ഇന്‍ഡോര്‍ ചെടികളില്‍ പോത്തോസിന്റെ സ്ഥാനം എന്നും മുന്നില്‍ തന്നെയാണ്. വെച്ചുപിടിപ്പിക്കാനും പരിപാലിക്കാനും എളുപ്പമാണെന്നത് തന്നെയാണ് പോത്തോസിനെ ചെടിപ്രേമികള്‍ക്കിടയിലെ താരമാക്കിയതും. പോത്തോസുമായി സാദൃശ്യമുള്ള ചില ചെടികളുണ്ട്. അവയില്‍ ചിലതിനെ പരിചയപ്പെടാം.
1. ഹാര്‍ട്ട്‌ലീഫ് ഫിലോഡെന്‍ഡ്രോണ്‍
പോത്തോസുമായി ഏറെ സാദൃശ്യം തോന്നുന്ന ഒരു ചെടിയാണ് ഫിലോഡെന്‍ഡ്രോണ്‍. അതിന്റെ കടുംപച്ചനിറത്തില്‍ ഹൃദയത്തിന്റെ ആകൃതിയിലുള്ള ഇലകളാണ് പോത്തോസുമായുള്ള സാദൃശ്യത്തിന് കാരണം. പോത്തോസ് പോലെ തന്നെ അകത്തളങ്ങള്‍ മനോഹരമാക്കാന്‍ കഴിയുന്ന ഒരു ചെടിയാണിതും.
2. സ്വിസ് ചീസ് ചെടി
നല്ല വലിയ ഇലകളുള്ള പോത്തോസ് കണ്ടിട്ടില്ലേ? അതിനെ ഓര്‍മ്മിപ്പിക്കുന്ന തരം വലിയ ഇലകളുള്ള മറ്റൊരു മനോഹരമായ ചെടിയാണ് സ്വീസ് ചീസ് പ്ലാന്റ്. ഇതിന്റെ ചെറിയ ഇലകളുള്ള ചെടിയുമുണ്ട്. ചെടിപ്രേമികള്‍ക്കിടയില്‍ സ്വിസ് ചീസ് ഇന്നൊരു താരവുമാണ്.
3. ലെമണ്‍ ലൈം ഫിലോഡെന്‍ഡ്രോണ്‍
ഒറ്റ നോട്ടത്തില്‍ പോത്തോസാണെന്നെ തോന്നൂ. ഇളം പച്ച നിറത്തിലുള്ള ലെമണ്‍ ലൈം ഫിലോഡെന്‍ഡ്രോണ്‍ കണ്ടാല്‍. പോത്തോസ് പോലെ ഇലകള്‍
ഇടതൂര്‍ന്ന് വളരുകയും ചെയ്യും.
4. ബ്രസില്‍ ഫിലോഡെന്‍ഡ്രോണ്‍
കാണാന്‍ നല്ല ഭംഗിയുള്ള ഒരു ചെടിയാണ് ബ്രസില്‍ ഫിലോഡെന്‍ഡ്രോണ്‍. ഗോള്‍ഡന്‍ യെല്ലോ, വെള്ള, ക്രീം നിറങ്ങളിലുള്ള ബ്രസില്‍ ഫിലോഡെന്‍ഡ്രോണിലുള്ളത്. പോത്തോസുമായി നല്ല സാദൃശ്യം തോന്നുന്ന ചെടിയാണിത്.
5. കോയിന്‍ ലീഫ് പെപ്പറോമിയ
തിളങ്ങുന്ന, കട്ടിയുള്ള, ഹൃദയത്തിന്റെ ആകൃതിയിലുള്ള പച്ച ഇലകളാണ് കോയിന്‍ ലീഫ് പെപ്പറോമിയയുടെ പ്രത്യേകത. ചെറിയ ഇടങ്ങളില്‍ വെക്കാന്‍ അനുയോജ്യമായ ചെടിയാണിത്. ഇതിന്റെ ഇലകള്‍ക്ക് പോത്തോസുമായി നല്ല സാമ്യമുണ്ട്.
Discussion about this post