നമുക്കറിയാത്ത ഒരു തോട്ടത്തില്‍ നിന്നും കൊണ്ട് വരുന്ന വഴക്കന്നുകളിലും അതില്‍ പറ്റിയിരിക്കുന്ന മണ്ണിലും മാണവണ്ടിന്റെ മുട്ടയും പുഴുക്കളും നിമാവിരകളുടെ കുഞ്ഞുങ്ങളും (juveniles) ഉണ്ടാകാം.
അവയെ എങ്ങനെ നിയന്ത്രിക്കാം?
1. വാഴക്കന്നുകള്‍ അര മണിക്കൂര്‍ നേരം ഒഴുകുന്ന വെള്ളത്തില്‍ ഇടുക. അപ്പോള്‍ മണ്ണെല്ലാം ഒഴുകിപ്പോകും. ഒപ്പം കുറച്ചൊക്കെ നിമാവിരകളും പോകും
2.ആപ്പിള്‍ ചെത്തുന്നത് പോലെ വാഴക്കന്നിന്റെ പുറം തൊലി ചെത്തണം(pairing). അപ്പോള്‍ മാണവണ്ടിന്റെ മുട്ടയും നിമാവിരകളുടെ ശേഷിക്കുന്ന കുഞ്ഞുങ്ങളും പോകും. ചീഞ്ഞ മാണഭാഗങ്ങള് ചൂഴ്ന്നെടുത്തു കളയുകയും വേണം.
3.അങ്ങനെ ചെത്തി വൃത്തിയാക്കിയ വാഴക്കന്നുകള്‍ തിളയ്ക്കുന്ന വെള്ളത്തില്‍ 20-30 സെക്കന്റ് നേരം മുക്കി പിടിക്കണം.
അല്ലെങ്കില്‍ 50-53 ഡിഗ്രി ചൂടുള്ള വെള്ളത്തില്‍ 20-25 മിനിറ്റ് നേരം മുക്കി വയ്ക്കണം.
ഇത്രയും ചെയ്താല്‍ വാഴക്കന്ന് sanitized ആയി എന്ന് പറയാം.
ഇനി അവയുടെ മുളക്കരുത്ത് കൂട്ടാന്‍ പച്ചചാണകപ്പാലില് (കന്നിന് ചുറ്റും ഒരു പാട പോലെ പറ്റിപ്പിടിക്കാന്‍ മാത്രം അളവില്‍ )മുക്കി 3-4ദിവസം വെയിലില്‍ ഉണക്കി സൂക്ഷിച്ചു വയ്ക്കാം. കന്നുകള്‍ വെയിലത്തു ഒന്ന് കായുന്നത് വേഗം മുള വരാന്‍ ഉപകരിക്കും.
തിളച്ച വെള്ളത്തില്‍ വാഴക്കന്നുകള്‍ മുക്കി നടുന്നത്, മാണ വണ്ടും നിമാവിരയും കൊണ്ട് പൊറുതി മുട്ടിയ ആഫ്രിക്കക്കാര്‍ക്ക് IITA(International Institute of Tropical Agriculture ) Ibadaan, നൈജീരിയ പറഞ്ഞു കൊടുത്ത ഒരു വിദ്യയാണ്. ഒരു സമയത്ത് 15-20 കന്നുകള്‍ വരെ (കിഴങ്ങ് ഭാഗം മാത്രം )മുങ്ങി ഇരിക്കാന്‍ തക്ക വണ്ണം ഉള്ള പാത്രങ്ങളും മറ്റും അവിടെ കര്‍ഷകര്‍ വെല്‍ഡ് ചെയ്ത് തയ്യാറാക്കും. അങ്ങനെ സമയം ലാഭിക്കും.
ആഫ്രിക്കയില്‍ അത് സാധിക്കുമെങ്കില്‍ അമ്പൂരിയിലും അത് സാധിക്കും.
പ്രമോദ് മാധവന്
Discussion about this post