സുഗന്ധവ്യഞ്ജനങ്ങളുടെ റാണി എന്ന് പറയുമ്പോൾ തന്നെ നമുക്കറിയാം അത് ഏലം ആണെന്ന്. ഡിസംബർ മാസത്തിൽ തണുത്ത് വിറച്ചിരിക്കുമ്പോൾ ഏലക്കായ ഇട്ട് തിളപ്പിച്ച ഒരു ചായ കുടിക്കുവാൻ ആരാണ് ഇഷ്ടപ്പെടാത്തത്? ഓർക്കുമ്പോൾ തന്നെ വായിൽ കപ്പലോടും.
ഇഞ്ചിയുടെ കുടുംബത്തിലെ അംഗമാണ് ഏലം. എലിറ്റേരിയ കാർഡമം എന്നാണ് ശാസ്ത്രനാമം. ഇന്ത്യയിൽ കേരളത്തിലും ആസ്സാമിലും ആണ് ഏലം കൂടുതലായും കൃഷി ചെയ്യുന്നത്. തണുപ്പുള്ള ഉയർന്ന പ്രദേശങ്ങളാണ് ഇവർക്കിഷ്ടം. വളർച്ചയ്ക്ക് തണൽ അത്യാവശ്യവുമാണ്.
നടീൽ രീതി
90 സെന്റീമീറ്റർ നീളത്തിലും 90 സെന്റീമീറ്റർ വീതിയിലും 45 സെന്റീമീറ്റർ ആഴത്തിലും കുഴികളെടുത്ത്, അതിൽ കുഴിയിൽ നിന്നും എടുത്ത മേൽമണ്ണ് മൂന്നിലൊരു ഭാഗവും ബാക്കി ജൈവവളങ്ങളും ചേർത്ത് തൈകൾ നടാവുന്നതാണ്. കാറ്റുകൊണ്ട് വീഴാതിരിക്കുന്നതിനായി തൈകൾക്ക് താങ്ങുകളും നൽകണം. ഒക്ടോബർ-ഫെബ്രുവരി, സെപ്റ്റംബർ-നവംബർ മാസങ്ങളിലാണ് ഏലം വിളവെടുക്കുന്നത്.
ഔഷധഗുണങ്ങൾ
ദഹനക്കേട്, ഓക്കാനം എന്നിവ മാറുന്നതിന് ഏലം നല്ലതാണ്. രക്തസമ്മർദ്ദം കുറയ്ക്കുവാനുഉള്ള കഴിവും ഇവയ്ക്കുണ്ട്.
Discussion about this post