പ്രായഭേദമന്യേ കഴിക്കാന്‍ പറ്റിയ ഭക്ഷണമാണ് ഓട്‌സ്. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് വളരെ ഉത്തമം.
അവിന സറ്റൈവ എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ധാന്യമാണ് ഓട്‌സ്. ഉത്തര്‍പ്രദേശിലും പഞ്ചാബിലുമാണ് ഓട്‌സ് പ്രധാനമായും കൃഷി ചെയ്യുന്നത്. വടക്കെ ഇന്ത്യയിലും മറ്റും കൃഷിചെയ്യപ്പെടുന്ന നല്ലയിനം ഓട്‌സ് ‘കെന്റ്’ എന്നറിയപ്പെടുന്നു.
തണപ്പുള്ള കാലാവസ്ഥയാണ് ഓട്‌സിന് വളരാന്‍ അനുയോജ്യം. വളക്കൂറും നീര്‍വാര്‍ച്ചയുമുള്ള കളിമണ്‍പ്രദേശങ്ങളാണ് ഓട്‌സ് കൃഷിക്ക് ഉത്തമം. തനിവിളയായാണ് ഓട്‌സ് പൊതുവെ കൃഷിചെയ്യുന്നത്.മൂന്നുമാസം കഴിയുമ്പോഴേക്കും വിളവെടുക്കാം. കാലിത്തീറ്റയ്ക്കാണെങ്കില്‍ ജനുവരി മുതല്‍ മാര്‍ച്ച് വരെ മൂന്നുപ്രാവശ്യം വിളവെടുക്കാം. ധാന്യത്തിനായി വിളവെടുക്കുമ്പോള്‍ ചെടികള്‍ക്ക് പച്ചനിറമുള്ളപ്പോള്‍ത്തന്നെ നിലംപറ്റെ കൊയ്‌തെടുക്കുന്നു.
ധാരാളം വിറ്റാമിനുകളും ധാതുക്കളഉം കൊണ്ട് സമ്പുഷ്ടമാണ് ഓട്‌സ്. ബീറ്റ ഗ്ലൂക്കന്‍ നാരുകള്‍ കൊണ്ട് സമ്പന്നം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാന്‍ ഓട്‌സ് സഹായിക്കുന്നു. രക്തത്തിന്റെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും സഹായിക്കുന്നു. മുഖത്തെ അഴുക്ക് കളയാന്‍ നല്ലൊരു സ്‌ക്രബറായി ഓട്‌സ് ഉപയോഗിക്കാം.
Discussion about this post