉണ്ടെങ്കില്‍, കാറ്റു ചതിച്ചില്ലെങ്കില്‍ മികച്ച വരുമാനം ഉറപ്പ്.

ശാസ്ത്രീയ പരിപാലന മുറകള്‍ പാലിക്കുകയും ഓരോ നാലില വരുമ്പോഴും സന്തുലിതമായ വളപ്രയോഗം നടത്തുകയും പ്രകൃതി ക്ഷോഭങ്ങളില്‍ നിന്നും രക്ഷിക്കാന്‍ വിള ഇന്‍ഷുര്‍ ചെയ്യുകയും കുല വരുമ്പോള്‍ വാഴയ്ക്ക് അത്യാവശ്യം താങ്ങു കൊടുക്കുകയും കുറച്ചൊക്കെ കുടുംബദ്ധ്വാനം ഉപയോഗിക്കുകയും ചെയ്താല്‍ ഒരു വാഴയ്ക്ക് 170-180 രൂപ ചെലവ് വന്നേക്കാം.

നാല് ശതമാനം പലിശക്ക് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പ്രയോജനപ്പെടുത്തുകയും ആകാം. വിളവെടുക്കുമ്പോള്‍ 10-12 കിലോ ഉറപ്പാണ്. കിലോയ്ക്ക് 56-60രൂപ കൂട്ടിയാല്‍ തന്നെ 500-600രൂപ ഒരു വാഴയില്‍ നിന്നും കിട്ടും. കോസ്റ്റ് -ബെനെഫിറ്റ് റേഷ്യോ 1:3.സ്വന്തം അധ്വാനം കൂടുതല്‍ പ്രയോജനപ്പെടുത്താമെങ്കില്‍ ചെലവ് 120-130 രൂപയില്‍ ചെലവൊതുക്കാം.

നേന്ത്ര വാഴ കൃഷിയ്ക്ക് നല്ല തുറസ്സായ സ്ഥലം നിര്‍ബന്ധമാണ്. വെള്ളക്കെട്ട് ഒരു കാരണവശാലും ഉണ്ടാകരുത്. രണ്ടു മീറ്റര്‍ അകലം വാഴകള്‍ തമ്മില്‍ കൊടുത്തില്ലെങ്കില്‍ ഇലപ്പുള്ളി രോഗം ഗുരുതരമാകും. കന്ന് നന്നായി വൃത്തിയാക്കി തിളച്ച വെള്ളത്തില്‍ 20സെക്കന്റ് മുക്കി പച്ചചാണക കുഴമ്പില്‍ മുക്കി വെയിലത്തുണക്കി നടണം. അടിസ്ഥാന വളമായി 10കിലോ അഴുകി പൊടിഞ്ഞ ചാണകപ്പൊടി, കാല്‍ കിലോ വീതം എല്ലുപൊടി, വേപ്പിന്‍ പിണ്ണാക്ക് എന്നിവ കന്നിന് ചുറ്റുമായി മണ്ണുമായി ചേര്‍ത്ത് കരിയിലകള്‍ കൊണ്ട് പുതയിടണം.

ഓരോ വളപ്രയോഗത്തിനും പത്തു ദിവസം മുന്‍പ് 100ഗ്രം കുമ്മായം വാഴയ്ക്ക് ചുറ്റുമായി അകലത്തില്‍ വിതറി മണ്ണിലെ പുളിപ്പിനെ മെരുക്കണം.
രണ്ടാം മാസത്തിലും നാലാം മാസത്തിലും സൂക്ഷ്മമൂലക മിശ്രിതം കൊടുക്കണം. ഓരോ മുപ്പതു ദിവസം കൂടുമ്പോഴും അല്ലെങ്കില്‍ നാലില വരുമ്പോഴും ഒരു വളപ്രയോഗം വേണം. അങ്ങനെ കുലയ്ക്കുന്നതിനു മുന്‍പ് അഞ്ച് തവണയും കുല വന്ന് അവസാന പടല വിരിയുമ്പോള്‍ കൂമ്പൊടിച്ചു അവസാന വളവും കൊടുത്ത് മണ്ണടുപ്പിച്ചാല്‍ പിണ്ടിപ്പുഴു വരാതെ സഹായിക്കും.

