ദശപുഷ്പങ്ങളിൽ ഒന്നായ വിഷ്ണുക്രാന്തിയുടെ ശാസ്ത്രനാമം ഇവോൾവുലസ് ആൾസിനോയിഡസ് എന്നാണ്. കൺവെൽവുളേസിയെ സസ്യകുടുംബത്തിലെ ചെടിയാണിത്. വിഷ്ണുക്രാന്തി എന്ന പേരിന് അർത്ഥം ’വിഷ്ണുവിന്റെ[ ഭഗവാൻ ] കാൽപ്പാട്’ എന്നാണ്. ഇതിന്റെ ഔഷധഗുണങ്ങൾക്ക് കാരണം അതിലടങ്ങിയിരിക്കുന്ന സ്റ്റീയറിക്ക് ആസിഡ്, ഒലിയിക് ആസിഡ്, ബെറ്റെയിൻ, ഇവോൽവിൻ എന്നീ ഘടകങ്ങളാണ്.
ഉപയോഗങ്ങൾ…
പനി കുറയ്ക്കുന്നതിന് : നാട്ടുവൈദ്യത്തിൽ പനി കുറയ്ക്കുന്നതിനുള്ള ഔഷധമായി വിഷ്ണുക്രാന്തി ഉപയോഗിക്കുന്നു.
ഓർമ്മശക്തി വർധിപ്പിക്കുന്നതിന് : ഓർമ്മശക്തി വർദ്ധിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന ഒരു ചെടിയുടെ പേര് ചോദിച്ചാൽ നമ്മുടെ മനസ്സിൽ ആദ്യം വരുന്നത് കുടങ്ങൽ ആയിരിക്കും. എന്നാൽ അതുപോലെതന്നെ ഫലം നൽകുന്ന ഒരു ചെടിയാണ് വിഷ്ണുക്രാന്തിയും.
മുടി വളരുന്നതിന്: വിഷ്ണുക്രാന്തി ഉപയോഗിച്ച് എണ്ണ കാച്ചി ഉപയോഗിക്കുന്നത് മുടിയുടെ വളർച്ചയ്ക്ക് ഉത്തമമാണ്.
സമ്മർദ്ദം കുറയ്ക്കുന്നതിന് : ഈ ചെടിയിൽ നിന്ന് വേർതിരിച്ചെടുത്തിട്ടുള്ള ചില സംയുക്തങ്ങൾക്ക് സമ്മർദ്ദം കുറയ്ക്കുന്നതിനുള്ള കഴിവുള്ളതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
Discussion about this post