വീടിനകത്ത് ചെടികള്‍ വളര്‍ത്തുന്നവര്‍, ചെടികളുടെ മികച്ച വളര്‍ച്ചയ്ക്കും ആരോഗ്യത്തിന് ചില കാര്യങ്ങള്‍ പ്രത്യേകം ശീലിക്കണം. അത് എന്തൊക്കെയാണെന്ന് നോക്കാം.
1. കേടായ ഇലകളും ചീഞ്ഞ പൂക്കളും നീക്കം ചെയ്യണം
ചെടികളിലെ കേടായ ഇലകളും ചീഞ്ഞ പൂക്കളും യഥാസമയം നീക്കം ചെയ്യാന്‍ എപ്പോഴും ശ്രദ്ധിക്കണം. ചെടിയെ ആരോഗ്യത്തോടെയും ഊര്‍ജ്ജത്തോടെയും വളരാന്‍ ഇത് സഹായിക്കും. തണ്ട് ഉണങ്ങിനില്‍ക്കുന്നത് ശ്രദ്ധിച്ചാല്‍ അവയെ മുറിച്ചുമാറ്റണം.
2. ഇലകളുടെ അടിവശം പരിശോധിക്കുക
ഇലകള്‍ ചുരുളുകളാണോ തവിട്ടുനിറമാവുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ അവയുടെ അടിവശങ്ങള്‍ പരിശോധിക്കുക. കൂടാതെ, മീലിബഗ്ഗുകള്‍, മുഞ്ഞ പോലുള്ള കീടങ്ങള്‍ കാണ്ഡത്തിന്റെ മറഞ്ഞിരിക്കുന്നുണ്ടോയെന്നറിയാനും ഇലയുടെ അടിവശം സൂക്ഷ്മമായി പരിശോധിക്കുക. സോപ്പ് ലായനി ഉപയോഗിച്ച് ഇവയെ അകറ്റാന്‍ കഴിയും.
3. മണ്ണിനുള്ളിലേക്ക് വിരല്‍ താഴ്ത്തി പരിശോധിക്കുക
മണ്ണിലേക്ക് വിരല്‍ താഴത്തിയുള്ള പരിശോധനയിലൂടെ മണ്ണിന്റെ ഈര്‍പ്പം മനസിലാക്കാന്‍ സാധിക്കും. ഈ ശീലം അമിതമായി നനയ്ക്കുന്നതിന്റെ പാര്‍ശ്വഫലങ്ങളില്‍ നിന്ന് നിങ്ങളുടെ ചെടിയെ സംരക്ഷിക്കും. മണ്ണ് വരണ്ടതായി തോന്നുകയാണെങ്കില്‍, വെള്ളം നനയ്ക്കാനുള്ള സമയമായെന്ന് മനസിലാക്കാം. ഈര്‍പ്പമുള്ളതോ നനഞ്ഞതോ ആണെങ്കില്‍, ചെടിക്ക് വെള്ളം അപ്പോള്‍ നല്‍കേണ്ടതില്ലെന്നും മനസിലാക്കാം.
4. ചെടി കുലുക്കി നോക്കുക
ആഴ്ചയില്‍ ഒരിക്കല്‍ ചെടി ചെറുതായി കുലുക്കി നോക്കുന്നതിലൂടെ ചെടിക്ക് ശക്തമായ വേരുകളുണ്ടെന്ന് ഉറപ്പാക്കാന്‍ സാധിക്കും. ഇങ്ങനെ കുലുക്കുമ്പോള്‍ ചെടിയിലെ വരണ്ടതും ദുര്‍ബലവുമായ എല്ലാ ഇലകളും വീഴുകയും ആരോഗ്യകരമായ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
5. ചെടിയുടെ വളര്‍ച്ച നിരീക്ഷിക്കുക
ചെടി ശരിയായി വളരുന്നുണ്ടോ എന്ന് സസൂക്ഷ്മം നിരീക്ഷിക്കുക. ചെടി സൂര്യന് അഭിമുഖമായി വളയുന്നുണ്ടെങ്കില്‍ ആഴ്ചയില്‍ ഒരിക്കല്‍ ചെടി തിരിച്ചുവെച്ചു കൊടുക്കുക. അങ്ങനെ എല്ലാ ഭാഗങ്ങളും ഒരേപോലെ സൂര്യപ്രകാശം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. കരിഞ്ഞ ഇലകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍, ചെടിക്ക് സൂര്യപ്രകാശം അമിതമായി ലഭിക്കുന്നുണ്ടെന്ന് മനസിലാക്കാം.
6. ഇലകള്‍ വൃത്തിയാക്കാം
മൃദുവായ നനഞ്ഞ കോട്ടണ്‍ തുണിയോ ടവലോ ഉപയോഗിച്ച് ചെടികളുടെ ഇലകള്‍ തുടച്ച് വൃത്തിയാക്കാം. ഇത് ആഴ്ചയിലൊരിക്കല്‍ ചെയ്യണം. ഇത് ഇലകളില്‍ അടിഞ്ഞിരിക്കുന്ന അഴുക്കും പൊടിയും കളയാനും അത് വഴി സൂര്യപ്രകാശം കൃത്യമായി ഇലകള്‍ക്ക് ലഭിക്കാനും സഹായിക്കും.
Discussion about this post