മിടുക്കുണ്ടെങ്കില്‍ ഇടവിള ചെയ്തും ഇട വരുമാനം നേടാം. വള്ളിപ്പയര്‍ ആദായ ഇടവിള. ഒടുവില്‍ വിളവെല്ലാം എടുത്ത് കഴിഞ്ഞ്, വളമായി വാഴച്ചുവട്ടില്‍ അടുപ്പിക്കുകയും ചെയ്യാം.

നനച്ചു വളര്‍ത്തുന്ന നേന്ത്രവാഴക്കൃഷിയില്‍ വളപ്രയോഗത്തിന്റെ കൂടുതലോ കുറവോ കൊണ്ട് ഉണ്ടാകുന്ന ഒരു പിടി പ്രശ്‌നങ്ങള്‍ ഉണ്ട്. അത് ഉണ്ടാകാതെയും ഉണ്ടായാല്‍ കൃത്യമായി പരിഹരിച്ചും പോകാന്‍ ഒരു കര്‍ഷകന് കഴിയണം. അതിന് അറിവ് നേടണം. കൃഷി വകുപ്പിന്റെ കേരള കര്‍ഷകന്‍ വായിക്കണം.

എന്തൊക്കെ ആണ് നേന്ത്രവാഴയില്‍ വളപ്രയോഗവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍?

കുട്ടികളില്‍ ഭക്ഷണക്കുറവ് മൂലം ഉള്ള അവസ്ഥയെ Malnutrition എന്ന് പറയും. ഇത് പോലെ വാഴയിലും വരാം. വളം കുറഞ്ഞുള്ള പ്രശ്‌നങ്ങള്‍, അമിതമാകുമ്പോള്‍ ഉള്ള പ്രശ്‌നങ്ങള്‍. കുറവുണ്ടെങ്കില്‍ പിന്നെ വേഗം അറിയാം. മഞ്ഞളിപ്പ്, ഇലകള്‍ വരാന്‍ താമസം, ചുരുള്‍ നിവരാന്‍ വൈമനസ്യം, വിരിവ് കുറവ്.

പക്ഷെ വളം കൂടുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ വലിയ വില കൊടുക്കേണ്ടി വരും.

പോള പൊളിച്ചില്‍ :- അമിതമായി നൈട്രജന്‍ വാഴയില്‍ എത്തിയാല്‍ (ചാണകം, കോഴി വളം, യൂറിയ, ഫാക്റ്റം ഫോസ്, മറ്റ് സാന്ദ്രീകൃത ജൈവ വളങ്ങള്‍ )ഒരേ സമയം പല രൂപത്തില്‍ ചെടിയില്‍ എത്തുമ്പോള്‍ പോളകള്‍ പൊളിഞ്ഞു തുടങ്ങും. അത് Mall ന്യൂട്രിഷന്റെ ലക്ഷണമാണ്. മുളയിലേ നുള്ളണം. അടുത്ത വളത്തില്‍ നൈട്രജന്റെ കാര്യത്തില്‍ മിതത്വം പാലിക്കണം. പൊട്ടാഷ് അല്പം കൂട്ടി നല്കണം.

വാഴപ്പനി :- ഇത് പാട്ടകൃഷി ചെയ്യുന്ന തോട്ടങ്ങളില്‍ കൂടുതല്‍ കാണാം. അമിതമായ രാസ വള പ്രയോഗം, ലുബ്ധിച്ചുള്ള ജൈവ വള പ്രയോഗം, പൊട്ടാഷ് വേണ്ടത്ര ചേര്‍ക്കാത്ത വള പ്രയോഗ രീതി, ഫാക്റ്റം ഫോസ് കൂടിയ അളവില്‍ കുറെ വര്ഷങ്ങളായി നല്‍കുമ്പോള്‍ ഉണ്ടാകുന്ന നൈട്രജന്‍ -പൊട്ടാസ്യം അസന്തുലിതാവസ്ഥ.വാഴകൈകള്‍ ഒടിഞ്ഞു പോളയില്‍ വെള്ളം കെട്ടി അഴുകി പോകും. തൊട്ടാല്‍ നല്ല ചൂട് തോന്നും (അതാണ് പനി എന്ന് ഉദ്ദേശിച്ചത് ). ഇലകള്‍ ആയുസ്സറാതെ ഉണങ്ങും. വാഴയ്ക്കനുസരിച്ചു കുലകള്‍ക്കു വലിപ്പം ഉണ്ടാകില്ല.

വെള്ളതൂമ്പ് :-അമിതമായി നൈട്രജന്‍ പ്രയോഗം തുടരുമ്പോള്‍ (പോള പോളിയല്‍ കണ്ട് തുടങ്ങിയിട്ടും ഗൗനിക്കാതെ ) അമിതമായ ജലസേചനവും കൂടി ആകുമ്പോള്‍ ആഴ്ചയില്‍ ഒരില എന്ന കണക്കിന് വിരിയേണ്ട ഇലകള്‍ പ്രായം തികയാതെ പച്ച നിറം ഇല്ലാതെ വെള്ള നിറത്തില്‍ തള്ളി വന്ന് അഴുകുന്ന ലക്ഷണം.അപ്പോള്‍ നൈട്രജന്‍ മിതമാക്കണം, പൊട്ടാഷ് കൂടുതല്‍ കൊടുക്കണം. നന അല്പം കുറയ്ക്കണം

ക്യടം പൊട്ടല്‍ :-വാഴക്കുല പുറത്ത് കാണുമ്പോള്‍ തെക്കന്‍ കേരളത്തില്‍ കുടം വന്നു എന്ന് പറയും. അമിതമായ നൈട്രജന്‍, പൊട്ടാസ്യത്തിന്റെയും കാല്‍സിയത്തിന്റെയും കുറവ് എന്നിവ മൂലം പടല വിരിയുന്നതിന് മുന്‍പ് തന്നെ കുടം പൊട്ടി താഴെ കിടക്കും. അതിലും സങ്കടകരമായ ഒരു കാഴ്ച വാഴ കൃഷിയില്‍ ഇല്ല.

തയ്യാറാക്കിയത്

പ്രമോദ് മാധവന്‍
കൃഷി ഓഫീസര്‍
ചാത്തന്നൂര്‍ കൃഷിഭവന്‍

 

 

 

Tags: Banana
Share14TweetSendShare
Previous Post

അകത്തളത്തിലൊരു അഗ്ലോണിമ

Next Post

ഒരു വീട്ടില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ടതായ അത്ഭുത ചെടികള്‍

Related Posts

അറിവുകൾ

ആശാളി വിത്തിനെ കുറിച്ച് കേട്ടിട്ടുണ്ടോ?

budding malayalam
കൃഷിരീതികൾ

ബഡിങ് പലവിധം .. ഓരോ രീതിയും മനസിലാക്കാം

അറിവുകൾ

ബ്രഹ്മിയുടെ ഈ ആരോഗ്യ ഗുണങ്ങൾ അറിയാമോ?

Next Post

ഒരു വീട്ടില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ടതായ അത്ഭുത ചെടികള്‍

Discussion about this post

Supplyco

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന വരുമാനം സ്വന്തമാക്കി സപ്ലൈകോ

univeristy

കൃഷിയെ കുറിച്ച് അറിയേണ്ടതെല്ലാം ഒറ്റക്ലിക്കിൽ

passion fruit

ലളിതമായ കൃഷി മികച്ച വില ; പാഷൻ ഫ്രൂട്ട് കൃഷി പാഷനാക്കാം

ഡ്രിപ്, സ്പ്രിംഗ്ലർ ജലസേചനരീതികൾ സ്ഥാപിക്കുന്നതിന് ധന സഹായം

തെരുവുനായ നിയന്ത്രണം; നിയമനിർമാണത്തിനൊരുങ്ങി കേരളം

കേരളത്തിന്റെ സമുദ്രോത്പന്ന മേഖലയിൽ കടുത്ത പ്രതിസന്ധി; കെട്ടിക്കിടക്കുന്നത് കോടികളുടെ ചെമ്മീൻ

vegetables

പച്ചക്കറി വില കുതിക്കുന്നു

ദേശീയ ഗോപാൽരത്ന പുരസ്കാരം-2025 : ഇപ്പോൾ അപേക്ഷിക്കാം

കുട്ടനാട്ടിൽ ആധുനിക മത്സ്യകൃഷി വികസനത്തിന് പദ്ധതി

കടം വാങ്ങി തുടങ്ങിയ അഗ്രി സ്റ്റാർട്ട്പ്പ് ; ഇപ്പോൾ 24 ക്കാരൻ പ്രിൻസിന്റെ വാർഷിക വരുമാനം 2.5 കോടി

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies